ബ്രിസ്‌ബെയിന്‍: ബ്രിസ്‌ബെയിന്‍ ടെസ്റ്റിലെ അവസാന ദിവസം മഴ നിര്‍ണായകമാകുമെന്ന് ഓസ്‌ട്രേലിയന്‍ ബാറ്റ്സ്‌മാന്‍ സ്റ്റീവ് സ്‌മിത്ത്. ടെസ്റ്റില്‍ ഇതിനകം രണ്ട് ദിവസം മഴ കളി തടസപ്പെടുത്തിയിരുന്നു. സമാന രീതിയില്‍ നാളെയും മഴ കളിക്കുകയാണെങ്കില്‍ മത്സരം സമനിലയിലാകാനാണ് സാധ്യത. ഈ പശ്ചാത്തലത്തിലാണ് സ്‌മിത്തിന്‍റെ പ്രതികരണം.
അതേസമയം അഞ്ചാം ദിവസം പിച്ചില്‍ നിന്നും ലഭിക്കുന്ന ആനുകൂല്യങ്ങള്‍ മുതലെടുത്ത് ക്ഷമയോടെ മുന്നേറിയാല്‍ ജയിക്കാനാകുമെന്നും സ്‌മിത്ത് കൂട്ടിച്ചേര്‍ത്തു. മികച്ച ലൈനിലും ലങ്തിലും പന്തെറിഞ്ഞാല്‍ വിക്കറ്റ് സ്വാഭാവികമായും ലഭിക്കുമെന്നും സ്‌മിത്ത് കൂട്ടിച്ചേര്‍ത്തു.
പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്‍റെ 100ാം ടെസ്റ്റ് കളിക്കുന്ന സ്‌പിന്നര്‍ നാഥന്‍ ലിയോണിന്‍റെയും സാന്നിധ്യം ടീമില്‍ നിര്‍ണായകമാകുമെന്നും സ്‌മിത്ത് കൂട്ടിച്ചേര്‍ത്തു. സ്റ്റാര്‍ക്കിന് നാലാം ദിവസമുണ്ടായ ഹാംസ്‌ട്രിങ് ഇഞ്ച്വറി ആശങ്കയുണ്ടാക്കിയിട്ടുണ്ട്. നാലാം ദിവസം അവസാനം വിവരം ലഭിക്കുമ്പോള്‍ ടീം ഇന്ത്യ രണ്ടാം ഇന്നിങ്സില്‍ വിക്കറ്റൊന്നും നഷ്‌ടമാകാതെ നാല് റണ്‍സെടുത്തു. രോഹിത് ശര്‍മയും ശുഭ്‌മാന്‍ ഗില്ലുമാണ് ഓപ്പണര്‍മാര്‍. ബ്രിസ്‌ബണില്‍ അവസാന ദിവസം ജയിക്കാന്‍ ഇന്ത്യക്ക് 324 റണ്‍സ് കൂടി വേണം.