സിഡ്‌നി: ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്ക് വേണ്ടിയുള്ള സിഡ്‌നി ടെസ്റ്റില്‍ മൂന്നാം ദിനം സ്റ്റംമ്പൂരുമ്പോള്‍ ഓസ്‌ട്രേലിയ ശക്തമായ നിലയില്‍. മൂന്നാം ദിനം ഒന്നാം ഇന്നിങ്‌സില്‍ മറുപടി ബാറ്റിങ് ആരംഭിച്ച ഇന്ത്യയെ ആതിഥേയര്‍ 244 റണ്‍സിന് പുറത്താക്കി. രണ്ടാം ഇന്നിങ് ബാറ്റിങ് ആരംഭിച്ച ഓസിസ് രണ്ട് വിക്കറ്റ് നഷ്‌ടത്തില്‍ 103 റണ്‍സെടുത്തു. രണ്ടാം ഇന്നിങ്സില്‍ ടിം പെയിനും കൂട്ടര്‍ക്കും 197 റണ്‍സിന്‍റെ ലീഡുണ്ട്. 29 റണ്‍സെടുത്ത സ്റ്റീവ് സ്മിത്തും 47 റണ്‍സെടുത്ത മാര്‍നസ് ലെബുഷെയ്നുമാണ് ക്രീസില്‍.
-
After losing their openers, Steve Smith and Marnus Labuschagne survived the final session to take Australia to 103/2 at stumps.
— ICC (@ICC) January 9, 2021 " class="align-text-top noRightClick twitterSection" data="
The hosts have extended their lead to 197.#AUSvIND scorecard ⏩ https://t.co/Zuk24dsH1t pic.twitter.com/EjbXndYllk
">After losing their openers, Steve Smith and Marnus Labuschagne survived the final session to take Australia to 103/2 at stumps.
— ICC (@ICC) January 9, 2021
The hosts have extended their lead to 197.#AUSvIND scorecard ⏩ https://t.co/Zuk24dsH1t pic.twitter.com/EjbXndYllkAfter losing their openers, Steve Smith and Marnus Labuschagne survived the final session to take Australia to 103/2 at stumps.
— ICC (@ICC) January 9, 2021
The hosts have extended their lead to 197.#AUSvIND scorecard ⏩ https://t.co/Zuk24dsH1t pic.twitter.com/EjbXndYllk
13 റണ്‍സെടുത്ത ഡേവിഡ് വാര്‍ണറുടെയും 10 റണ്‍സെടുത്ത വില്‍ പുകോവ്സ്‌കിയുടെയും വിക്കറ്റുകളാണ് ആതിഥേയര്‍ക്ക് നഷ്‌ടമായത്. മൂന്നാംദിനം വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനും ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയ്ക്കും പരിക്കേറ്റത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. പാറ്റ് കമ്മിന്‍സിന്റെ പന്ത് കൈയിലിടിച്ചാണ് റിഷഭിന് പരിക്കേറ്റത്. റിഷഭിന് പകരം വൃദ്ധിമാന്‍ സാഹയാണ് രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യയ്ക്കായി വിക്കറ്റ് കാത്തത്. മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പന്തിലാണ് ജഡേജയുടെ കൈയ്ക്ക് പരിക്കേറ്റത്. പരിക്കിനെ തുടര്‍ന്ന് ബാറ്റ് ചെയ്‌തെങ്കിലും മൂന്നാംദിനം ഓള്‍റൗണ്ടര്‍ ഒരു പന്ത് പോലും എറിഞ്ഞിട്ടില്ല.
ഒന്നാം ഇന്നിങ്ങ്സില്‍ മറുപടി ബാറ്റിങ്ങ് ആരംഭിച്ച ഇന്ത്യക്ക് വേണ്ടി അര്‍ധ സെഞ്ചുറി നേടിയ ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര എന്നിവരാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. മൂന്നാം ദിനം രണ്ട് വിക്കറ്റ് നഷ്‌ടത്തില്‍ 96 റണ്‍സെന്ന നിലയില്‍ ബാറ്റിങ് തുടങ്ങിയ ഇന്ത്യയ്ക്ക് നായകന്‍ അജിങ്ക്യ രഹാനെയുടെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. 70 പന്തുകള്‍ നേരിട്ട് 22 റണ്‍സെടുത്ത രഹാനെയെ പാറ്റ് കമ്മിന്‍സാണ് പുറത്താക്കിയത്. പിന്നാലെ നാല് റണ്‍സെടുത്ത ഹനുമ വിഹാരി റണ്ണൗട്ടായി.
ടെസ്റ്റില്‍ ആദ്യ അര്‍ധ സെഞ്ചുറി നേടിയ ഗില്‍ എട്ടു ബൗണ്ടറിയടക്കം 50 റണ്‍സെടുത്തു. പൂജാര 50 റണ്‍സെടുത്ത് പുറത്തായി. വാലറ്റത്തിനൊപ്പം സ്‌കോര്‍ ഉയര്‍ത്തിയ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയാണ് ഇന്ത്യയെ 200 കടത്തിയത്. 37 പന്തില്‍ നിന്ന് അഞ്ചു ബൗണ്ടറികളോടെ 28 റണ്‍സുമായി ജഡേജ പുറത്താകാതെ നിന്നു.
റിഷഭ് പന്ത്(36), ആര്‍. അശ്വിന്‍(10), നവ്ദീപ് സെയ്‌നി (4), ബുംറ (0), സിറാജ് (6) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍. ഓസ്‌ട്രേലിയക്കായി പാറ്റ് കമ്മിന്‍സ് നാലും ജോഷ് ഹെയ്‌സല്‍വുഡ് രണ്ടു വിക്കറ്റുകള്‍ വീഴ്‌ത്തി.