ലോകകപ്പ് ടീമിനെ കണ്ടെത്താനുള്ള ഇന്ത്യയുടെ അവസാനഘട്ട ശ്രമങ്ങൾക്ക് ഇന്ന് തുടക്കം. ഓസ്ട്രേലിയക്കെതിരായ ട്വന്‍റി-20 പരമ്പരയിലെ ആദ്യ മത്സരം ഇന്ന് വിശാഖപ്പട്ടണത്ത് ആരംഭിക്കും. രാത്രി ഏഴ് മണിക്ക് ഡോ.വൈ.എസ്.ആർ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം.
മെയ് 30ന് ഇംഗ്ലണ്ടില്‍ ആരംഭിക്കുന്ന ക്രിക്കറ്റ് ലോകകപ്പിന് മുന്നോടിയായി ഇന്ത്യ കളിക്കുന്ന അവസാനത്തെ അന്താരാഷ്ട്ര ടൂർണമെന്‍റാണിത്. രണ്ട് ട്വന്‍റി-20കളും അഞ്ച് ഏകദിനങ്ങളുമാണ് ഓസ്ട്രേലിയയുടെ ഇന്ത്യൻ പര്യടനത്തിലുള്ളത്. ലോകകകപ്പിനുള്ള അവസാന പതിനഞ്ച് അംഗ ടീമിനെ കണ്ടെത്തുന്നതിനായി സെലക്ടർമാരുടെ കണ്ണുകൾ ഓരോ കളിക്കാരുടെയും മേലേയുണ്ടാകും.
ന്യൂസിലൻഡിനെതിരായ അവസാന മത്സരങ്ങളില്‍ നിന്ന് വിശ്രമം അനുവദിച്ച നായകൻ വിരാട് കോഹ്ലി ടീമിലേക്ക് തിരിച്ചെത്തുന്നതാണ് ടീമിലെ പ്രധാന മാറ്റം. ജസ്പ്രീത് ബുമ്ര കൂടി ടീമിലേക്ക് എത്തുമ്പോൾ ആരോക്കെ പുറത്തുപോകുമെന്ന് കണ്ടറിയണം. ലോകകപ്പ് ടീമിലെ സ്ഥാനമുറപ്പാക്കാൻ യുവതാരങ്ങളായ റിഷഭ് പന്തിനും വിജയ് ശങ്കറിനും ഇന്നത്തെ മത്സരം നിർണായകമാണ്. ലോകകപ്പ് സ്ക്വാഡില്‍ ദിനേശ് കാർത്തികിന് സ്ഥാനമുണ്ടാകില്ലെന്ന് സൂചന നല്‍കിയ സെലക്ടർമാർ പന്തിന് കൂടുതല്‍ അവസരങ്ങൾ നല്‍കാനാകും ശ്രമിക്കുക. ഹാർദ്ദിക് പാണ്ഡ്യ പരിക്കേറ്റ് പുറത്തായതോടെ ഓൾ റൗണ്ടറായി വിജയ് ശങ്കറിനെ ടീമില്‍ ഉൾപ്പെടുത്തിയേക്കും.
MOOD in the camp before the 1st T20I against Australia in Vizag #TeamIndia #INDvAUS @Paytm pic.twitter.com/eRuJSW9B8j
— BCCI (@BCCI) February 23, 2019 " class="align-text-top noRightClick twitterSection" data="
">MOOD in the camp before the 1st T20I against Australia in Vizag #TeamIndia #INDvAUS @Paytm pic.twitter.com/eRuJSW9B8j
— BCCI (@BCCI) February 23, 2019MOOD in the camp before the 1st T20I against Australia in Vizag #TeamIndia #INDvAUS @Paytm pic.twitter.com/eRuJSW9B8j
— BCCI (@BCCI) February 23, 2019
ഓപ്പണർമാരായി ശിഖർ ധവാനും രോഹിത് ശർമ്മയും തന്നെയാകും ഇറങ്ങുക. ഫോം വീണ്ടെടുക്കാൻ കഷ്ടപ്പെടുന്ന കെ.എല്‍.രാഹുലിനെ ടീമില്‍ ഉൾപ്പെടുത്തിയാല്‍ ധവാനെ മാനേജ്മെന്‍റിന് ഒഴിവാക്കേണ്ടി വരും. മൂന്നാമനായി നായകൻ വിരാട് കോഹ്ലി ഇറങ്ങും. നാലിലും അഞ്ചിലും എം.എസ്.ധോണിയും റിഷഭ് പന്തുമാകും കളിക്കുക. ആറാമനായി വിജയ് ശങ്കർ ബാറ്റ് ചെയ്താല്‍ ഏഴാം സ്ഥാനത്ത് ഫിനിഷറായി ദിനേശ് കാർത്തികിനെ തന്നെ ഉൾപ്പെടുത്തിയേക്കും. ന്യൂസിലൻഡിനെതിരെ മികച്ച പ്രകടനം പുറത്തെടുത്ത ക്രുനാല്‍ പാണ്ഡ്യ എട്ടാമനായിഇറങ്ങും. കുല്‍ദീപ് യാദവിന്‍റെ അഭാവത്തില്‍പ്രധാന സ്പിന്നറായി ചാഹലിനെ ടീമില്‍ ഉൾപ്പെടുത്തും. യുവതാരം മായങ്ക് മാർക്കണ്ഡയെ ഇന്ന് കളിപ്പിക്കാൻ സാധ്യതയില്ല. ബുമ്ര നയിക്കുന്ന പേസ് നിരയില്‍ ഉമേഷ് യാദവോ സിദ്ധാർത്ഥ് കൗളോ കളിച്ചേക്കും.
ഓസ്ട്രേലിയക്കെതിരെ ടി-20ല്‍ ഇന്ത്യക്ക് വ്യക്തമായ ആധിപത്യമുണ്ട്. ഇന്ത്യ പതിനൊന്ന് മത്സരങ്ങളില്‍ വിജയിച്ചപ്പോൾ ഓസീസ് ജയിച്ചത് ആറെണ്ണത്തില്‍ മാത്രമാണ്. മൂന്ന് മാസങ്ങൾക്ക് മുമ്പ് ഇന്ത്യക്കെതിരെ കളിച്ചതിന് ശേഷം ഇപ്പോഴാണ് ഓസീസ് ടി-20 കളിക്കുന്നത്. എന്നാല്‍ ബിഗ് ബാഷ് ലീഗ് കഴിഞ്ഞെത്തുന്ന ഓസ്ട്രേലിയൻ താരങ്ങൾ മികച്ച ആത്മവിശ്വാസത്തിലുമാണ്. ലീഗിലെ മികച്ച താരമായ ഡാർസി ഷോട്ടാണ് ഓസീസിന്‍റെ തുറുപ്പ് ചീട്ട്. പരിക്കേറ്റ മിച്ചല്‍ സ്റ്റാർക്കിന് പകരം കെയ്ൻ റിച്ചാർഡ്സനെ ഓസ്ട്രേലിയ ടീമില്‍ ഉൾപ്പെടുത്തി.