ETV Bharat / sports

വരുണും ഷായും അരങ്ങേറി, സഞ്ജു ടീമില്‍; ടി20യിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ ബാറ്റ് ചെയ്യുന്നു

ടോസ് നേടിയ ശ്രീലങ്ക ഇന്ത്യയെ ബാറ്റിങിനയക്കുകയായിരുന്നു.

INDIA SRILANKA T20 SERIES FIRST MATCH  INDIA SRILANKA T20 SERIES  ടി 20 പരമ്പര  ഇന്ത്യ- ശ്രീലങ്ക ടി 20 പരമ്പര  ടോസ് നേടിയ ശ്രീലങ്ക ഇന്ത്യയെ ബാറ്റിങിനയച്ചു  ഇന്ത്യ ശ്രീലങ്ക പരമ്പര  ടി 20  india srilanka T20  India Srilanka T20 SERIES  Sanju Samson
ടി 20 പരമ്പരക്ക് തുടക്കം; ടോസ് നേടിയ ശ്രീലങ്ക ഇന്ത്യയെ ബാറ്റിങിനയച്ചു, സഞ്ജു ടീമിൽ
author img

By

Published : Jul 25, 2021, 7:46 PM IST

Updated : Jul 25, 2021, 8:09 PM IST

കൊളംബോ: ഇന്ത്യ- ശ്രീലങ്ക ടി20 പരമ്പരക്ക് തുടക്കം. ടോസ് നേടിയ ശ്രീലങ്ക ഇന്ത്യയെ ബാറ്റിങിനയച്ചു. മലയാളി താരം സഞ്ജു സാംസണ്‍ ടീമിൽ ഇടം പിടിച്ചിട്ടുണ്ട്. യുവതാരങ്ങളായ വരുണ്‍ ചക്രവർത്തിയും, പൃഥ്വി ഷാക്കും ഈ മത്സരത്തിലൂടെ ടി 20 അരങ്ങേറ്റം കുറിച്ചു. ഏകദിന, ടെസ്റ്റ് മത്സരങ്ങളിൽ ഷാ ഇന്ത്യക്കായി കളിച്ചിട്ടുണ്ടെങ്കിലും ടി20യിൽ ഇതുവരെ അരങ്ങേറ്റത്തിന് അവസരം ലഭിച്ചിരുന്നില്ല.

യുവ നിരയുമായാണ് ശിഖർ ധവാന്‍റെ നേതൃത്വത്തിൽ ഏകദിന, ടി20 പരമ്പരക്കായി ഇന്ത്യ ലങ്കയിലെത്തിയത്. മൂന്ന് മത്സരങ്ങളടങ്ങുന്ന ടി 20 പരമ്പരയാണ് ഇന്ത്യ ശ്രീലങ്കക്കെതിരെ കളിക്കുന്നത്. ടി 20 ലേകകപ്പ് അടുത്തതിനാൽ ഈ പരമ്പര ഇരു ടീമുകൾക്കും ഒരുപോലെ പ്രധാനപ്പെട്ടതാണ്. ടി 20 ഫോർമാറ്റിൽ തിളങ്ങിയിട്ടുള്ള താരങ്ങളാണ് ഇന്ത്യൻ നിരയിലുള്ളത് എന്നത് ഇന്ത്യയുടെ വിജയ സാധ്യത കൂട്ടുന്നുണ്ട്.

ഏകദിന പരമ്പരയിലെ വിജയത്തിന് ശേഷം കളിക്കുന്ന പരമ്പരയായതിനാൽ മികച്ച ആത്മവിശ്വാസത്തോടെയാണ് ഇന്ത്യ കളിക്കാനിറങ്ങുന്നത്. എന്നാൽ സ്വന്തം മണ്ണിൽ ഏകദിന പരമ്പര തോറ്റത് ശ്രീലങ്കക്ക് ഏറെ വിമർശനങ്ങൾ നേടിക്കൊടുത്തിട്ടുണ്ട്. 2-1 ഇന്ത്യ ഏകദിന പരമ്പര സ്വന്തമാക്കിയിരുന്നു.

READ MORE: ഇന്ത്യ- ശ്രീലങ്ക ടി20 പരമ്പര; വരുണ്‍ ചക്രവർത്തിക്ക് അരങ്ങേറ്റത്തിന് സാധ്യത

വരാനിരിക്കുന്ന ടി 20 ലോകകപ്പ് ടീമിൽ ഇടം നേടാനുള്ള അവസരമായാണ് ഓരോ താരങ്ങളും ഈ പരമ്പരയെ കാണുന്നത്. ലോകകപ്പിന് മുന്നോടിയായി തങ്ങളുടെ വ്യക്തിമുദ്ര പതിപ്പിക്കാൻ താരങ്ങൾക്ക് മുന്നിൽ വീണുകിട്ടിയ അവസരം കൂടിയാണ് ഈ പരമ്പര.

പ്ലേയിങ് ഇലവൻ

ഇന്ത്യ: ശിഖർ ധവാൻ (ക്യാപ്റ്റൻ), പൃഥ്വി ഷാ, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), സഞ്ജു സാംസൺ , സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ, ക്രുനാല്‍ പാണ്ഡ്യ, ദീപക്‌ ചഹർ, ഭുവനേശ്വർ കുമാർ, വരുണ്‍ ചക്രവർത്തി, യുസ്വേന്ദ്ര ചഹല്‍

ശ്രീലങ്ക: ദസുന്‍ ഷനക (ക്യാപ്റ്റന്‍), അവിഷ്‌ക ഫെര്‍ണാണ്ടോ, മിനോദ് ബനൂക്ക (വിക്കറ്റ് കീപ്പര്‍), ധനഞ്ജയ ഡിസില്‍വ, ചരിത് അസലന്‍ക, ദസൂൺ ഷാനക, വാനിന്ദു ഹസരംഗ, ചാമിക കരുണരത്‌നെ, ഇസൂര ഉഡാന, അഖില ധനഞ്ജയ, ദുഷ്മന്ദ ചമീര

Last Updated : Jul 25, 2021, 8:09 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.