ETV Bharat / sports

സഞ്‌ജു വീണ്ടും എകദിന ടീമില്‍, വെസ്റ്റ് ഇന്‍ഡീസിന് എതിരായ പരമ്പരയില്‍ ശിഖര്‍ ധവാന്‍ ഇന്ത്യയെ നയിക്കും - സഞ്‌ജു സാംസണ്‍

റിഷഭ് പന്തിന് വിശ്രമം അനുവദിച്ചതോടെ വിക്കറ്റ് കീപ്പര്‍ ബാറ്ററായാണ് സഞ്‌ജുവിനെ പരിഗണിച്ചത്

India Squad For WI ODIs  Shikhar Dhawan To Captain India Squad For WI ODIs  india vs west indies  Ravindra Jadeja  Shikhar Dhawan  sanju samson  വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീം  ബിസിസിഐ  ശിഖര്‍ ധവാന്‍  ഇന്ത്യയുടെ വിന്‍ഡീസ് പര്യടനത്തില്‍ ശിഖര്‍ ധവാന്‍ ക്യാപ്റ്റന്‍  സഞ്‌ജു സാംസണ്‍  Sanju Samson
സഞ്‌ജു വീണ്ടും എകദിന ടീമില്‍, വെസ്റ്റ് ഇന്‍ഡീസിന് എതിരായ പരമ്പരയില്‍ ശിഖര്‍ ധവാന്‍ ഇന്ത്യയെ നയിക്കും
author img

By

Published : Jul 6, 2022, 4:53 PM IST

മുംബൈ: വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യയുടെ ഏകദിന ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. വെറ്ററന്‍ താരം ശിഖര്‍ ധവാന്‍ ക്യാപ്‌റ്റനും, രവീന്ദ്ര ജഡേജ വൈസ് ക്യാപ്‌റ്റനുമായ 16 അംഗ ടീമിനെയാണ് ബുധനാഴ്‌ച പ്രഖ്യാപിച്ചത്. മലയാളി താരം സഞ്‌ജു സാംസണും, ഇഷാന്‍ കിഷനും വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരായി ടീമില്‍ ഇടം നേടിയിട്ടുണ്ട്. ടെസ്റ്റ് ഓപ്പണര്‍ ശുഭ്‌മാൻ ഗില്ലിനും ഏകദിന ടീമില്‍ ഇടം ലഭിച്ചു.

രോഹിത് ശർമ, വിരാട് കോലി, ജസ്‌പ്രീത് ബുംറ, റിഷഭ്‌ പന്ത് തുടങ്ങിയ താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ചതോടെ നിരവധി പുതുമുഖങ്ങള്‍ ടീമില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ദീപക് ഹൂഡ, അര്‍ഷ്‌ദീപ് സിങ്, ആവേശ് ഖാൻ, പ്രസിദ്ധ് കൃഷ്‌ണ തുടങ്ങിയവരാണ് ടീമില്‍ ഇടം പിടിച്ച പുതുമുഖങ്ങള്‍. ജൂലൈ 22ന് ക്വീൻസ് പാർക്കിലാണ് പരമ്പരയിലെ ആദ്യ മത്സരം നടക്കുക. തുടര്‍ന്ന് ഇതേവേദിയില്‍ 24, 27 തിയതികളിലാണ് രണ്ടും മൂന്നും ഏകദിനങ്ങള്‍.

ടീം ഇന്ത്യ: ശിഖർ ധവാൻ (ക്യാപ്‌റ്റൻ), റിതുരാജ് ഗെയ്‌ക്‌വാദ്, ശുഭ്‌മാൻ ഗിൽ, ദീപക് ഹൂഡ, സൂര്യകുമാർ യാദവ്, ശ്രേയസ് അയ്യർ, ഇഷാൻ കിഷൻ (wk), സഞ്‌ജു സാംസൺ (wk), രവീന്ദ്ര ജഡേജ (വൈസ് ക്യാപ്‌റ്റൻ), ശാർദുൽ താക്കൂർ, യുസ്‌വേന്ദ്ര ചഹൽ, അക്‌സർ പട്ടേൽ, ആവേശ് ഖാൻ, പ്രസിദ്ധ് കൃഷ്‌ണ, മുഹമ്മദ് സിറാജ്, അർഷ്‌ദീപ് സിങ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.