ആഗ്ര: ഇന്ത്യൻ ക്രിക്കറ്റര്‍ ദീപക് ചാഹാര്‍ വിവാഹിതനായി. ഏറെ നാളായി സുഹൃത്തായിരുന്ന ജയ ഭരദ്വാജിനെയാണ് താരം വിവാഹം കഴിച്ചത്. ആഗ്രയിൽ വച്ച് നടന്ന വിവാഹത്തിന്‍റെ ചിത്രം ദീപകിന്‍റെ ബന്ധുവും ക്രിക്കറ്ററുമായ രാഹുൽ ചാഹർ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്.
‘ഏറെ മംഗളകരമായ വിവാഹ ജീവിതം ആശംസിക്കുന്നു. നിന്നെയോർത്ത് വളരെയധികം സന്തോഷിക്കുന്നു. വളരെ മികച്ച വിവാഹജീവിതം ആശംസിക്കുന്നു. ഏറെ സ്നേഹം.’ എന്നെഴുതിയാണ് രാഹുല്‍ ചിത്രങ്ങള്‍ പങ്കിട്ടത്.
- " class="align-text-top noRightClick twitterSection" data="
">
വിവാഹത്തിനോടനുബന്ധിച്ചുള്ള ഹല്‍ദിയുടേയും മറ്റ് ചടങ്ങുകളുടേയും ചിത്രങ്ങള്‍ നേരത്തെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഒക്‌ടോബറിലാണ് ദീപക് ജയ ഭരദ്വാജിനോട് വിവാഹാഭ്യർഥന നടത്തിയത്. ഐപിഎല്ലിന്‍റെ 14ാം സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് താരമായിരുന്ന ദീപക് സ്റ്റേഡിയത്തിൽ വച്ചായിരുന്നു വിവാഹാഭ്യർഥന.
also read: 'പരസ്ത്രീ ബന്ധം പിടികൂടി'; ഷാക്കിറയും പീക്വെയും വേർപിരിയുന്നതായി റിപ്പോര്‍ട്ട്
അതേസമയം 2022ലെ മെഗാ താരലേലത്തിൽ 14 കോടിയ്‌ക്ക് ചെന്നൈ ദീപകിനെ വീണ്ടും ടീമെത്തിച്ചിരുന്നു. എന്നാല്‍ പരിക്കിന്റെ പിടിയിലായ താരത്തിന് സീസണ്‍ പൂര്‍ണമായും നഷ്‌ടപ്പെട്ടിരുന്നു.