ETV Bharat / sports

India Netherlands Warm Up Match : കാര്യവട്ടത്ത് മഴ ഒഴിയുന്നില്ല ; ഇന്ത്യ നെതർലാൻഡ്‌സ് സന്നാഹ മത്സരം വൈകുന്നു

author img

By ETV Bharat Kerala Team

Published : Oct 3, 2023, 3:23 PM IST

India Vs Netherlands World Cup Warm Up Match Delaying Due To Rain : ഉച്ചയ്ക്ക് 12 മണി മുതല്‍ കാണികളെ സ്‌റ്റേഡിയത്തിൽ പ്രവേശിപ്പിച്ച് തുടങ്ങിയിരുന്നു

India Netherlands Warm Up Match  India Netherlands Match  Cricket World Cup 2023  Warm Up Match Delaying Due To Rain  India Warm Up Match In Karyavattom  കാര്യവട്ടത്ത് മഴ ഒഴിയൊന്നില്ല  ഇന്ത്യ നെതർലാൻഡ്‌സ് സന്നാഹ മത്സരം  ഇന്ത്യ നെതർലാൻഡ്‌സ് മത്സരം വൈകുന്നു  കാര്യവട്ടത്ത് മത്സരം നടക്കുമോ  കാര്യവട്ടം സ്പോർട്‌സ് സബ് സ്‌റ്റേഡിയം
India Netherlands Warm Up Match Cricket World Cup 2023
കാര്യവട്ടത്ത് മഴ ഒഴിയുന്നില്ല

തിരുവനന്തപുരം : കാര്യവട്ടം സ്പോർട്‌സ് ഹബ് സ്‌റ്റേഡിയത്തിൽ (Karyavattom Sports Hub Stadium) നടക്കാനിരിക്കുന്ന ഇന്ത്യ നെതർലാൻഡ്‌സ് സന്നാഹ മത്സരത്തിന് ഭീഷണിയായി കനത്ത മഴ. തിരുവനന്തപുരം (Thiruvananthapuram) ജില്ലയിൽ വ്യാപകമായി ശക്തമായ മഴ തുടരുകയാണ്. ഇതുമൂലം മത്സരം തുടങ്ങുന്നതും വൈകുകയാണ് (India Netherlands Warm Up Match).

ചൊവ്വാഴ്‌ച (03.10.2023) രണ്ടുമണിക്കാണ് മത്സരം നിശ്ചയിച്ചിരുന്നത്. 12 മണി മുതലാണ് കാണികളെ സ്‌റ്റേഡിയത്തിൽ പ്രവേശിപ്പിച്ചത്. മഴയുടെ കടുത്ത ഭീഷണിയുണ്ടെങ്കിലും മത്സരം നടക്കുമെന്ന വിശ്വാസത്തിലാണ് ആരാധകർ.

എല്ലാ മത്സരങ്ങള്‍ക്കും വില്ലനായി മഴ : തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ (Greenfield Stadium) ഇന്ന് നടക്കുന്ന മത്സരത്തില്‍ നെതര്‍ലാന്‍ഡ്‌സിനെതിരെയാണ് രോഹിത് ശര്‍മയും സംഘവുമിറങ്ങുന്നത്. മത്സരത്തിന് മുമ്പ് ഇന്നലെ ഇരു ടീമുകളും തുമ്പ സെന്‍റ് സേവ്യേഴ്‌സ് കെസിഎ സ്റ്റേഡിയത്തിലെത്തി പരിശീലനം നടത്തിയിരുന്നു. ഉച്ചയ്‌ക്ക് രണ്ട് മണി മുതല്‍ വൈകുന്നേരം അഞ്ച് മണി വരെയായിരുന്നു ഇന്ത്യന്‍ ടീമിന്‍റെ പരിശീലന സെഷന്‍. രാവിലെ 10 മണിക്ക് പരിശീലനം ആരംഭിച്ച നെതര്‍ലാന്‍ഡ്‌സ് ടീം ഒരു മണിയോടെയാണ് മടങ്ങിയത്.

Also Read: Astrologer on Cricket World Cup 2023 Winner 'ലോകകപ്പ് 1987-ല്‍ ജനിച്ച ക്യാപ്റ്റനുള്ള ടീമിന്'; പ്രവചനവുമായി പ്രമുഖ ജ്യോതിഷി

കാര്യവട്ടവും മഴയും : നേരത്തെ ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ ആദ്യ സന്നാഹ മത്സരവും മഴയെ തുടര്‍ന്ന് ഉപേക്ഷിച്ചിരുന്നു. ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഇതുവരെ നടന്ന സന്നാഹ മത്സരങ്ങളെയെല്ലാം മഴ കാര്യമായി തന്നെ ബാധിച്ചിട്ടുമുണ്ട്. സെപ്‌റ്റംബര്‍ 29നായിരുന്നു കാര്യവട്ടത്ത് ആദ്യ മത്സരം നിശ്ചയിച്ചിരുന്നത്. ദക്ഷിണാഫ്രിക്ക- അഫ്‌ഗാനിസ്ഥാന്‍ (South Africa vs Afghanistan) ടീമുകള്‍ തമ്മിലായിരുന്നു ഈ മത്സരം. കനത്ത മഴയെ തുടര്‍ന്ന് അന്ന് ഒരു പന്ത് പോലും എറിയാനാകാതെ മത്സരം ഉപേക്ഷിക്കേണ്ടി വന്നിരുന്നു.

Also Read: Mohammad Amir On Virat Kohli : 'ഭയമെന്ന വാക്ക് അയാളുടെ നിഘണ്ടുവിലില്ല' ; ലോകകപ്പില്‍ ഇന്ത്യ ഹോട്ട് ഫേവറേറ്റെന്ന് പാക് മുന്‍താരം

പിന്നാലെ, നടന്ന ഓസ്‌ട്രേലിയ- നെതര്‍ലാന്‍ഡ്‌സ് (Australia vs Netherlands) മത്സരം മഴയെ തുടര്‍ന്ന് വൈകിയാണ് ആരംഭിച്ചത്. 50 ഓവര്‍ മത്സരം 23 ഓവറാക്കി വെട്ടിച്ചുരുക്കിയെങ്കിലും മഴ വില്ലനായെത്തിയതോടെ ഈ മത്സരവും ഉപേക്ഷിക്കേണ്ടി വന്നു. തുടര്‍ന്ന് ഇന്നലെ (02.10.2023) നടന്ന ദക്ഷിണാഫ്രിക്ക- ന്യൂസിലന്‍ഡ് (South Africa vs New Zealand) മത്സരത്തെയും ഭാഗികമായി മഴ ബാധിച്ചിരുന്നു.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത ന്യൂസിലന്‍ഡ് ആറ് വിക്കറ്റ് നഷ്‌ടത്തില്‍ 321 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങില്‍ ദക്ഷിണാഫ്രിക്ക 37 ഓവറില്‍ നാലിന് 211 എന്ന നിലയില്‍ നില്‍ക്കെ എത്തിയ മഴ മത്സരം തടസപ്പെടുത്തി. ഇതോടെ ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം ന്യൂസിലന്‍ഡിനെ മത്സരത്തിലെ വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.