ETV Bharat / sports

തുടര്‍ച്ചയായ അവഗണന ; ഒടുവില്‍ സെലക്‌ടര്‍മാര്‍ക്ക് മറുപടിയുമായി സര്‍ഫറാസ് ഖാന്‍ - BCCI

വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് തഴയപ്പെട്ടതിന് പിന്നാലെ രജ്‌ഞി ട്രോഫിയിലെ തന്‍റെ തകര്‍പ്പന്‍ പ്രകടനം ഇന്‍സ്റ്റഗ്രാം സ്റ്റോറിയാക്കി സര്‍ഫറാസ് ഖാന്‍

IND vs WI  Sarfaraz Khan Response on IND vs WI squad  Sarfaraz Khan  Sarfaraz Khan Instagram  india vs west indies  സുനില്‍ ഗവാസ്‌കർ  sunil gavaskar on Sarfaraz Khan  sunil gavaskar  സര്‍ഫറാസ് ഖാന്‍  ഇന്ത്യ vs വെസ്റ്റ് ഇന്‍ഡീസ്  ബിസിസിഐ  BCCI
സെലക്‌ടര്‍മാര്‍ക്ക് മറുപടിയുമായി സര്‍ഫറാസ് ഖാന്‍
author img

By

Published : Jun 25, 2023, 4:46 PM IST

മുംബൈ : വെസ്റ്റ് ഇൻഡീസ് പര്യടനത്തിലെ ടെസ്റ്റ്, ഏകദിന പരമ്പരയ്‌ക്കുള്ള ഇന്ത്യന്‍ ടീമിനെ അടുത്തിടെയാണ് ബിസിസിഐ പ്രഖ്യാപിച്ചത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ തുടര്‍ച്ചയായ രണ്ടാം തവണയും തോല്‍വി വഴങ്ങിയതോടെ അഴിച്ചുപണിയെന്ന വമ്പന്‍ സൂചന നല്‍കിയാണ് ഇത്തവണത്തെ ടെസ്റ്റ് ടീം തെരഞ്ഞെടുപ്പ്. യുവതാരങ്ങളായ യശസ്വി ജയ്‌സ്വാൾ, റിതുരാജ് ഗെയ്‌ക്‌വാദ്, മുകേഷ് കുമാർ എന്നിവർക്ക് ടെസ്റ്റ് ടീമിലേക്ക് ആദ്യ വിളിയെത്തി.

എന്നാല്‍ ആഭ്യന്തര സർക്യൂട്ടിൽ ഏറെക്കാലമായി സ്ഥിരതയാർന്ന പ്രകടനം കാഴ്‌ചവയ്‌ക്കുന്ന സർഫറാസ് ഖാനെ സെലക്‌ടര്‍മാര്‍ വീണ്ടും തഴഞ്ഞത് ഏറെ വിവാദങ്ങള്‍ക്ക് വഴി വച്ചിരിക്കുകയാണ്. സുനില്‍ ഗവാസ്‌കര്‍, ആകാശ് ചോപ്ര, വസീം ജാഫര്‍ തുടങ്ങി ഇന്ത്യയുടെ മുന്‍ താരങ്ങളും നിരവധി ആരാധകരും സര്‍ഫറാസിനെ പിന്തുണച്ച് രംഗത്ത് എത്തിയത് താരവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് ചൂടേറ്റുകയും ചെയ്‌തു.

ഒടുവിലിതാ താന്‍ നേരിടുന്ന തുടര്‍ച്ചയായുള്ള അവഗണനയ്‌ക്ക് മറുപടിയുമായി രംഗത്ത് എത്തിയിരിക്കുകയാണ് 25-കാരനായ സര്‍ഫറാസ് ഖാന്‍. രഞ്ജി ട്രോഫി സീസണിലെ തന്‍റെ പ്രകടനത്തിന്‍റെ ഹൈലൈറ്റ് വീഡിയോ ഇൻസ്റ്റഗ്രാം സ്റ്റോറിയായി പോസ്റ്റ് ചെയ്തുകൊണ്ടാണ് സര്‍ഫറാസ് സെലക്‌ടര്‍മാര്‍ക്ക് മൂര്‍ച്ചയേറിയ മറുപടി നല്‍കിയിരിക്കുന്നത്. വിഡിയോയ്‌ക്ക് ഒരു അടിക്കുറിപ്പും സര്‍ഫറാസ് നല്‍കിയിട്ടില്ലെങ്കിലും പറയാനുള്ളതെല്ലാം അതിലുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്.

  • Sarfaraz Khan's latest Instagram Story after he wasn't selected for West Indies Tests. 👇🏻👇🏻 pic.twitter.com/ITzJMl7QUD

    — Harshit Bisht (@rk_harshit29) June 25, 2023 " class="align-text-top noRightClick twitterSection" data=" ">

ആഭ്യന്തര സർക്യൂട്ടില്‍ വമ്പന്‍ പ്രകടനം നടത്തുന്ന സര്‍ഫറാസ് ഖാന്‍ ഏറെക്കാലമായി ക്രിക്കറ്റ് ലോകത്ത് ഉയര്‍ന്ന് കേള്‍ക്കുന്ന പേരാണ്. രഞ്‌ജി ട്രോഫിയുടെ 2019-20 സീസണിൽ 154 എന്ന അതിശയിപ്പിക്കുന്ന ശരാശരിയിൽ 928 റൺസാണ് മുംബൈ ബാറ്റര്‍ അടിച്ച് കൂട്ടിയിരുന്നത്. അടുത്ത സീസണിൽ 122.75 ശരാശരിയിൽ 982 റൺസ് നേടിയ സര്‍ഫറാസ് ഖാന്‍ കഴിഞ്ഞ സീസണില്‍ ആറ് മത്സരങ്ങളില്‍ നിന്ന് 92.66 ശരാശരിയില്‍ 556 റണ്‍സാണ് കണ്ടെത്തിയത്.

ഇതോടെ വിന്‍ഡീസിനെതിരായ പരമ്പരയിലേക്ക് താരത്തിന് വിളിയെത്തുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നുവെങ്കിലും സെലക്‌ടര്‍മാരുടെ അവഗണ തുടര്‍ക്കഥയായി. സർഫറാസ് മറ്റെന്താണ് ഇന്ത്യന്‍ ടീമിലേക്ക് എത്താന്‍ ചെയ്യേണ്ടതെന്ന് തനിക്ക് അറിയില്ലെന്നാണ് ബാറ്റിങ് ഇതിഹാസം സുനില്‍ ഗവാസ്‌കർ പ്രതികരിച്ചത്.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ പ്രകടനത്തിന്‍റെ അടിസ്ഥാനത്തിലാണ് ഇന്ത്യയുടെ റെഡ് ബോള്‍ ടീമിലേക്കും സെലക്ഷന്‍ ലഭിക്കുന്നതെങ്കില്‍ രഞ്‌ജി ട്രോഫി കളിക്കുന്നത് അവസാനിപ്പിക്കുന്നതാവും നല്ലതെന്നും ഗവാസ്‌കര്‍ വിമര്‍ശിച്ചിരുന്നു. താരത്തെ പ്ലെയിങ്‌ ഇലവനിൽ ഇറക്കിയില്ലെങ്കിലും സ്‌ക്വാഡില്‍ എടുത്ത് അവന്‍റെ പ്രകടനങ്ങൾക്ക് അംഗീകാരം നല്‍കാമായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

ALSO READ: സര്‍ഫറാസ് വല്ല കുറ്റവും ചെയ്‌തോ, ഉണ്ടെങ്കില്‍ അത് പരസ്യമാക്കൂ..; സെലക്‌ടര്‍മാര്‍ക്കെതിരെ ആകാശ് ചോപ്ര

ഇന്ത്യയുടെ ടെസ്റ്റ് സ്‌ക്വാഡ് : രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, റിതുരാജ് ഗെയ്‌ക്‌വാദ്, വിരാട് കോലി, യശസ്വി ജയ്‌സ്വാൾ, അജിങ്ക്യ രഹാനെ (വൈസ് ക്യാപ്റ്റന്‍), കെഎസ് ഭരത് (വിക്കറ്റ് കീപ്പര്‍), ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പര്‍), ആർ അശ്വിൻ, രവീന്ദ്ര ജഡേജ, ശാർദുൽ താക്കൂർ, അക്‌സർ പട്ടേൽ മുഹമ്മദ് സിറാജ്, മുകേഷ് കുമാർ, ജയ്ദേവ് ഉനദ്‌ഘട്ട്, നവ്ദീപ് സൈനി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.