കറാച്ചി: മലയാളി ക്രിക്കറ്റര്‍ സഞ്‌ജു സാംസണെ പ്രകീര്‍ത്തിച്ച് പാകിസ്ഥാന്‍ മുന്‍ താരം ഡാനിഷ് കനേരിയ. സഞ്‌ജു പ്രതിഭാശാലിയായ കളിക്കാരന്‍ ആണെന്നതില്‍ സംശയമില്ലെന്ന് കനേരിയ പറഞ്ഞു. സ്ഥിരതയെ പഴിക്കാതെ സഞ്‌ജുവിന് തുടര്‍ച്ചയായി അവസരം നല്‍കുകയാണ് വേണ്ടതെന്നും കനേരിയ തന്‍റെ യൂട്യൂബ് ചാനലില്‍ വ്യക്തമാക്കി.
''സഞ്‌ജു വളരെ മികച്ച കളിക്കാരനാണ് എന്നതില്‍ യാതൊരു സംശയവുമില്ല. എന്നാല്‍ അദ്ദേഹം എപ്പോഴും ടീമിന് അകത്തും പുറത്തുമാണ്. സ്ഥിരമായി അവസരം നല്‍കിയാല്‍ സഞ്‌ജു മികച്ച പ്രകടനം പുറത്തെടുക്കും. അക്കാര്യത്തില്‍ എനിക്ക് ഉറപ്പുണ്ട്. സഞ്‌ജുവിന്‍റെ ബാറ്റിങ് എറെ സുന്ദരമായ കാഴ്‌ചയാണ്. ദീര്‍ഘമായ ഇന്നിങ്‌സ് കളിക്കാനുള്ള മികവ് അയാള്‍ക്കുണ്ട്'', കനേരിയ പറഞ്ഞു.
വിന്‍ഡീസിനെതിരായ അര്‍ധ സെഞ്ചറി പ്രകടനത്തിന് പിന്നാലെയാണ് കനേരിയ സഞ്‌ജുവിനെ പുകഴ്‌ത്തിയത്. താരത്തിന്‍റെ സമീപനത്തില്‍ നിന്ന് തന്നെ വിന്‍ഡീസിനെതിരെ മികച്ച ഇന്നിങ്‌സ് കളിക്കാനുള്ള ദൃഢനിശ്ചയത്തോടെയാണ് എത്തിയതെന്നത് വ്യക്തമായതായും കനേരിയ കൂട്ടിച്ചേര്‍ത്തു.
ക്യൂന്‍സ് പാര്‍ക്കില്‍ നടന്ന മത്സരത്തില്‍ 51 പന്തില്‍ മൂന്ന് വീതം ബൗണ്ടറികളും സിക്‌സുകളും സഹിതം 54 റണ്‍സെടുത്ത സഞ്‌ജു റണ്ണൗട്ടാവുകയായിരുന്നു. ദീപക് ഹൂഡയുടെ വിളിയോട് പ്രതികരിച്ചതാണ് സഞ്‌ജു നിര്‍ഭാഗ്യകരമായ പുറത്താവാന്‍ കാരണമെന്നും കനേരിയ കൂട്ടിച്ചേര്‍ത്തു.
also read: IND VS WI | 'ഇതൊരു തുടക്കം മാത്രം'; സഞ്‌ജുവിനെ അഭിനന്ദിച്ച് ഇയാന്‍ ബിഷപ്പ്