ETV Bharat / sports

IND vs WI | 'ടീമില്‍ തിരിച്ചെത്തി അശ്വിൻ കാണിച്ചത് മാസ്', കൂടെപ്പോന്നത് ഒരുപിടി റെക്കോഡുകളും

ടെസ്റ്റ് കരിയറില്‍ 33-ാം പ്രാവശ്യമാണ് ആര്‍ അശ്വിന്‍ അഞ്ച് വിക്കറ്റ് സ്വന്തമാക്കുന്നത്. കൂടാതെ, വിന്‍ഡീസ് താരം അല്‍സാരി ജോസഫിനെ പുറത്താക്കിയതോടെ അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ 700 വിക്കറ്റുകള്‍ തികയ്‌ക്കുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമായും അശ്വിന്‍ മാറി.

IND vs WI  R Ashwin  R Ashwin 700th international wicket  IND vs WI R Ashwin five wickets haul  IND vs WI First Test  Most wickets In Test Cricket  Most wickets In International Cricket  Ravichandran Ashwin  രവിചന്ദ്രന്‍ അശ്വിന്‍  ആര്‍ അശ്വിന്‍  ഇന്ത്യ vs വെസ്റ്റ്‌ ഇന്‍ഡീസ്  ആര്‍ അശ്വിന്‍ അഞ്ച് വിക്കറ്റ് നേട്ടം  ആര്‍ അശ്വിന്‍ അന്താരാഷ്‌ട്ര കരിയര്‍
R Ashwin
author img

By

Published : Jul 13, 2023, 10:09 AM IST

Updated : Jul 13, 2023, 10:27 AM IST

ഡൊമിനിക്ക: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെ ഇന്ത്യയുടെ തോല്‍വിക്ക് പിന്നാലെ കലാശപ്പോരിനുള്ള ടീമില്‍ നിന്നും രവിചന്ദ്രന്‍ അശ്വിനെ (Ravichandran Ashwin) തഴഞ്ഞത് ഏറെ ചര്‍ച്ചയായിരുന്നു. ലോക ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനക്കാരനായ അശ്വിനെ ഒഴിവാക്കിയത് ടീം ഇന്ത്യ ഫൈനലില്‍ കാണിച്ച ഏറ്റവും വലിയ മണ്ടത്തരമായിരുന്നു എന്നാണ് പലരും അഭിപ്രായപ്പെട്ടത്. ഈ അഭിപ്രായങ്ങളെല്ലാം ശരിവയ്‌ക്കുന്ന തരത്തിലൊരു പ്രകടനമാണ് വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയുടെ ആദ്യ മത്സരത്തിന്‍റെ ഒന്നാം ദിനത്തില്‍ അശ്വിന്‍ ഇന്ത്യയ്‌ക്കായി നടത്തിയത്.

മത്സരത്തിന്‍റെ ആദ്യ ദിനത്തില്‍ അഞ്ച് വിക്കറ്റ് നേടിയ അശ്വിന്‍റെ ബൗളിങ് പ്രകടനമാണ് വിന്‍ഡീസിനെ ഒന്നാം ഇന്നിങ്‌സില്‍ 150 റണ്‍സില്‍ പൂട്ടിയത്. ടെസ്റ്റ് ക്രിക്കറ്റില്‍ അശ്വിന്‍റെ 33-ാമത് അഞ്ച് വിക്കറ്റ് നേട്ടം കൂടിയായിരുന്നുവിത്. ടെസ്റ്റ് ക്രിക്കറ്റില്‍ കൂടുതല്‍ അഞ്ച് വിക്കറ്റുകള്‍ നേടിയ താരങ്ങളുടെ പട്ടികയില്‍ ആറാം സ്ഥാനത്താണ് അശ്വിന്‍ ഇപ്പോള്‍.

ശ്രീലങ്കന്‍ ഇതിഹാസം മുത്തയ്യ മുരളീധരന്‍ ആണ് ഈ പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. 67 പ്രാവശ്യമാണ് മുരളീധരന്‍ ടെസ്റ്റ് ക്രിക്കറ്റില്‍ അഞ്ച് വിക്കറ്റ് നേട്ടം ആഘോഷിച്ചിട്ടുള്ളത്. മുന്‍ ഓസീസ് താരം ഷെയ്‌ന്‍ വോണ്‍ (37), ന്യൂസിലന്‍ഡ് താരം റിച്ചാര്‍ഡ് ഹാര്‍ഡ്‌ലി (36), ഇന്ത്യന്‍ മുന്‍ താരം അനില്‍ കുംബ്ലെ (35), ശ്രീലങ്കയുടെ മുന്‍ താരം രംഗന ഹെറാത്ത് (34) എന്നിവരാണ് പട്ടികയില്‍ അശ്വിന് മുന്നിലുള്ള മറ്റ് താരങ്ങള്‍. സജീവ ക്രിക്കറ്റ് താരങ്ങളില്‍ ഈ പട്ടികയിലെ ഒന്നാമന്‍ അശ്വിനാണ്.

ടോസ് നേടി ബാറ്റ് ചെയ്യാനെത്തിയ വെസ്റ്റ് ഇന്‍ഡീസ് ബാറ്റര്‍മാര്‍ ഡൊമിനിക്കയില്‍ കരുതലോടെയാണ് തങ്ങളുടെ ബാറ്റിങ്ങ് തുടങ്ങിയത്. അശ്വിന്‍ പന്തെറിയാനെത്തിയതോടെ അവരുടെ താളവും തെറ്റി. മത്സരത്തില്‍ എറിഞ്ഞ മൂന്നാം ഓവറില്‍ തന്നെ ഇന്ത്യയ്‌ക്ക് ബ്രേക്ക് ത്രൂ നല്‍കാന്‍ അശ്വിന് സാധിച്ചു.

Also Read : IND vs WI | 'അന്ന് അച്ഛന്‍റെ വിക്കറ്റ്, ഇന്ന് മകന്‍റേയും'; ടെസ്റ്റ് ക്രിക്കറ്റില്‍ അപൂര്‍വനേട്ടവുമായി രവിചന്ദ്രന്‍ അശ്വിന്‍

ഓപ്പണര്‍ തഗെനരൈന്‍ ചന്ദര്‍പോളിനെ ക്ലീന്‍ ബൗള്‍ഡാക്കിയായിരുന്നു അശ്വിന്‍ മത്സരത്തിലെ ആദ്യ വിക്കറ്റ് സ്വന്തമാക്കിയത്. പിന്നാലെ ചന്ദര്‍പോളിന്‍റെ സഹ ഓപ്പണറായി ക്രീസിലേക്കെത്തിയ നായകന്‍ ക്രെയ്‌ഗ് ബ്രാത്ത്‌വെയ്റ്റിനെയും അശ്വിന്‍ പുറത്താക്കി. മത്സരത്തിന്‍റെ ആദ്യ സെഷനില്‍ രണ്ട് വിക്കറ്റായിരുന്നു അശ്വിന്‍ സ്വന്തം പേരിലാക്കിയത്.

അല്‍സാരി ജോസഫ് ആയിരുന്നു ഇന്ത്യന്‍ സ്‌പിന്നര്‍ക്ക് മുന്നില്‍ വീണ മൂന്നാമത്തെ വിന്‍ഡീസ് താരം. അല്‍സാരി ജോസഫിനെ പുറത്താക്കിയതോടെ അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ 700 വിക്കറ്റുകള്‍ നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമായും രവിചന്ദ്രന്‍ അശ്വിന്‍ മാറി. അനില്‍ കുംബ്ലെ, ഹര്‍ഭജന്‍ സിങ് എന്നിവരാണ് നേരത്തെ ഈ നേട്ടത്തിലെത്തിയിട്ടുള്ള ഇന്ത്യന്‍ താരങ്ങള്‍.

401 മത്സരങ്ങള്‍ കളിച്ച അനില്‍ കുംബ്ലെയുടെ അക്കൗണ്ടില്‍ 953 വിക്കറ്റുകളാണുള്ളത്. ഹര്‍ഭജന്‍ സിങ് 707 വിക്കറ്റ് നേടിയിട്ടുണ്ട്. കരിയറിലെ 271-ാം മത്സരത്തിലാണ് അശ്വിന്‍ 700 വിക്കറ്റുകള്‍ പൂര്‍ത്തിയാക്കിയത്. ലോക ക്രിക്കറ്റില്‍ ഈ നേട്ടം സ്വന്തമാക്കുന്ന 16-ാമത്തെ ബൗളര്‍ കൂടിയായും അശ്വിന്‍ മാറി.

മത്സരത്തിന്‍റെ 53-ാം ഓവറില്‍ വിന്‍ഡീസ് സ്‌കോര്‍ 124ല്‍ നില്‍ക്കെയാണ് അശ്വിന്‍ അല്‍സാരി ജോസഫിനെ പുറത്താക്കിയത്. പിന്നാലെ വിന്‍ഡീസ് ടോപ്‌ സ്‌കോറര്‍ അലിക്ക് അത്നാസെയും അശ്വിന് മുന്നില്‍ വീണു. വിന്‍ഡീസിന്‍റെ പതിനൊന്നാമന്‍ ജോമല്‍ വാരികന്‍ ആയിരുന്നു ആദ്യ ഇന്നിങ്‌സില്‍ അശ്വിന്‍റെ അഞ്ചാമത്തെ ഇര.

Also Read : IND vs WI | സൂപ്പര്‍ 'മിയാന്‍'...ജെര്‍മെയ്‌ന്‍ ബ്ലാക്ക്‌വുഡിനെ പറന്നുപിടിച്ച് മുഹമ്മദ് സിറാജ് : വീഡിയോ

Last Updated : Jul 13, 2023, 10:27 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.