ETV Bharat / sports

IND vs NZ: ഇന്ത്യന്‍ പേസര്‍മാര്‍ക്ക് മുന്നില്‍ കിവീസിന്‍റെ കിളി പാറി; ആറ് വിക്കറ്റ് നഷ്‌ടം - Mohammed Shami

ഇന്ത്യയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ തുടക്കം പാളി ന്യൂസിലന്‍ഡ്. 20 ഓവര്‍ പിന്നിടുമ്പോള്‍ ആറ് വിക്കറ്റ് നഷ്‌ടത്തില്‍ 60 റണ്‍സെന്ന നിലയിലാണ് സന്ദര്‍ശകര്‍.

IND vs NZ  India vs New Zealand 2nd ODI Score Update  India vs New Zealand  ഇന്ത്യ vs ന്യൂസിലന്‍ഡ്  ന്യൂസിലന്‍ഡ്  മുഹമ്മദ് ഷമി  Mohammed Shami  ന്യൂസിലന്‍ഡ്
ഇന്ത്യന്‍ പേസര്‍മാര്‍ക്ക് മുന്നില്‍ കിവീസിന്‍റെ കിളി പാറി
author img

By

Published : Jan 21, 2023, 3:21 PM IST

റായ്‌പൂര്‍: ഇന്ത്യയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ന്യൂസിലന്‍ഡിന് മോശം തുടക്കം. 20 ഓവര്‍ പിന്നിടുമ്പോള്‍ ആറ് വിക്കറ്റ് നഷ്‌ടത്തില്‍ 60 റണ്‍സെന്ന നിലയിലാണ് കിവീസ്. 19 റണ്‍സുമായി ഗ്ലെൻ ഫിലിപ്‌സും രണ്ട് റണ്‍സുമായി മിച്ചല്‍ സാന്‍റ്‌നറുമാണ് ക്രീസില്‍.

ഞെട്ടിക്കുന്ന തുടക്കമാണ് കിവീസിന് ലഭിച്ചത്. സ്‌കോര്‍ ബോഡ് തുറക്കും ഓപ്പണര്‍ ഫിന്‍ അലനെ സംഘത്തിന് നഷ്‌ടമായി. ആദ്യ ഓവറിലെ അഞ്ചാം പന്തില്‍ ഫിന്‍ അലന്‍റെ കുറ്റി തെറിപ്പിച്ച് മുഹമ്മദ് ഷമിയാണ് ആദ്യ വെടിപൊട്ടിച്ചത്. തുടര്‍ന്ന് കിവീസ് താരങ്ങള്‍ മുട്ടിക്കളിച്ചതോടെ സ്‌കോര്‍ ബോര്‍ഡിന് കാര്യമായ അനക്കമുണ്ടായില്ല.

ആറാം ഓവറിന്‍റെ മൂന്നാം പന്തില്‍ ഹെൻറി നിക്കോൾസ് തിരിച്ച് കയറുമ്പോള്‍ എട്ട് റണ്‍സാണ് കിവീസിന്‍റെ ടോട്ടലിലുണ്ടായിരുന്നത്. 20 പന്തില്‍ രണ്ട് റണ്‍സ് മാത്രമെടുത്ത താരത്തെ മുഹമ്മദ് സിറാജാണ് പുറത്താക്കിയത്. ഒരു റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കപ്പെട്ടതിന് പിന്നാലെ മൂന്നാം വിക്കറ്റും സംഘത്തിന് നഷ്‌ടമായി.

മൂന്ന് പന്തില്‍ ഒരു റണ്‍സെടുത്ത ഡാരില്‍ മിച്ചലിനെ മുഹമ്മദ് ഷമി റിട്ടേണ്‍ ക്യാച്ചിലൂടെയാണ് തിരിച്ച് കയറ്റിയത്. തുടര്‍ന്നെത്തിയ ഡെവോണ്‍ കോണ്‍വെയും ക്യാപ്റ്റന്‍ ടോം ലാഥവും മടങ്ങിയതോടെ 10.3 ഓവറില്‍ അഞ്ചിന് 15 എന്ന നിലയിലായിരുന്നു. തുടര്‍ന്ന് ഒന്നിച്ച ഗ്ലെൻ ഫിലിപ്‌സും മൈക്കൽ ബ്രേസ്‌വെലും 41 റണ്‍സാണ് ചേര്‍ത്തത്.

30 പന്തില്‍ 22 റണ്‍സെടുത്ത ബ്രേസ്‌വെലിനെ പുറത്താക്കി മുഹമ്മദ് ഷമിയാണ് കിവീസിനെ വീണ്ടും പ്രതിരോധത്തിലാക്കിയത്. നേരത്തെ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ബോളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യ മത്സരത്തിലെ ടീമില്‍ മാറ്റമില്ലാതെയാണ് ഇരു സംഘവും ഇന്ന് കളിക്കാനിറങ്ങിയത്.

ഇന്ത്യ (പ്ലേയിങ്‌ ഇലവൻ): രോഹിത് ശർമ (സി), ശുഭ്‌മാൻ ഗിൽ, വിരാട് കോലി, ഇഷാൻ കിഷൻ (ഡബ്ല്യു), സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ, വാഷിങ്‌ടൺ സുന്ദർ, ശാർദുൽ താക്കൂർ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി.

ന്യൂസിലന്‍ഡ് (പ്ലേയിങ്‌ ഇലവൻ): ഫിൻ അലൻ, ഡെവൺ കോൺവേ, ഹെൻറി നിക്കോൾസ്, ഡാരിൽ മിച്ചൽ, ടോം ലാഥം (സി), ഗ്ലെൻ ഫിലിപ്‌സ്, മൈക്കൽ ബ്രേസ്‌വെൽ, മിച്ചൽ സാന്‍റ്‌നര്‍, ഹെൻറി ഷിപ്ലി, ലോക്കി ഫെർഗൂസൺ, ബ്ലെയർ ടിക്‌നർ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.