ETV Bharat / sports

IND VS NZ | ഞെട്ടിപ്പിക്കുന്നത്; സ്‌പിന്‍ പിച്ച് ഒരുക്കിയതിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹാര്‍ദിക് പാണ്ഡ്യ - ഹാര്‍ദിക് പാണ്ഡ്യ

ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും നടന്ന പിച്ച് ഫോര്‍മാറ്റിന് യോജിക്കുന്നതല്ലെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ.

Hardik Pandya  Hardik Lambasts Pitches Used In NZ T20I Series  IND VS NZ  India vs New Zealand  India vs New Zealand 2nd t20  ഇന്ത്യ vs ന്യൂസിലന്‍ഡ്  ഹാര്‍ദിക് പാണ്ഡ്യ  hardik pandya criticise lucknow pitch
IND VS NZ | ഞെട്ടിപ്പിക്കുന്നത്; സ്‌പിന്‍ പിച്ച് ഒരുക്കിയതിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹാര്‍ദിക് പാണ്ഡ്യ
author img

By

Published : Jan 30, 2023, 10:42 AM IST

ലഖ്‌നൗ: ഇന്ത്യ-ന്യൂസിലന്‍ഡ് ടി20 പരമ്പരയിലെ ആദ്യ മത്സരം നടന്ന റാഞ്ചിയിലേതിന് സമാനമായ ടേണായിരുന്നു രണ്ടാം ടി20 നടന്ന ലഖ്‌നൗവിലെ പിച്ചിലുമുണ്ടായത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത ന്യൂസിലന്‍ഡിനെ 99 റണ്‍സില്‍ ഒതുക്കിയ ഇന്ത്യ ഒരു പന്ത് മാത്രം ബാക്കി നിര്‍ത്തിയാണ് ലക്ഷ്യം നേടിയത്. മത്സരത്തിലെ വിജയത്തിന് പിന്നാലെ പരമ്പരയില്‍ ഉപയോഗിച്ച പിച്ചുകളുടെ നിലവാരത്തെ വിമര്‍ശിച്ചിരിക്കുകയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ.

രണ്ടാം ടി20യ്‌ക്കായി തയ്യാറാക്കിയ പിച്ച് ഞെട്ടിപ്പിക്കുന്നതായിരുന്നു എന്നാണ് ഹാര്‍ദിക് പറയുന്നത്. "സത്യസന്ധമായി പറഞ്ഞാല്‍ ഈ വിക്കറ്റ് ഞെട്ടിപ്പിക്കുന്നതായിരുന്നു. ഞങ്ങള്‍ കളിച്ച രണ്ട് വിക്കറ്റും ഏറെക്കുറെ സമാനമായിരുന്നു.

വെല്ലുവിളികള്‍ നിറഞ്ഞ പിച്ചുകളില്‍ കളിക്കുന്നതിന് ഞങ്ങള്‍ തയ്യാറാണ്. പക്ഷെ ഈ പിച്ചുകള്‍ ടി20 ക്രിക്കറ്റിന് യോജിക്കുന്നതല്ല". ഹാര്‍ദിക് പറഞ്ഞു.

മത്സരം വിജയിക്കാനാവുമെന്ന് തങ്ങള്‍ക്ക് ആത്മവിശ്വാസമുണ്ടായിരുന്നു. എന്നാല്‍ വിജയം അല്‍പം താമസിച്ചുപോയെന്നും ഹാര്‍ദിക് കൂട്ടിച്ചേര്‍ത്തു. സ്ട്രൈക്ക് നന്നായി റൊട്ടേറ്റ് ചെയ്യാന്‍ കഴിയുകയാണെങ്കില്‍ സമ്മര്‍ദത്തിന് അടിപ്പെടേണ്ട ആവശ്യമില്ല. അതാണ് തങ്ങള്‍ ശരിക്കും ചെയ്‌തതെന്നും ഇന്ത്യന്‍ ക്യാപ്റ്റന്‍ പറഞ്ഞു.

അതേസമയം മത്സരത്തില്‍ ടോസ് നേടി ബാറ്റ് ചെയ്യാനിറങ്ങിയ ന്യൂസിലന്‍ഡിന് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്‌ടത്തിലാണ് 99 റണ്‍സ് എടുക്കാന്‍ സാധിച്ചത്. 23 പന്തില്‍ 19 റണ്‍സെടുത്ത് പുറത്താവാതെ നിന്ന മിച്ചല്‍ സാന്‍റ്‌നറാണ് സംഘത്തിന്‍റെ ടോപ്‌ സ്‌കോറര്‍. ഇന്ത്യയ്‌ക്കായി അര്‍ഷ്‌ദീപ് സിങ് രണ്ട് ഓവറില്‍ ഏഴ്‌ റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് വീഴ്‌ത്തി.

ഹാര്‍ദിക് പാണ്ഡ്യ, വാഷിങ്‌ടണ്‍ സുന്ദര്‍, യുസ്‌വേന്ദ്ര ചാഹല്‍, ദീപക്‌ ഹൂഡ, കുല്‍ദീപ് യാദവ് എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതവും സ്വന്തമാക്കിയിരുന്നു. മറുപടിക്കിറങ്ങിയ ഇന്ത്യ 19.5 ഓവറില്‍ നാല് വിക്കറ്റ് നഷ്‌ടത്തില്‍ 101 റണ്‍സെടുത്താണ് വിജയം ഉറപ്പിച്ചത്. 31 പന്തില്‍ 26 റണ്‍സെടുത്ത് പുറത്താവാതെ നിന്ന സൂര്യകുമാര്‍ യാദവാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍.

ഈ പ്രകടനത്തിന് മത്സരത്തിലെ താരമായും സൂര്യ തെരഞ്ഞെടുക്കപ്പെട്ടു. വിജയത്തോടെ മൂന്ന് മത്സര പരമ്പരയില്‍ ഇന്ത്യ ന്യൂസിലന്‍ഡിന് ഒപ്പമെത്തി. ബുധനാഴ്‌ച അഹമ്മദാബാദിലാണ് പരമ്പര വിജയികളെ നിര്‍ണായിക്കുന്ന അവസാന മത്സരം നടക്കുക.

ALSO READ: IND VS NZ | ലഖ്‌നൗവില്‍ വെള്ളം കുടിച്ച് ഇന്ത്യയും;'സ്‌പിന്‍ പരീക്ഷ'യില്‍ ഹാര്‍ദിക് പാണ്ഡ്യക്കും സംഘത്തിനും വിജയം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.