എഡ്‌ജ്‌ബാസ്റ്റണ്‍: ഇന്ത്യയുടെ നായക സ്ഥാനം ഒഴിഞ്ഞെങ്കിലും കളിക്കളത്തില്‍ സഹതാരങ്ങള്‍ നിര്‍ദേശം നല്‍കിയും പ്രചോദിപ്പിച്ചും തന്‍റെ നേതൃപാടവം വിരാട് കോലി പ്രദര്‍ശിപ്പിക്കാറുണ്ട്. ഇംഗ്ലണ്ടിനെതിരായ എഡ്‌ജ്‌ബാസ്റ്റണ്‍ ടെസ്റ്റില്‍ ജസ്‌പ്രീത് ബുംറയാണ് ഇന്ത്യയുടെ നായകനെങ്കിലും സഹതാരങ്ങള്‍ക്ക് കൂടുതലും ഫീല്‍ഡിങ് നിര്‍ദേശങ്ങള്‍ നല്‍കിയത് കോലിയാണ്. ഇപ്പോഴിതാ ഇംഗ്ലണ്ട് ഇന്നിങ്‌സിലെ നാലാം ഓവറില്‍ നടന്ന ഒരു സംഭവമാണ് ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയാവുന്നത്.
- — Guess Karo (@KuchNahiUkhada) July 3, 2022 " class="align-text-top noRightClick twitterSection" data="
— Guess Karo (@KuchNahiUkhada) July 3, 2022
">— Guess Karo (@KuchNahiUkhada) July 3, 2022
ഓവറിലെ ആദ്യ പന്ത് എറിയാനെത്തിയ മുഹമ്മദ് ഷമിയെ ഡെലിവറിയുടെ അവസാന നിമിഷത്തില്‍ അമ്പയര്‍ അലീം ദാര്‍ വിലക്കിയതും, ഇതിനെ വിരാട് കോലി ചോദ്യം ചെയ്‌തതുമാണ് സംഭവം. ബർമിങ്‌ഹാമിൽ ചാറ്റൽമഴ പെയ്യാൻ തുടങ്ങിയിരുന്നെങ്കിലും കളിതുടരുകയായിരുന്നു.
റണ്ണപ്പുമായി ക്രീസിലേക്ക് ഓടിയെത്തിയ ഷമി പന്ത് എറിയാന്‍ തുടങ്ങുന്നതിന് തൊട്ടുമുമ്പാണ് ദാര്‍ ബൗളിങ് നിര്‍ത്താന്‍ ആവശ്യപ്പെട്ടത്. അപ്പോഴേക്കും ഷമി ബോള്‍ റിലീസ് ചെയ്തെങ്കിലും സ്‌ട്രൈക്കിലുണ്ടായിരുന്ന സാക്ക് ക്രോളി വിക്കറ്റിന് മുമ്പില്‍ നിന്നും മാറി.
ഇതാണ് സ്ലിപ്പില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന കോലിയെ ചൊടിപ്പിച്ചത്. കളി നിര്‍ത്തി തിരികെ മടങ്ങുമ്പോള്‍ ഇതിനെ കോലി ചോദ്യം ചെയ്യുകയും ചെയ്‌തു. പന്തെറിയുന്നതിനിടെ എങ്ങനെയാണിത് പറയാന്‍ കഴിയുകയെന്നാണ് പാക് ഒഫിഷ്യലായ അലീം ദാറിനോട് കോലി ഹിന്ദിയില്‍ ചോദിച്ചത്.
also read: IND VS ENG: 'ജസ്‌പ്രീത് ബുംറയെ അഭിനന്ദിക്കാൻ എന്നോടൊപ്പം ചേരൂ'; ട്വീറ്റുമായി ബ്രയാന്‍ ലാറ