ETV Bharat / sports

Virat Kohli on Cricket World Cup 2023 'ആരും വമ്പൻമാരല്ല, ആരെയും ചെറുതായി കാണാനുമാകില്ല', ലോകകപ്പിലെ അട്ടിമറികളെ കുറിച്ച് കോലി - ഷാക്കിബ് അല്‍ ഹസന്‍

India vs Bangladesh ഏകദിന ലോകകപ്പില്‍ ഇന്ത്യ നാളെ ബംഗ്ലാദേശിനെതിരെ. മത്സരം പൂനെയില്‍ ഉച്ചയ്‌ക്ക് രണ്ട് മുതല്‍.

Virat Kohli on Cricket World Cup 2023  Virat Kohli  Cricket World Cup 2023  India vs Bangladesh  Shakib Al Hasan on Virat Kohli  വിരാട് കോലി  ഏകദിന ലോകകപ്പ് 2023  ഷാക്കിബ് അല്‍ ഹസന്‍  ഇന്ത്യ vs ബംഗ്ലാദേശ്
virat-kohli-on-cricket-world-cup-2023 India vs Bangladesh
author img

By ETV Bharat Kerala Team

Published : Oct 18, 2023, 6:48 PM IST

പൂനെ: ഏകദിന ലോകകപ്പില്‍ (Cricket World Cup 2023) വമ്പന്‍ ടീമുകളില്ലെന്ന് ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലി ( Virat Kohli on Cricket World Cup 2023). സമീപകാലത്ത് ഏറ്റവും വിജയകരമായ ടീമുകളെ ചുറ്റിപ്പറ്റിമാത്രമുള്ള ചര്‍ച്ചകളിലാണ് മറ്റ് ടീമുകളുകള്‍ 'അസ്വസ്ഥത' ഉണ്ടാക്കുന്നതിന് പിന്നിലെ കാരണമെന്നും വിരാട് കോലി പറഞ്ഞു. ഏകദിന ലോകകപ്പില്‍ ഇംഗ്ലണ്ടിനെ അഫ്ഗാനിസ്ഥാനും ദക്ഷിണാഫ്രിക്കയെ നെതർലൻഡ്‌സും തോല്‍പ്പിച്ചതിന് പിന്നാലെ ഇന്ത്യ നാളെ ബംഗ്ലാദേശിനെ (India vs Bangladesh) നേരിടാനിരിക്കെയാണ് കോലിയുടെ വാക്കുകള്‍.

ബംഗ്ലാദേശ് ക്യാപ്റ്റന്‍ ഷാക്കിബ് അൽ ഹസൻ മികച്ച രീതിയില്‍ പന്തെറിയുന്ന താരമാണെന്നും വിരാട് കോലി പറഞ്ഞു "വർഷങ്ങളായി, ഞാൻ അവനെതിരെ (ഷാക്കിബ് അൽ ഹസൻ) ഒരുപാട് മത്സരങ്ങളില്‍ കളിച്ചിട്ടുണ്ട്. മികച്ച നിയന്ത്രണത്തോടെ പന്തെറിയുന്ന താരമാണ് അവന്‍. വളരെ പരിചയസമ്പന്നനായ ബോളര്‍. ന്യൂബോളില്‍ നന്നായി പന്തെറിയാന്‍ അവന് കഴിയും. ബാറ്റര്‍മാരെ എങ്ങനെ കബളിപ്പിക്കണമെന്ന് അവനറിയാം, മാത്രമല്ല മികച്ച ഇക്കോണമി കൂടിയാണ് അവനുള്ളത്" കോലി പറഞ്ഞു.

കോലിയുടെ വിക്കറ്റ് കിട്ടിയാല്‍ സന്തോഷം: വിരാട് കോലി ആധുനിക കാലഘട്ടത്തിലെ ഏറ്റവും മികച്ച ബാറ്ററാണെന്ന് ഷാക്കിബ് അല്‍ ഹസന്‍ (Shakib Al Hasan on Virat Kohli) പറഞ്ഞു. ഇന്ത്യയ്‌ക്കെതിരായ മത്സരത്തില്‍ താരത്തിന്‍റെ വിക്കറ്റ് വീഴ്‌ത്താന്‍ കഴിഞ്ഞാല്‍ തനിക്കത് വലിയ സന്തോഷം നല്‍കുമെന്നും ബംഗ്ലാദേശ് നായകന്‍ വ്യക്തമാക്കി.

"കോലി ഒരു സ്‌പെഷ്യല്‍ ബാറ്ററാണ്. ഒരുപക്ഷേ ആധുനിക യുഗത്തിലെ ഏറ്റവും മികച്ച ബാറ്റര്‍. അദ്ദേഹത്തെ അഞ്ച് തവണ പുറത്താക്കിയത് എന്‍റെ ഭാഗ്യമാണെന്ന് ഞാൻ കരുതുന്നു. തീർച്ചയായും, വീണ്ടുമൊരിക്കല്‍ കൂടി അദ്ദേഹത്തിന്റെ വിക്കറ്റ് വീഴ്ത്തുന്നത് എനിക്ക് വലിയ സന്തോഷം നൽകും" ഷാക്കിബ് അല്‍ ഹസന്‍ (Shakib Al Hasan) കൂട്ടിച്ചേര്‍ത്തു.

അതേസമയം നാളെ പൂനെയിലെ മഹാരാഷ്‌ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തിലാണ് ഇന്ത്യ-ബംഗ്ലാദേശ് പോരാട്ടം നടക്കുന്നത്. ഏകദിന ലോകകപ്പില്‍ ഇതിന് മുന്നെ നാല് മത്സരങ്ങളിലാണ് ഇരു ടീമുകളും നേര്‍ക്കുനേര്‍ എത്തിയത്. മൂന്ന് കളികള്‍ ഇന്ത്യയ്‌ക്ക് ഒപ്പം നിന്നപ്പോള്‍ ഒന്നില്‍ ബംഗ്ലാദേശ് വിജയിച്ചിരുന്നു. 2007-ലെ ലോകകപ്പിലായിരുന്നു ഇന്ത്യയെ ബംഗ്ലാദേശ് തോല്‍പ്പിച്ചത്.

ALSO READ: Aaron Finch on Jasprit Bumrah "ബുംറയെ എങ്ങനെ നേരിടാമെന്ന് ചോദ്യം... വിരമിച്ചാല്‍ മതിയെന്ന്" മുൻ ഓസീസ് നായകൻ ആരോൺ ഫിഞ്ച്

ഏകദിന ലോകകപ്പ് ഇന്ത്യ സ്‌ക്വാഡ് (India Squad for ODI World Cup 2023) : രോഹിത് ശര്‍മ, വിരാട് കോലി, ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, കെഎല്‍ രാഹുല്‍, ശുഭ്‌മാന്‍ ഗില്‍, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, ശാർദുൽ താക്കൂർ, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.