ETV Bharat / sports

'ഇന്ന് കോലി മിന്നിയാല്‍ തകരുന്നത് ഇതിഹാസത്തിന്‍റെ മൂന്ന് റെക്കോഡുകൾ'... - ഇന്ത്യ vs ന്യൂസിലന്‍ഡ്

Virat Kohli Eyes Sachin Tendulkar Records: ഏകദിന ലോകകപ്പില്‍ ന്യൂസിലന്‍ഡിനെതിരെ ഇന്ന് വിരാട് കോലി മിന്നിയാല്‍ തകരുന്ന സച്ചിന്‍റെ മൂന്ന് വമ്പന്‍ റെക്കോഡുകള്‍ അറിയാം..

Virat Kohli Eyes Sachin Tendulkar Records  India vs New Zealand  Cricket World Cup 2023  Virat Kohli Cricket World Cup Records  Virat Kohli fifty plus scores in Cricket World Cup  വിരാട് കോലി തകര്‍ത്ത സച്ചിന്‍റെ റെക്കോഡ്  വിരാട് കോലി സെഞ്ചുറി റെക്കോഡ്  ഏകദിന ലോകകപ്പ് 2023  ഇന്ത്യ vs ന്യൂസിലന്‍ഡ്  വിരാട് കോലി സച്ചിന്‍ ടെണ്ടുല്‍ക്കര്‍ റെക്കോഡ്
Virat Kohli Eyes Sachin Tendulkar Records India vs New Zealand Cricket World Cup 2023
author img

By ETV Bharat Kerala Team

Published : Nov 15, 2023, 12:40 PM IST

മുംബൈ: ഏകദിന ലോകകപ്പിന്‍റെ (Cricket World Cup 2023) സെമി ഫൈനല്‍ പോരാട്ടത്തില്‍ ന്യൂസിലന്‍ഡിനെതിരെ പോരാടാനിറങ്ങുകയാണ് ഇന്ത്യ (India vs New Zealand ). കഴിഞ്ഞ പതിപ്പിന്‍റെ സെമി ഫൈനലില്‍ ഇതേ കിവീസിനോട് തോല്‍വി വഴങ്ങിക്കൊണ്ടായിരുന്നു ഇന്ത്യ പുറത്തായത്. ഇന്ന് സ്വന്തം മണ്ണില്‍ ഈ കടം തീര്‍ത്ത് ടൂര്‍ണമെന്‍റിന്‍റെ ഫൈനല്‍ബെര്‍ത്ത് ഉറപ്പിക്കാനാവും രോഹിത് ശര്‍മയുടെ (Rohit Sharma) സംഘം ലക്ഷ്യം വയ്‌ക്കുക.

മത്സരത്തില്‍ വിരാട് കോലിയും (Virat Kohli) ശ്രദ്ധാകേന്ദ്രമാണ്. മിന്നും ഫോമിലുള്ള കിങ് കോലി ടൂര്‍ണമെന്‍റിലെ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ നിലവില്‍ ഒന്നാം സ്ഥാനത്താണ്. കളിച്ച ഒമ്പത് മത്സരങ്ങളില്‍ നിന്നും 99 ശരാശരിയിലും 88.52 സ്‌ട്രൈക്ക് റേറ്റിലും 594 റൺസാണ് താരം അടിച്ച് കൂട്ടിയിട്ടുള്ളത്. രണ്ട് സെഞ്ചുറികളും അഞ്ച് അർധസെഞ്ചുറികളുമുള്‍പ്പെടെയാണ് താരത്തിന്‍റെ പ്രകടനം.

ഇന്ന് കിവീസിനെതിരെയും മിന്നാന്‍ കഴിഞ്ഞാല്‍ ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കറെ മറികടന്ന് മൂന്ന് വമ്പന്‍ റെക്കോർഡുകൾ സ്വന്തം പേരില്‍ എഴുതി ചേര്‍ക്കാന്‍ വിരാട് കോലിയ്‌ക്ക് കഴിയും (Virat Kohli Eyes Sachin Tendulkar Records). അവ ഏതെല്ലാമെന്ന് നോക്കാം....

ഈ ലോകകപ്പില്‍ ഇതേവരെ നേടിയ രണ്ട് സെഞ്ചുറികളോടെ, ഏകദിന ഫോര്‍മാറ്റില്‍ ഏറ്റവും കൂടുതല്‍ തവണ സെഞ്ചുറി നേടുന്ന താരമെന്ന സച്ചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോഡിനൊപ്പമെത്താന്‍ വിരാട് കോലിക്ക് കഴിഞ്ഞിരുന്നു. നിലവില്‍ 49 ഏകദിന സെഞ്ചുറികളാണ് ഇരുവരുടേയും അക്കൗണ്ടിലുള്ളത്.

കിവീസിനെതിരെ ഇന്ന് മൂന്നക്കം തൊടാനായാല്‍ ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികളെന്ന റെക്കോഡ് ഒറ്റയ്‌ക്ക് സ്വന്തമാക്കാന്‍ കോലിയ്‌ക്ക് കഴിയും. ഏകദിനത്തില്‍ 277 ഇന്നിങ്‌സുകള്‍ കളിച്ചായിരുന്നു കോലി 49 സെഞ്ചുറികള്‍ നേടിയെടുത്തത്. തന്‍റെ കരിയറില്‍ ഏകദിനത്തില്‍ 425 ഇന്നിങ്‌സുകളാണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ കളിച്ചിട്ടുള്ളത്.

ഏകദിന ലോകകപ്പിന്‍റെ ഒരു പതിപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമെന്ന റെക്കോഡിന് നിലവിലെ ഉടമ സച്ചിന്‍ ടെണ്ടുല്‍ക്കറാണ്. 2003-ൽ 673 റൺസ് നേടിക്കൊണ്ടായിരുന്നു സച്ചിന്‍ റെക്കോഡിട്ടത്. നിലവില്‍ 594 റൺസ് അക്കൗണ്ടിലുള്ള കോലിയ്‌ക്ക് ഈ നേട്ടം സ്വന്തമാക്കാന്‍ ഇനി 74 റണ്‍സ് മാത്രം മതി.

ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യയുടെ അവസാന മത്സരത്തില്‍ അര്‍ധ സെഞ്ചുറി നേടിയതോടെ ഏകദിന ലോകകപ്പിന്‍റെ ഒരു പതിപ്പില്‍ ഏറ്റവും കൂടുതൽ ഫിഫ്റ്റി പ്ലസ് സ്‌കോർ എന്ന സച്ചിൻ ടെണ്ടുൽക്കറുടെയും (Sachin Tendulkar) ബംഗ്ലാദേശ് നായകന്‍ ഷാക്കിബ് അൽ ഹസന്‍റെയും (Shakib Al Hasan) സംയുക്ത റെക്കോഡിനൊപ്പം കോലിയും എത്തിയിരുന്നു.

ഇന്ന് അന്‍പത് കടക്കാന്‍ കഴിഞ്ഞാല്‍ ഈ ലോകകപ്പില്‍ ഇതു എട്ടാം തവണയാവും കോലി ഫിഫ്റ്റി പ്ലസ് സ്‌കോർ നേടുന്നത്. 2003-ല്‍ സച്ചിന്‍ ഒരു സെഞ്ചുറിയും ആറ് അര്‍ധ സെഞ്ചുറിയും നേടിയപ്പോള്‍ 2019-ലെ പതിപ്പില്‍ ഏഴ്‌ അര്‍ധ സെഞ്ചുറികളായിരുന്നു ഷാക്കിബ് കണ്ടെത്തിയത്.

ALSO READ: 'ആ പേരിന് പിന്നില്‍ സച്ചിനോ ദ്രാവിഡോ അല്ല...' തുറന്ന് പറഞ്ഞ് രചിന്‍ രവീന്ദ്രയുടെ അച്ഛന്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.