ന്യൂഡല്‍ഹി : ശക്തമായ തിരിച്ചുവരവാണ് ഏകദിന ക്രിക്കറ്റ് ലോകകപ്പിലേക്ക് (Cricket World Cup 2023) ഓസ്ട്രേലിയന്‍ (Australia) ടീം ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. തുടര്‍ തോല്‍വികളോടെയായിരുന്നു അവരുടെ തുടക്കം. ആദ്യ മത്സരത്തില്‍ ഇന്ത്യയും (India) രണ്ടാം മത്സരത്തില്‍ ദക്ഷിണാഫ്രിക്കയുമായിരുന്നു (South Africa) ഓസീസിനെ തകര്‍ത്തത്.
പിന്നീട് കളിച്ച മൂന്ന് മത്സരവും ജയിച്ച് അവസാന നാലിലേക്കുള്ള പോരാട്ടം കടുപ്പിക്കാന്‍ കങ്കാരുപ്പടയ്‌ക്കായി. നിലവില്‍ അഞ്ച് മത്സരങ്ങളില്‍ നിന്നും ആറ് പോയിന്‍റോടെ നാലാം സ്ഥാനത്താണ് ഓസ്ട്രേലിയയുടെ സ്ഥാനം. 1.142 എന്ന പോസിറ്റീവ് റണ്‍ റേറ്റിലാണ് മൈറ്റി ഓസീസ് നിലവില്‍ പോയിന്‍റ് പട്ടികയിലെ ആദ്യ നാലില്‍ തന്നെ സ്ഥാനം പിടിച്ചിരിക്കുന്നത്.
- " class="align-text-top noRightClick twitterSection" data="">
ടൂര്‍ണമെന്‍റിന്‍റെ തുടക്കത്തില്‍ ഏറെ പിന്നിലായിരുന്ന ഓസ്ട്രേലിയയും ഇപ്പോള്‍ താളം കണ്ടെത്തിയതോടെ സെമി ഫൈനല്‍ സ്പോട്ടിനുള്ള പോരാട്ടവും കൂടുതല്‍ ആവേശകരമായിട്ടുണ്ട്. കളിച്ച അഞ്ച് മത്സരവും ജയിച്ച ടീം ഇന്ത്യയാണ് പോയിന്‍റ് പട്ടികയുടെ തലപ്പത്ത്. 10 പോയിന്‍റാണ് രോഹിതിനും സംഘത്തിനുമുള്ളത്.
ദക്ഷിണാഫ്രിക്ക, ന്യൂസിലന്‍ഡ് ടീമുകളാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളില്‍. എട്ട് പോയിന്‍റാണ് രണ്ട് ടീമിനും ഉള്ളതെങ്കിലും മികച്ച നെറ്റ് റണ്‍ റേറ്റാണ് പ്രോട്ടീസിന് തുണയായിരിക്കുന്നത്. നിലവില്‍ ഇന്ത്യയേക്കാള്‍ മികച്ച നെറ്റ് റണ്‍ റേറ്റുള്ള ടീമുകളും പ്രോട്ടീസും കിവീസുമാണ്. കങ്കാരുപ്പട കൂടി പോരാട്ടം കടുപ്പിച്ച കാര്യത്തില്‍ ജയത്തിനൊപ്പം തന്നെ നെറ്റ് റണ്‍ റേറ്റിന്‍റെ കാര്യത്തിലും ടീം ഇന്ത്യ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തേണ്ടത് അത്യാവശ്യമാണ്.
അഞ്ച് മത്സരങ്ങളില്‍ നിന്നും 10 പോയിന്‍റുള്ള ഇന്ത്യയ്‌ക്ക് 1.353 ആണ് നിലവിലെ നെറ്റ് റണ്‍ റേറ്റ്. പോയിന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള ദക്ഷിണാഫ്രിക്കയ്‌ക്ക് 2.370 നെറ്റ് റണ്‍ റേറ്റും മൂന്നാമതുള്ള ന്യൂസിലന്‍ഡിന് 1.481 നെറ്റ് റണ്‍ റേറ്റുമാണുള്ളത്. നാലാം സ്ഥാനക്കാരായ ഓസ്‌ട്രേലിയക്ക് 1.142 ആണ് നെറ്റ് റണ്‍ റേറ്റുള്ളത്.
ശേഷിക്കുന്ന നാല് മത്സരങ്ങളില്‍ വമ്പന്‍ ജയം നേടാന്‍ സാധിച്ചില്ലെങ്കില്‍ ടീം ഇന്ത്യ്‌ക്ക് നെറ്റ് റണ്‍ റേറ്റില്‍ തിരിച്ചടി നേടേണ്ടി വരും. ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, നെതര്‍ലന്‍ഡ്‌സ് ടീമുകള്‍ക്കെതിരെയാണ് ഇന്ത്യയുടെ ശേഷിക്കുന്ന മത്സരങ്ങള്‍. നെതര്‍ലന്‍ഡ്‌സിനെതിരായ മത്സരം മാറ്റി നിര്‍ത്തിയാല്‍ മറ്റ് കളികളില്‍ ശക്തമായ പോരാട്ടം തന്നെ ഇന്ത്യയ്‌ക്ക് നേരിടേണ്ടി വന്നേക്കാം.
നിലവില്‍ പോയിന്‍റ് പട്ടികയില്‍ ഇന്ത്യയ്‌ക്ക് പിന്നിലുള്ള ദക്ഷിണാഫ്രിക്ക, ന്യൂസിലന്‍ഡ്, ഓസ്‌ട്രേലിയ ടീമുകള്‍ വമ്പന്‍ മാര്‍ജിനിലാണ് മത്സരങ്ങള്‍ ജയിക്കുന്നത്. ശേഷിക്കുന്ന മത്സരങ്ങളിലും ഈ ടീമുകള്‍ ഇതേ പ്രകടനം ആവര്‍ത്തിക്കുകയും ഇന്ത്യ ഏതെങ്കിലും മത്സരങ്ങളില്‍ പരാജയപ്പെടുകയും ചെയ്‌താല്‍ പോയിന്‍റ് പട്ടികയിലെ ഒന്നാം സ്ഥാനം രോഹിത് ശര്‍മയ്‌ക്കും സംഘത്തിനും നഷ്‌ടപ്പെടാന്‍ സാധ്യതയുണ്ട്.