ETV Bharat / sports

Suresh Raina on Rohit Sharma അടുത്ത എംഎസ്‌ ധോണി; ഹിറ്റ്‌മാനെ വാഴ്‌ത്തി സുരേഷ് റെയ്‌ന

Suresh Raina on Rohit Sharma ഇന്ത്യന്‍ ടീമിനെ മുന്നില്‍ നിന്നും നയിക്കുന്ന ക്യാപ്റ്റനാണ് രോഹിത് ശര്‍മയെന്ന് സുരേഷ് റെയ്‌ന.

Suresh Raina on Rohit Sharma  Suresh Raina  Rohit Sharma  MS Dhoni  Cricket World Cup 2023  എംഎസ്‌ ധോണി  രോഹിത് ശര്‍മ  സുരേഷ് റെയ്‌ന  ഏകദി ലോകകപ്പ് 2023
Suresh Raina on Rohit Sharma Cricket World Cup 2023
author img

By ETV Bharat Kerala Team

Published : Oct 16, 2023, 7:45 PM IST

മുംബൈ: ഏകദിന ലോകകപ്പില്‍ (Cricket World Cup 2023) മിന്നും തുടക്കമാണ് ഇന്ത്യയ്‌ക്ക് ലഭിച്ചത്. കളിച്ച മൂന്ന് മത്സരങ്ങളിലും തകര്‍പ്പന്‍ വിജയം നേടിയ ആതിഥേയര്‍ നിലവിലെ പോയിന്‍റ് പട്ടികയില്‍ തലപ്പത്താണ്. കളിക്കാരനായും ക്യാപ്റ്റനായും ടീമിനെ മുന്നില്‍ നിന്നും നയിക്കുന്ന രോഹിത് ശര്‍മയുടെ പ്രകടനം ഏറെ ശ്രദ്ധേയമാണ്.

ഇപ്പോഴിതാ രോഹിത് ശർമ്മയുടെ ക്യാപ്റ്റൻസിയെ പുകഴ്ത്തി രംഗത്ത് എത്തിയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ താരം സുരേഷ് റെയ്‌ന (Suresh Raina). ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ അടുത്ത എംഎസ് ധോണിയാണെന്ന് (MS Dhoni) ഹിറ്റ്‌മാനെന്നാണ് സുരേഷ് റെയ്‌ന പറയുന്നത് (Suresh Raina on Rohit Sharma). ഇന്ത്യൻ ടീമിലെ കളിക്കാർ എംഎസ് ധോണിയോടെന്ന പോലെയാണ് രോഹിത്തിനോടുള്ള ബഹുമാനമെന്നും സുരേഷ് റെയ്‌ന പറഞ്ഞു.

"ഇന്ത്യന്‍ കളിക്കാരുമായി സംസാരിക്കുമ്പോഴെല്ലാം, രോഹിത്തിനെ ധോണിയെ എന്നപോല്‍ ബഹുമാനിക്കുന്നതായാണ് അവര്‍ പറയാറുള്ളത്. രോഹിത് ഡ്രസ്സിംഗ് റൂമിൽ വളരെ സൗഹാർദപരമായി പെരുമാറുന്നയാളാണ്. എന്നെ സംബന്ധിച്ച് അവന്‍ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ അടുത്ത എംഎസ് ധോണിയാണ്.

ഞാൻ അവനെ അടുത്ത് നിന്ന് കണ്ടിട്ടുണ്ട്. വളരെ ശാന്തനായ വ്യക്തിയാണവന്‍. മറ്റുള്ളവരെ കേള്‍ക്കാന്‍ ഇഷ്‌ടപ്പെടുന്നയാളാണ്. സഹതാരങ്ങള്‍ക്ക് ആത്മവിശ്വാസം നൽകാനും ഇഷ്ടപ്പെടുന്നു. എല്ലാത്തിലും ഉപരിയായി ടീമിനെ മുന്നില്‍ നിന്നും നയിക്കാനാണ് അവന്‍ ഇഷ്‌ടപ്പെടുന്നത്" സുരേഷ് റെയ്‌ന പറഞ്ഞു.

അതേസമയം സ്വന്തം മണ്ണിലേക്ക് വീണ്ടുമെത്തിയ ലോകകപ്പില്‍ ഓസ്‌ട്രേലിയയെ തോല്‍പ്പിച്ചാണ് ഇന്ത്യ തുടങ്ങിയത്. മത്സരത്തില്‍ പൂജ്യത്തിന് പുറത്തായെങ്കിലും തുടര്‍ന്നുള്ള മത്സരങ്ങളില്‍ രോഹിത് ഇന്ത്യയെ തോളിലേറ്റി. അഫ്ഗാനിസ്ഥാനിസ്ഥാനെതിരായ രണ്ടാം മത്സരത്തില്‍ സെഞ്ചുറി നേടി തിളങ്ങിയ താരം പാകിസ്ഥാനെതിരായ തൊട്ടടുത്ത മത്സരത്തില്‍ അര്‍ധ സെഞ്ചുറിയും അടിച്ചെടുത്തിരുന്നു.

രോഹിത്തിന്‍റെ മികവില്‍ ചിരവൈരികളായ പാകിസ്ഥാനെതിരെ ഏഴ്‌ വിക്കറ്റിന്‍റെ വിജയം നേടാനും ഇന്ത്യയ്‌ക്ക് കഴിഞ്ഞിരുന്നു. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ആദ്യം ബാറ്റുചെയ്‌ത് പാകിസ്ഥാന്‍ 42.5 ഓവറില്‍ 191 റണ്‍സിന് ഓള്‍ഔട്ട് ആയി (India vs Pakistan). ക്യാപ്റ്റന്‍ ബാബര്‍ അസം (58 പന്തില്‍ 50), മുഹമ്മദ് റിസ്‌വാന്‍ (69 പന്തില്‍ 49), ഇമാം ഉല്‍ ഹഖ്‌ (38 പന്തില്‍ 36) എന്നിവരാണ് പാക് ടോട്ടലിലേക്ക് പ്രധാന സംഭാവന നല്‍കിയത്.

ഇന്ത്യയ്‌ക്കായി ജസ്‌പ്രീത് ബുംറ 7 ഓവറില്‍ 19 റണ്‍സ് മാത്രം വഴങ്ങി 2 വിക്കറ്റുകള്‍ വീഴ്‌ത്തിയിരുന്നു.മറുപടിക്കിറങ്ങിയ ഇന്ത്യ 30.3 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്‌ടപ്പെടുത്തി 192 റണ്‍സെടുത്താണ് വിജയം ഉറപ്പിച്ചത്. 63 പന്തില്‍ 86 റണ്‍സ് നേടിയ രോഹിത് ശര്‍മയായിരുന്നു ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 62 പന്തില്‍ 53 റണ്‍സടിച്ച് പുറത്താവാതെ നിന്ന ശ്രേയസ് അയ്യരും തിളങ്ങി.

ALSO READ: Sunil Gavaskar Criticizes Pakistan ബുംറ കാട്ടിക്കൊടുത്തിട്ടും അവര്‍ പഠിച്ചില്ല; പാകിസ്ഥാനെ വിമര്‍ശിച്ച് സുനില്‍ ഗവാസ്‌കര്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.