ETV Bharat / sports

ശ്രീലങ്കന്‍ കൂടോത്രമോ?; ഷാക്കിബിന് മുട്ടന്‍ പണി, ലോകകപ്പില്‍ നിന്നും പുറത്ത്

Shakib Al Hasan ruled out of the Cricket World Cup 2023 ഏകദിന ലോകകപ്പില്‍ ശ്രീലങ്കയ്‌ക്ക് എതിരായ മത്സരത്തില്‍ പരിക്കേറ്റ നായകന്‍ ഷാക്കിബ് അല്‍ ഹസന്‍ ടൂര്‍ണമെന്‍റിലെ അവസാന മത്സരത്തില്‍ ബംഗ്ലാദേശിനായി കളിക്കില്ല.

author img

By ETV Bharat Kerala Team

Published : Nov 7, 2023, 4:27 PM IST

Shakib Al Hasan ruled out Cricket World Cup 2023  Shakib Al Hasan  Shakib Al Hasan Injury  Cricket World Cup 2023  ഷാക്കിബ് അല്‍ ഹസന്‍  ഷാക്കിബ് അല്‍ ഹസന്‍ പരിക്ക്  ഏകദിന ലോകകപ്പ് 2023  Australia vs Bangladesh  ഓസ്‌ട്രേലിയ vs ബംഗ്ലാദേശ്
Shakib Al Hasan ruled out of the Cricket World Cup 2023

ന്യൂഡല്‍ഹി: ഏകദിന ലോകകപ്പില്‍ ( Cricket World Cup 2023 ) ശ്രീലങ്കയ്‌ക്ക് എതിരായ മത്സരത്തിലെ ടൈം ഔട്ട് വിവാദം കത്തി നില്‍ക്കെ ബംഗ്ലാദേശിന് കനത്ത തിരിച്ചടി. പരിക്കേറ്റ ക്യാപ്റ്റന്‍ ഷാക്കിബ് അല്‍ ഹസന്‍ ലോകകപ്പില്‍ നിന്നും പുറത്തായി (Bangladesh skipper Shakib Al Hasan ruled out of the Cricket World Cup 2023 ).

ന്യൂഡല്‍ഹിയിലെ അരുണ്‍ ജയ്‌റ്റ്‌ലി സ്റ്റേഡിയത്തില്‍ ശ്രീലങ്കയ്‌ക്ക് എതിരായ മത്സരത്തിനിടെ ഷാക്കിബന്‍റെ ഇടത് കൈയിലെ ചൂണ്ടുവിരലിന് പരിക്കേറ്റിരുന്നു (Shakib Al Hasan Injury). ഇതോടെ ഏകദിന ലോകകപ്പിലെ ബംഗ്ലാദേശിന്‍റെ അവസാന മത്സരത്തില്‍ ഷാക്കിബിന് കളിക്കാനാവില്ല. നവംബര്‍ 11 പൂനെയിലെ മഹാരാഷ്‌ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ ഓസ്‌ട്രേലിയയെ (Australia vs Bangladesh) ആണ് തങ്ങളുടെ അവസാന മത്സരത്തില്‍ ബംഗ്ലാദേശ് നേരിടുന്നത്.

36-കാരനായ ഷാക്കിബിന്‍റെ അവസാന ലോകകപ്പ് ആവുമിതെന്നാണ് വിലയിരുത്തപ്പെടുന്നത്. ശ്രീലങ്കയ്‌ക്ക് എതിരായ മത്സരത്തില്‍ ബാറ്റുചെയ്യവേയാണ് 36-കാരനായ ഷാക്കിബിന് പരിക്കേല്‍ക്കുന്നത്. ഇന്നിങ്സിന്‍റെ തുടക്കത്തില്‍ തന്നെ പരിക്കേറ്റ താരം ടേപ്പിംഗും വേദനസംഹാരികളും ഉപയോഗിച്ചാണ് ബാറ്റിങ് തുടര്‍ന്നത്.

പിന്നീട് വിശദ പരിശോധനയ്‌ക്കായി എടുത്ത എക്‌സ്‌ റേയില്‍ താരത്തിന്‍റെ വിരലിന് പൊട്ടലുണ്ടെന്ന് വ്യക്തമായതായി ബംഗ്ലാദേശ് ടീം ഫിസിയോ ബെയ്ജെദുൽ ഇസ്ലാം ഖാൻ അറിയിച്ചു. ശ്രീലങ്ക മൂന്ന് വിക്കറ്റിന് തോല്‍വി സമ്മതിച്ച മത്സരത്തില്‍ ബംഗ്ലാദേശിന്‍റെ വിജയത്തിന് ചുക്കാന്‍ പിടിച്ചത് ഷാക്കിബ് ആയിരുന്നു. 65 പന്തില്‍ 82 റണ്‍സടിച്ച താരം ടീമിന്‍റെ ടോപ് സ്‌കോററായി. പന്തെടുത്തപ്പോള്‍ കുശാല്‍ മെന്‍ഡിസ്, സദീര സമരവിക്രമ എന്നീ നിര്‍ണായക വിക്കറ്റുകള്‍ സ്വന്തമാക്കാന്‍ താരത്തിന് കഴിഞ്ഞിരുന്നു.

ALSO READ: 'അങ്ങനെ അല്ലെങ്കില്‍ ഐസിസി നിയമം മാറ്റണം' ; മാത്യൂസിനെ ടൈം ഔട്ടാക്കിയതില്‍ ഷാകിബ് അല്‍ ഹസന്‍

ഇതോടെ മത്സരത്തിലെ താരമായും ഷാക്കിബ് തിരഞ്ഞെടുക്കപ്പെട്ടു. എന്നാല്‍ മത്സരത്തില്‍ ശ്രീലങ്കന്‍ വെറ്ററന്‍ താരം എയ്‌ഞ്ചലോ മാത്യൂസിനെ ടൈം ഔട്ടാക്കിയ ബംഗ്ലാദേശിന്‍റേയും നായകന്‍ ഷാക്കിബ് അല്‍ ഹസന്‍റേയും നടപടി വലിയ ചര്‍ച്ചയായിരിക്കുകയാണ് (Angelo Mathews timed out in Sri Lanka vs Bangladesh Cricket World Cup 2023 match). ഹെല്‍മറ്റിലെ പ്രശ്‌ങ്ങളെ തുടര്‍ന്ന് ശ്രീലങ്കന്‍ വെറ്ററന്‍ താരത്തിന് നിശ്ചിത സമയത്തിനുള്ളില്‍ ആദ്യ പന്ത് നേരിടാന്‍ കഴിഞ്ഞിരുന്നില്ല.

ക്രീസിലെത്തി ഗാര്‍ഡ് എടുക്കാന്‍ തയ്യാറാവുന്നതിനിടെ മാത്യൂസിന്‍റെ ഹെല്‍മറ്റിന്‍റെ സ്‌ട്രാപ്പ് പൊട്ടി. ഇതോടെ മാത്യൂസ് ആവശ്യപ്പെട്ടത് പ്രകാരം മറ്റൊരു ഹെല്‍മറ്റുമായി റിസര്‍വ് താരം എത്തിയത് വൈകി. ഇതിനിടെ ഇതിനിടെ മാത്യൂസിന്‍റെ വിക്കറ്റിനായി ബംഗ്ലാദേശ് അപ്പീല്‍ ചെയ്‌തതോടെ അമ്പയര്‍ ഔട്ട് വിധിച്ചു.

ALSO READ: 'ഇത്രയും തരംതാഴുന്ന മറ്റൊരു ടീമിനെ കണ്ടിട്ടില്ല', ടൈം ഔട്ടില്‍ എയ്‌ഞ്ചലോ മാത്യൂസിന് പറയാനുള്ളത്

അപ്പീല്‍ പിന്‍വലിപ്പിക്കാന്‍ മാത്യൂസ് ഷാക്കിബ് അല്‍ ഹസനെ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ താരം തന്‍റെ തീരുമാനത്തില്‍ ഇറച്ച് നിന്നതോടോ ലങ്കന്‍ താരത്തിന് ഒരു പന്ത് പോലും നേരിടാന്‍ കഴിയാതെ തിരികെ മടങ്ങേണ്ടി വന്നു. അതേസമയം ഏകദിന ലോകകപ്പില്‍ കളിച്ച ഏട്ട് മത്സരങ്ങളില്‍ വെറും രണ്ട് വിജയം മാത്രമുള്ള ബംഗ്ലാദേശിന്‍റെ സെമി ഫൈനല്‍ പ്രതീക്ഷകള്‍ അവസാനിച്ചിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.