ETV Bharat / sports

Shaheen Shah Afridi On Rohit Sharma: 'രോഹിത് പ്രധാന ഭീഷണി'; ഇന്ത്യയ്‌ക്കെതിരായ പോരാട്ടത്തിന് മുമ്പ് ഷഹീൻ ഷാ അഫ്രീദി

Shaheen Shah Afridi on Rohit Sharma: രോഹിത് ശര്‍മയ്‌ക്കെതിരെ പന്തെറിയാന്‍ ഏറെ പ്രയാസമെന്ന് പാകിസ്ഥാന്‍ പേസര്‍ ഷഹീൻ ഷാ അഫ്രീദി.

Shaheen Shah Afridi on Rohit Sharma  Cricket World Cup 2023  India vs Pakistan  ഷഹീൻ ഷാ അഫ്രീദി  രോഹിത് ശര്‍മ  ഏകദിന ലോകകപ്പ് 2023  ഇന്ത്യ vs പാകിസ്ഥാന്‍
Shaheen Shah Afridi on Rohit Sharma
author img

By ETV Bharat Kerala Team

Published : Oct 14, 2023, 1:20 PM IST

അഹമ്മദാബാദ് : ഇന്ത്യൻ ബാറ്റിങ്‌ യൂണിറ്റിലെ പ്രധാന ഭീഷണികളിൽ ഒരാളാണ് രോഹിത് ശർമയെന്ന് (Rohit Sharma) പാകിസ്ഥാന്‍റെ പ്രീമിയം പേസര്‍ ഷഹീൻ ഷാ അഫ്രീദി (Shaheen Shah Afridi on Rohit Sharma). ഇന്ത്യൻ ബാറ്റിങ്‌ നിരയെ സമ്മർദത്തിലാക്കാനുള്ള ഏക മാർഗം രോഹിത് ശർമയെ നേരത്തെ പുറത്താക്കുക എന്നതാണെന്നും പാക് താരം പറഞ്ഞു. ഏകദിന ലോകകപ്പില്‍ (Cricket World Cup 2023) ഇന്ത്യയ്‌ക്കെതിരായ (India vs Pakistan) മത്സരത്തിനിറങ്ങും മുമ്പാണ് ഷഹീൻ ഷാ അഫ്രീദിയുടെ (Shaheen Shah Afridi) വാക്കുകള്‍.

'ഇന്ത്യയ്‌ക്കായി രോഹിത് ശർമ നിരവധി റണ്‍സ് അടിച്ചുകൂട്ടിയിട്ടുണ്ട്. ബോളെറിയാന്‍ ഏറെ പ്രയാസമുള്ള ബാറ്ററാണ് അദ്ദേഹം. ബാറ്റിങ് യൂണിറ്റിലെ പ്രധാനികളിലൊരാള്‍. അദ്ദേഹത്തെ കഴിയുന്നതും നേരത്തെ പുറത്താക്കി ടീമിനെ സമ്മർദത്തിലാക്കുക എന്നതാണ് ഞങ്ങളുടെ ആശയം. ഇന്ത്യന്‍ ക്യാപ്റ്റനെ നേരത്തെ പുറത്താക്കാന്‍ കഴിഞ്ഞാല്‍ തുടര്‍ന്നെത്തുന്നവര്‍ക്ക് അതു സമ്മര്‍ദം നല്‍കും' - ഷഹീൻ ഷാ അഫ്രീദി പറഞ്ഞു.

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് ഇന്ത്യ-പാകിസ്ഥാന്‍ മത്സരം നടക്കുന്നത്. ഏകദിന ലോകകപ്പില്‍ തുടര്‍ച്ചയായ മൂന്നാം വിജയം ലക്ഷ്യമിട്ടാണ് ഇരു ടീമുകളും നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ഇറങ്ങുന്നത്. ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയേയും രണ്ടാമത്തെ കളിയില്‍ അഫ്‌ഗാനിസ്ഥാനെയുമായിരുന്നു ഇന്ത്യ തോല്‍പ്പിച്ചത്. നെതര്‍ലന്‍ഡ്‌സ്, ശ്രീലങ്ക ടീമുകളെ കീഴടക്കിയാണ് പാക് ടീം എത്തുന്നത്.

ALSO READ: Pakistan Players On Virat Kohli: സെറ്റായാല്‍ കോലിയോളം അപകടകാരി മറ്റാരുമില്ല..' ഇന്ത്യന്‍ സ്റ്റാര്‍ ബാറ്ററെ പ്രശംസിച്ച് പാക് താരങ്ങള്‍

ഇന്ത്യ ഏകദിന ക്രിക്കറ്റ് ലോകകപ്പ് 2023 സ്ക്വാഡ് (Cricket World Cup 2023 India Squad): രോഹിത് ശർമ (ക്യാപ്‌റ്റന്‍), ശുഭ്‌മാന്‍ ഗില്‍, വിരാട് കോലി, ഇഷാന്‍ കിഷന്‍, കെഎല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍, ഹാര്‍ദിക് പാണ്ഡ്യ, സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, രചവിചന്ദ്രന്‍ അശ്വിന്‍, ശര്‍ദുല്‍ താക്കൂര്‍, കുല്‍ദീപ് യാദവ്, ജസ്‌പ്രീത് ബുംറ, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി.

ALSO READ: India vs Pakistan Cricket World Cup പാകിസ്ഥാനോട് തോല്‍ക്കാത്ത ഇന്ത്യ; ലോകകപ്പിലെ കണക്കിങ്ങനെ.....

പാകിസ്ഥാന്‍ ഏകദിന ക്രിക്കറ്റ് ലോകകപ്പ് 2023 സ്ക്വാഡ് (Cricket World Cup 2023 Pakistan Squad): ഫഖർ സമാൻ, അബ്‌ദുല്ല ഷഫീഖ്, ബാബർ അസം (ക്യാപ്‌റ്റന്‍), മുഹമ്മദ് റിസ്‌വാൻ (വിക്കറ്റ് കീപ്പര്‍), സൗദ് ഷക്കീൽ, ഷദാബ് ഖാൻ, ഇമാം ഉല്‍ ഹഖ്, സൽമാൻ അലി ആഘ, മുഹമ്മദ് നവാസ്, ഇഫ്‌തിഖർ അഹമ്മദ്, ഹാരിസ് റൗഫ്, ഷഹീൻ അഫ്രീദി, ഉസാമ മിർ, ഹസൻ അലി, മുഹമ്മദ് വസീം.

ALSO READ: Top Individual Score For India Against Pakistan: സച്ചിന്‍റെ മിന്നലാട്ടം, ആദ്യ സെഞ്ച്വറിയടിച്ച് കോലി, പിന്നാലെ ഹിറ്റ്‌മാന്‍ വെടിക്കെട്ട്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.