അഹമ്മദാബാദ്: ഏകദിന ലോകകപ്പില്‍ (Cricket World Cup 2023) ഇന്ത്യയ്‌ക്കായുള്ള മിന്നും പ്രകടനത്തിന് സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലിയ്‌ക്ക് സ്‌നേഹ സമ്മാനവുമായി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. അഹമ്മദാബാദില്‍ ഓസ്‌ട്രേലിയയ്‌ക്ക് എതിരായ ഫൈനല്‍ ആരംഭിക്കുന്നതിന് തൊട്ടുമുമ്പായി വിരാട് കോലിക്ക് താന്‍ ഒപ്പിട്ട ജഴ്‌സിയാണ് സച്ചിന്‍ നല്‍കിയത് (Sachin Tendulkar gives gift to Virat Kohli Ahead Of India vs Australia Cricket World Cup 2023 Final).
2012-ല്‍ പാകിസ്ഥാനെതിരായ തന്‍റെ അവസാന ഏകദിന മത്സരത്തില്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ധരിച്ചിരുന്ന ജഴ്‌സിയാണിത്. 'വിരാട് നീ ഞങ്ങളെ അഭിമാനഭരിതരാക്കി' എന്നും മാസ്റ്റര്‍ ബ്ലാസ്റ്റര്‍ ഇതില്‍ കുറിച്ചിട്ടുണ്ട്. ഈ ലോകകപ്പിലെ തകര്‍പ്പന്‍ പ്രകടനത്തോടെ സച്ചിന്‍റെ നിരവധി റെക്കോഡുകള്‍ വിരാട് കോലി പൊളിച്ചെഴുതിയിരുന്നു.
-
A special occasion & a special pre-match moment 🤗
— BCCI (@BCCI) November 19, 2023 " class="align-text-top noRightClick twitterSection" data="
There's 𝘾𝙇𝘼𝙎𝙎 written all over this gesture! 😊
The legendary Sachin Tendulkar gifts Virat Kohli his signed jersey from his last ODI 👏 👏#TeamIndia | #CWC23 | #MenInBlue | #Final | #INDvAUS pic.twitter.com/qu7YA6Ta3G
">A special occasion & a special pre-match moment 🤗
— BCCI (@BCCI) November 19, 2023
There's 𝘾𝙇𝘼𝙎𝙎 written all over this gesture! 😊
The legendary Sachin Tendulkar gifts Virat Kohli his signed jersey from his last ODI 👏 👏#TeamIndia | #CWC23 | #MenInBlue | #Final | #INDvAUS pic.twitter.com/qu7YA6Ta3GA special occasion & a special pre-match moment 🤗
— BCCI (@BCCI) November 19, 2023
There's 𝘾𝙇𝘼𝙎𝙎 written all over this gesture! 😊
The legendary Sachin Tendulkar gifts Virat Kohli his signed jersey from his last ODI 👏 👏#TeamIndia | #CWC23 | #MenInBlue | #Final | #INDvAUS pic.twitter.com/qu7YA6Ta3G
ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികളെന്ന ക്രിക്കറ്റ് ദൈവത്തിന്‍റെ വമ്പന്‍ റെക്കോഡുകള്‍ ഉള്‍പ്പെടെയായിരുന്നു വിരാട് തിരുത്തിയത്. ന്യൂസിലന്‍ഡിനെതിരായ സെമി ഫൈനല്‍ മത്സരത്തിലായിരുന്നു ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികളെന്ന സച്ചിന്‍റെ റെക്കോഡ് കോലി മറികടന്നത്. മത്സരത്തില്‍ മൂന്നക്കം തൊട്ടതോടെ ഏകദിനത്തിലെ വിരാട് കോലിയുടെ സെഞ്ചുറികളുടെ എണ്ണം അന്‍പതിലേക്ക് എത്തി.
ഇതോടെ സച്ചിന്‍റെ 49 സെഞ്ചുറികളുടെ റെക്കോഡാണ് പഴങ്കഥയായത് (Virat Kohli breaks Sachin Tendulkar ODI Century Record). ഗ്രൂപ്പ് ഘട്ടത്തില്‍ നേടിയ രണ്ട് സെഞ്ചുറികളോടെ ആയിരുന്നു സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്ക് (Sachin Tendulkar) ഒപ്പമെത്താന്‍ കിങ് കോലിയ്‌ക്ക് കഴിഞ്ഞത്. 278 ഇന്നിങ്‌സുകളില്‍ നിന്നാണ് വിരാട് കോലി ഏകദിനത്തില്‍ 50 സെഞ്ചുറികളിലേക്ക് എത്തിയത് (Virat Kohli ODI Century).
-
Virat Kohli & Sachin Tendulkar 🫶❤️🔥#INDvsAUSfinal #Worldcupfinal2023 #CWC23Final #INDvsAUS #INDvAUSpic.twitter.com/lOuRe8m1VU
— Sara Tendulkar (@SaraTendulkar__) November 19, 2023 " class="align-text-top noRightClick twitterSection" data="
">Virat Kohli & Sachin Tendulkar 🫶❤️🔥#INDvsAUSfinal #Worldcupfinal2023 #CWC23Final #INDvsAUS #INDvAUSpic.twitter.com/lOuRe8m1VU
— Sara Tendulkar (@SaraTendulkar__) November 19, 2023Virat Kohli & Sachin Tendulkar 🫶❤️🔥#INDvsAUSfinal #Worldcupfinal2023 #CWC23Final #INDvsAUS #INDvAUSpic.twitter.com/lOuRe8m1VU
— Sara Tendulkar (@SaraTendulkar__) November 19, 2023
തന്‍റെ കരിയറില്‍ 425 ഏകദിന ഇന്നിങ്‌സുകളിലാണ് സച്ചിന്‍ ബാറ്റേന്തിയത്. ന്യൂസിലന്‍ഡിനെതിരായ പ്രകടനത്തോടെ ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമെന്ന സച്ചിന്‍റെ റെക്കോഡും കോലി തിരുത്തിയിരുന്നു. 2003-ല്‍ 673 റണ്‍സ് നേടിയതായിരുന്നു സച്ചിന്‍റെ റെക്കോഡ്. അതേസമയം ഓസ്‌ട്രേലിയയ്‌ക്ക് എതിരായ ഫൈനല്‍ മത്സരത്തില്‍ അര്‍ധ സെഞ്ചുറി നേടിയാണ് കോലി തിരിച്ച് കയറിയത്. 63 പന്തില്‍ നാല് ബൗണ്ടറികളോടെ 54 റണ്‍സാണ് താരം നേടിയത്.
ALSO READ: ലോകകപ്പിലെ റണ്‍വേട്ട ; കെയ്‌ന്‍ വില്യംസണിന്‍റെ വമ്പന്‍ റെക്കോഡ് പൊളിച്ച് ഹിറ്റ്‌മാന്‍
ഇന്ത്യ പ്ലേയിങ് ഇലവന്‍ (India Playing XI): രോഹിത് ശര്‍മ (ക്യാപ്‌റ്റന്‍), ശുഭ്‌മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ്, ജസ്‌പ്രീത് ബുംറ, മുഹമ്മദ് സിറാജ്.
ഓസ്‌ട്രേലിയ പ്ലേയിങ് ഇലവന്‍ (Australia Playing XI): ട്രാവിസ് ഹെഡ്, ഡേവിഡ് വാര്‍ണര്‍, മിച്ചല്‍ മാര്‍ഷ്, സ്റ്റീവ് സ്‌മിത്ത്, മാര്‍നസ് ലബുഷെയ്‌ന്‍, ജോഷ് ഇംഗ്ലിസ് (വിക്കറ്റ് കീപ്പര്‍), ഗ്ലെന്‍ മാക്‌സ്‌വെല്‍, പാറ്റ് കമ്മിന്‍സ് (ക്യാപ്‌റ്റന്‍), മിച്ചല്‍ സ്റ്റാര്‍ക്, ജോഷ് ഹെയ്‌സല്‍വുഡ്, ആദം സാംപ.