ETV Bharat / sports

'എനിക്ക് 50-ലേക്ക് എത്താന്‍ 365 ദിവസങ്ങള്‍ വേണ്ടി വന്നു, നിനക്ക് കുറച്ച് ദിവസം മാത്രം മതിയെന്ന് പ്രതീക്ഷിക്കുന്നു'; കോലിയെ അഭിനന്ദിച്ച് സച്ചിന്‍ - വിരാട് കോലി സെഞ്ചുറി

Sachin Tendulkar Congratulate Virat Kohli : ഏകദിന ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ മത്സരത്തില്‍ വിരാട് കോലി നന്നായി കളിച്ചതായി സച്ചിന്‍ ടെണ്ടുല്‍ക്കര്‍.

Sachin Tendulkar Congratulate Virat Kohli  Sachin Tendulkar  Virat Kohli  Cricket World Cup 2023  India vs South Africa  സച്ചിന്‍ ടെണ്ടുല്‍ക്കര്‍  വിരാട് കോലി  ഏകദിന ലോകകപ്പ് 2023  വിരാട് കോലി സെഞ്ചുറി  ഇന്ത്യ vs ദക്ഷിണാഫ്രിക്ക
Sachin Tendulkar Congratulate Virat Kohli
author img

By ETV Bharat Kerala Team

Published : Nov 5, 2023, 7:43 PM IST

കൊല്‍ക്കത്ത: ഏകദിന ലോകകപ്പില്‍ (Cricket World Cup 2023) ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ (India vs South Africa) സെഞ്ചുറി നേടി തിളങ്ങാന്‍ ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലിക്ക് കഴിഞ്ഞിരുന്നു. ഏകദിന കരിയറിലെ 49-ാം സെഞ്ചുറിയാണ് കിങ് കോലി ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരെ നേടിയത്. ഇതോടെ ഫോര്‍മാറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികളെന്ന സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ലോക റെക്കോഡിനൊപ്പമെത്താനും കോലിക്ക് കഴിഞ്ഞു (Virat Kohli equals Sachin Tendulkar in odi century record).

ഇപ്പോഴിതാ ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികളെന്ന തന്‍റെ നേട്ടത്തിനൊപ്പമെത്തിയ വിരാട് കോലിയെ അഭിനന്ദിച്ചിരിക്കുകയാണ് സാക്ഷാല്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ (Sachin Tendulkar Congratulate Virat Kohli). മത്സരത്തില്‍ വിരാട് കോലി നന്നായി കളിച്ചതായി സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ കുറിച്ച സച്ചിന്‍ ടെണ്ടുല്‍ക്കര്‍ കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ തന്‍റെ റെക്കോഡ് മറികടക്കാന്‍ താരത്തിന് കഴിയട്ടെയെന്നും ആശംസിച്ചിട്ടുണ്ട്.

ALSO READ: കണ്ണഞ്ചും കവര്‍ ഡ്രൈവുകള്‍, പാഞ്ഞും പറത്തിയും റണ്‍സുയര്‍ത്തുന്ന മാന്ത്രികത ; കോലിയെന്ന ക്ലാസ് ബാറ്റര്‍

"വിരാട് മികച്ച രീതിയിലാണ് കളിച്ചത്. ഈ വര്‍ഷം തുടക്കത്തില്‍ 49 വയസില്‍ നിന്നും 365 ദിസങ്ങള്‍ കഴിഞ്ഞ് ഞാന്‍ 50-ലേക്ക് എത്തി. എന്നാല്‍ 49 ഏകദിന സെഞ്ചുറികളില്‍ നിന്നും 50 ഏകദിന സെഞ്ചുറികളിലേക്ക് വരും ദിവസങ്ങളില്‍ തന്നെ നിനക്ക് എത്താന്‍ കഴിയുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. അഭിനന്ദനങ്ങള്‍", സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എക്‌സില്‍ കുറിച്ചു.

  • Well played Virat.
    It took me 365 days to go from 49 to 50 earlier this year. I hope you go from 49 to 50 and break my record in the next few days.
    Congratulations!!#INDvSA pic.twitter.com/PVe4iXfGFk

    — Sachin Tendulkar (@sachin_rt) November 5, 2023 " class="align-text-top noRightClick twitterSection" data=" ">

ALSO READ: തലങ്ങും വിലങ്ങും പന്തുപായിക്കുന്ന ആക്രമണോത്സുകത ; 'കോലിയാട്ട'ത്തിന്‍റെ ചൂടറിഞ്ഞ ബോളര്‍മാരെത്ര

ദക്ഷിണാഫ്രിക്കയ്‌ക്ക് (India vs South Africa) എതിരെ ഏറെ ശ്രദ്ധയോടെയായിരുന്നു വിരാട് കോലി സെഞ്ചുറിയിലേക്ക് എത്തിയത്. 67 പന്തുകളില്‍ അര്‍ധ സെഞ്ചുറി പിന്നിട്ട കോലി ആകെ 119 പന്തുകളിലാണ് മൂന്നക്കം തൊട്ടത്. 10 ബൗണ്ടറികളുടെ അകമ്പടിയോടെയായിരുന്നു താരത്തിന്‍റെ സെഞ്ചുറി പ്രകടനം.

ALSO READ: 'ഷോട്ട് ബോളില്‍ അവന് ഒരു പ്രശ്‌നവുമില്ല, കുറഞ്ഞ സ്‌കോറിന് പുറത്തായപ്പോള്‍ നേരിടേണ്ടി വന്നത് കനത്ത സമ്മര്‍ദം'; ശ്രേയസ് അയ്യരെ കുറിച്ച് പിതാവ്

ഏകദിനത്തില്‍ കോലിയുടെ 277-ാമത്തെ ഇന്നിങ്‌സാണിത്. എന്നാല്‍ തന്‍റെ കരിയറില്‍ 425 ഏകദിന ഇന്നിങ്‌സുകളാണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ കളിച്ചിട്ടുള്ളത്. ഫോര്‍മാറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടിയ താരങ്ങളുടെ പട്ടികയില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് ഇരുവര്‍ക്കും പിന്നിലുള്ളത്. നിലവില്‍ 31 ഏകദിന സെഞ്ചുറികളാണ് രോഹിത്തിന്‍റെ അക്കൗണ്ടിലുള്ളത്. ഓസ്‌ട്രേലിയയുടെ മുന്‍ നായകന്‍ റിക്കി പോണ്ടിങ് (30), ശ്രീലങ്കയുടെ മുന്‍ താരം സനത് ജയസൂര്യ (28) എന്നിവരാണ് പിന്നിലുള്ള മറ്റ് താരങ്ങള്‍.

ALSO READ: 'ധോണി ഒരിക്കലും അടുത്ത സുഹൃത്തായിരുന്നില്ല'; വെളിപ്പെടുത്തലുമായി യുവരാജ് സിങ്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.