ETV Bharat / sports

സിക്‌സറില്‍ വീണ്ടും ലോക റെക്കോഡിട്ട് ഹിറ്റ്‌മാന്‍ ; പിന്നിലായത് എബി ഡിവില്ലിയേഴ്‌സ് - ഏകദിന ലോകകപ്പ് 2023

Rohit Sharma Most ODI Sixes In Calendar Year : ഏകദിന ക്രിക്കറ്റില്‍ ഒരു കലണ്ടര്‍ വര്‍ഷം ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടുന്ന താരമായി ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ.

Rohit Sharma Surpasses AB De Villiers  Rohit Sharma Most ODI Sixes In Calendar Year  എബി ഡിവില്ലിയേഴ്‌സ്  രോഹിത് ശര്‍മ  ഇന്ത്യ vs നെതര്‍ലന്‍ഡ്‌സ്  രോഹിത് ശര്‍മ സിക്‌സറുകള്‍  Cricket World Cup 2023  ഏകദിന ലോകകപ്പ് 2023
Rohit Sharma Surpasses AB De Villiers For Most ODI Sixes In Calendar Year
author img

By ETV Bharat Kerala Team

Published : Nov 12, 2023, 3:14 PM IST

ബെംഗളൂരൂ: ഏകദിന ലോകകപ്പില്‍ (Cricket World Cup 2023) മിന്നും പ്രകടനം തുടരുകയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. ഗ്രൂപ്പ് ഘട്ടത്തില്‍ നെതര്‍ലന്‍ഡ്‌സിനെതിരായ (India vs Netherlands) മത്സരത്തിലും തുടക്കം തൊട്ട് തന്നെ രോഹിത് ഫയറായി. എന്നാല്‍ പതിവില്‍ നിന്നും വ്യത്യസ്‌തമായി ഏഴാം ഓവറിലാണ് ഹിറ്റ്‌മാന്‍ തന്‍റെ ഇന്നിങ്‌സിലെ ആദ്യ സിക്‌സര്‍ പറത്തുന്നത്.

ഈ സിക്‌സറോടെ മറ്റൊരു ലോക റെക്കോഡിട്ടിരിക്കുകയാണ് 36-കാരനായ രോഹിത്. ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടുന്ന താരമെന്ന റെക്കോഡാണ് രോഹിത് സ്വന്തമാക്കിയത്. നെതര്‍ലന്‍ഡ്‌സിനെതിരായ മത്സരത്തില്‍ രോഹിത് നേടിയ ആദ്യ സിക്‌സര്‍ ഈ വര്‍ഷം ഏകദിനത്തില്‍ രോഹിത് നേടുന്ന 59-ാമത്തെ സിക്‌സറായിരുന്നു (Rohit Sharma Surpasses AB De Villiers For Most ODI Sixes In Calendar Year in Cricket World Cup 2023 India vs Netherlands match).

ഇതോടെ ദക്ഷിണാഫ്രിക്കയുടെ മുന്‍ താരം എബി ഡിവില്ലിയേഴ്‌സിന്‍റെ (AB de Villiers) റെക്കോഡാണ് പൊളിഞ്ഞത്. 2015-ല്‍ 58 സിക്‌സറുകളാണ് എബി ഡിവില്ലിയേഴ്‌സ് അടിച്ചിരുന്നത്. 2019-ല്‍ 56 സിക്‌സറുകള്‍ നേടിയിട്ടുള്ള വെസ്റ്റ് ഇന്‍ഡീസിന്‍റെ ക്രിസ് ഗെയ്‌ല്‍ (Chris Gayle), 2002-ല്‍ 48 സിക്‌സറിടിച്ച പാകിസ്ഥാന്‍റെ ഷാഹിദ് അഫ്രീദി (Shahid Afridi) എന്നിവരാണ് പിന്നിലുള്ളത്. അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടുന്ന താരമെന്ന റെക്കോഡ് നേരത്തെ തന്നെ ഹിറ്റ്‌മാന്‍ പോക്കറ്റിലാക്കിയിരുന്നു.

ALSO READ: 'കാര്യങ്ങളെല്ലാം പഠിച്ചുവരുന്നതേയുള്ളൂ, അവന്‍ ഇപ്പോഴും ചെറുപ്പമാണ്...'; പാകിസ്ഥാന്‍ നായകനെ പിന്തുണച്ച് ടീം ഡയറക്‌ടര്‍

അതേസമയം മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ നെതര്‍ലന്‍ഡ്‌സിനെ ആദ്യം ബോള്‍ ചെയ്യാന്‍ അയയ്‌ക്കുകയായിരുന്നു. ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ കഴിഞ്ഞ മത്സരത്തിലെ പ്ലേയിങ് ഇലവനില്‍ ഇന്ത്യയും ഇംഗ്ലണ്ടിനെതിരായ അവസാന മത്സരത്തിലെ പ്ലേയിങ് ഇലവനില്‍ നെതര്‍ലന്‍ഡ്‌സും മാറ്റം വരുത്തിയിട്ടില്ല. ഇന്ത്യയെ സംബന്ധിച്ച് മത്സരത്തിന്‍റെ ഫലം പ്രസക്തമല്ലെങ്കിലും ജയിക്കാനായാല്‍ ചാമ്പ്യന്‍സ് ട്രോഫി യോഗ്യത ഇറപ്പിക്കാന്‍ നെതര്‍ലന്‍ഡ്‌സിനാവും.

ALSO READ: ന്യൂസിലന്‍ഡ് സെമിയില്‍ ഇന്ത്യയുടെ വഴി മുടക്കില്ല ; കാരണം പറഞ്ഞ് ആകാശ് ചോപ്ര

ഇന്ത്യ (പ്ലേയിങ്‌ ഇലവൻ): രോഹിത് ശർമ (സി), ശുഭ്‌മാൻ ഗിൽ, വിരാട് കോലി, ശ്രേയസ് അയ്യർ, കെ എൽ രാഹുൽ, സൂര്യകുമാർ യാദവ്, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്.

ALSO READ: ലോക ക്രിക്കറ്റില്‍ ഇന്ത്യ എന്നും കരുത്തര്‍, കാരണം ഐപിഎല്‍ മാത്രമല്ല : സൗരവ് ഗാംഗുലി

നെതർലൻഡ്‌സ് (പ്ലേയിങ് ഇലവൻ): വെസ്‌ലി ബറേസി, മാക്‌സ് ഒഡൗഡ്, കോളിൻ അക്കർമാൻ, സിബ്രാൻഡ് ഏംഗൽബ്രെക്റ്റ്, സ്‌കോട്ട് എഡ്വേർഡ്‌സ്(സി), ബാസ് ഡി ലീഡ്, തേജ നിടമാനുരു, ലോഗൻ വാൻ ബീക്ക്, റോലോഫ് വാൻ ഡെർ മെർവെ, ആര്യൻ ദത്ത്, പോൾ വാൻ മീകെരെൻ.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.