ന്യൂഡല്‍ഹി : ലോകകപ്പില്‍ ഏറ്റവും വേഗത്തില്‍ 1000 റണ്‍സ് തികയ്‌ക്കുന്ന താരമെന്ന റെക്കോഡില്‍ ഓസ്‌ട്രേലിയയുടെ ഡേവിഡ് വാര്‍ണര്‍ക്കൊപ്പം പങ്കാളിയായി ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ (Rohit Sharma). അഫ്‌ഗാനിസ്ഥാനെതിരായ( India vs Afghanistan ) മത്സരത്തിലാണ് രോഹിത് ശര്‍മ പ്രസ്‌തുത നേട്ടം സ്വന്തമാക്കിയത്. ഏകദിന ലോകകപ്പില്‍ രോഹിത്തിന്‍റെ 19-ാമത്തെ ഇന്നിങ്‌സാണിത്. ഈ മത്സരത്തിനിറങ്ങും മുമ്പ് ലോകകപ്പില്‍ 1000 റണ്‍സിലേക്ക് വെറും 22 റണ്‍സ് മാത്രം അകലെയായിരുന്നു 35-കാരനായ രോഹിത് ഉണ്ടായിരുന്നത്. അഫ്‌ഗാന്‍റെ ഇടങ്കയ്യന്‍ പേസര്‍ ഫസൽഹഖ് ഫാറൂഖി എറിഞ്ഞ അഞ്ചാം ഓവറില്‍ ഒരു തകര്‍പ്പന്‍ സിക്‌സറിലൂടെ രോഹിത് റെക്കോഡിലെത്തി (Rohit Sharma Cricket World Cup Record).
ഓസ്‌ട്രേലിയയുടെ ഡേവിഡ് വാര്‍ണറും 19 ഇന്നിങ്‌സുകളില്‍ നിന്ന് ഏകദിന ലോകകപ്പില്‍ 1000 റണ്‍സ് തികച്ചിട്ടുണ്ട് (Rohit Sharma becomes fastest player to score 1000 runs in Cricket World Cup jointly with David Warner). ഈ ലോകകപ്പില്‍ ഇന്ത്യയ്‌ക്കെതിരായ മത്സരത്തിലായിരുന്നു ഡേവിഡ് വാര്‍ണര്‍ David Warner റെക്കോഡിട്ടത്. 20 ഇന്നിങ്‌സുകളില്‍ നിന്നും ലോകകപ്പില്‍ 1000 റണ്‍സ് തികച്ച ഇന്ത്യയുടെ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ sachin tendulkar, ദക്ഷിണാഫ്രിക്കയുടെ എബി ഡിവില്ലിയേഴ്‌സ് എന്നിവരുടെ റെക്കോഡായിരുന്നു വാര്‍ണര്‍ പൊളിച്ചത്.
വെസ്റ്റ് ഇന്‍ഡീസിന്‍റെ വിവിയന്‍ റിച്ചാര്‍ഡ്‌സ്, സൗരവ് ഗാംഗുലി (ഇരുവരും 21 ഇന്നിങ്‌സുകളില്‍ ), ഓസീസിന്‍റെ മാര്‍ക്ക് വോ, ഹെർഷൽ ഗിബ്‌സ് (ഇരുവരും 22 ഇന്നിങ്‌സുകളില്‍ നിന്നും) എന്നിവരാണ് പിന്നിലുള്ളത്. അതേസമയം ലോകകപ്പില്‍ 1000 റണ്‍സ് തികയ്‌ക്കുന്ന നാലാമത്തെ മാത്രം ഇന്ത്യന്‍ താരമാണ് രോഹിത് ശര്‍മ. സച്ചിൻ ടെണ്ടുൽക്കർ (2,278), വിരാട് കോലി (1,030), സൗരവ് ഗാംഗുലി (1,006) എന്നിവരാണ് നേരത്തെ ഈ നേട്ടം സ്വന്തമാക്കിയ ഇന്ത്യന്‍ താരങ്ങള്‍.
ഇന്ത്യ (പ്ലെയിങ് ഇലവൻ) India Playing XI against Afghanistan: രോഹിത് ശർമ (ക്യാപ്റ്റന്‍), ഇഷാൻ കിഷൻ, വിരാട് കോലി, ശ്രേയസ് അയ്യർ, കെഎൽ രാഹുൽ (വിക്കറ്റ് കീപ്പര്‍), ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ശാർദുൽ താക്കൂർ, കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.
അഫ്‌ഗാനിസ്ഥാന്‍ (പ്ലെയിങ് ഇലവന്‍) Afghanistan Playing XI against India : റഹ്മാനുള്ള ഗുർബാസ് (വിക്കറ്റ് കീപ്പര്‍), ഇബ്രാഹിം സദ്രാൻ, റഹ്മത്ത് ഷാ, ഹഷ്മത്തുള്ള ഷാഹിദി (ക്യാപ്റ്റന്‍), നജീബുള്ള സദ്രാൻ, മുഹമ്മദ് നബി, അസ്മത്തുള്ള ഒമർസായി, റാഷിദ് ഖാൻ, മുജീബ് ഉർ റഹ്മാൻ, നവീൻ ഉൽ ഹഖ്, ഫസൽഹഖ് ഫാറൂഖി.