മുംബൈ: ഏകദിന ലോകകപ്പില്‍ (Cricket World Cup 2023) അപരാജിത കുതിപ്പ് നടത്തുകയാണ് ഇന്ത്യ. കളിച്ച എട്ട് മത്സരങ്ങളില്‍ എട്ടും വിജയിക്കാന്‍ ഇന്ത്യയ്‌ക്ക് കഴിഞ്ഞിരുന്നു. ഓള്‍ റൗണ്ടിങ് മികവുമായി എതിരാളികളെ അക്ഷരാര്‍ഥത്തില്‍ തകര്‍ത്തെറിയുന്ന ഇന്ത്യയെയാണ് മിക്ക മത്സരങ്ങളിലും കാണാന്‍ കഴിഞ്ഞത്.
ഇന്ത്യയുടെ ഈ മിന്നും പ്രകടനത്തിന്‍റെ ക്രെഡിറ്റ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്‌ക്കും പരിശീലകന്‍ രാഹുൽ ദ്രാവിഡിനുമാണെന്നാണ് മുന്‍ താരം രാജേഷ് ചൗഹാൻ പറയുന്നത് (Former Indian cricketer Rajesh Chauhan on Rohit Sharma's captaincy In Cricket World Cup 2023). ഇടിവി ഭാരതിന് നല്‍കിയ അഭിമുഖത്തിലാണ് രാജേഷ് ചൗഹാന്‍റെ വാക്കുകള്‍.
രോഹിത് ശർമ്മ, മുന്നില്‍ നിന്നും നയിക്കുന്ന നായകന്‍: ലോകകപ്പില്‍ മികച്ച രീതിയിലാണ് രോഹിത് ശര്‍മ (Rohit Sharma) ഇന്ത്യയെ നയിക്കുന്നത്. ടൂര്‍ണമെന്‍റില്‍ ഇന്ത്യയുടെ വിജയങ്ങളില്‍ രോഹിത്തിന്‍റെ അതുല്യമായ പങ്ക് എടുത്തുപറയേണ്ടതാണ്. ടീമിന്‍റെ ക്യാപ്റ്റൻ എന്ന നിലയിൽ, വേഗത്തിൽ റൺസ് നേടുന്നതിനും തുടക്കത്തിലെ സമ്മര്‍ദം ഒഴിവാക്കുന്നതിനുമുള്ള ഉത്തരവാദിത്തം അദ്ദേഹം സ്വയം ഏറ്റെടുത്തു.
തുടക്കം തന്നെ ആക്രമിച്ച് രോഹിത് റണ്‍ റേറ്റ് ഉയര്‍ത്തി നിര്‍ത്തുന്നതിനാലാണ് തുടര്‍ന്നെത്തുന്ന വിരാട് കോലി, ശ്രേയസ് അയ്യർ, കെഎൽ രാഹുൽ തുടങ്ങിയവര്‍ക്ക് നിലയുറപ്പിച്ച് കളിക്കാനാവുന്നത്. ക്യാപ്റ്റനെന്ന നിലയിലുള്ള തന്‍റെ റോളില്‍ അസാധാരണമായത് മാത്രമല്ല, ടീം ഇന്ത്യയ്ക്ക് ആവശ്യമായ ഉപദേഷ്ടാവായും അവന്‍ ഉയർന്നുവന്നിട്ടുണ്ട്. രോഹിത്തിന്‍റെ സമർത്ഥമായ നേതൃത്വമാണ് ടീമിനുള്ളില്‍ വിജയ മനോഭാവം വളർത്തിയത്.
ഒരു കുടുംബം പോലെ: പരസ്പരം അചഞ്ചലമായ പിന്തുണ നൽകിക്കൊണ്ട് ഒരു അടുപ്പമുള്ള കുടുംബം പോലെയാണ് ടീം പ്രവർത്തിക്കുന്നത്. കളിക്കാർക്കിടയിലുള്ള ഈ ഐക്യം കാലക്രമേണ ഉയർന്നുവന്നേക്കാവുന്ന എല്ലാ വിവാദങ്ങളെയും ഇല്ലാതാക്കി. കളിക്കാർ തമ്മിലുള്ള ബന്ധം നിസ്സംശയമായും ഇന്ത്യയുടെ വിജയത്തിന് പിന്നിലെ ഒരു പ്രേരകശക്തിയാണ്. ഇന്ത്യന്‍ പരിശീലകനായി രാഹുല്‍ ദ്രാവിഡുള്ളതാണ് (Rahul Dravid) കളിക്കാര്‍ അവരുടെ മുഴുവൻ കഴിവും പുറത്തെടുക്കുന്നതില്‍ നിര്‍ണായകമായത്.
എതിര്‍ ബാറ്റര്‍മാരുടെ മുട്ടിടിപ്പിക്കുന്ന ബോളര്‍മാര്‍: അഞ്ച് ബോളര്‍മാരുമായി കളിക്കുന്നതാണ് നിലവിലെ ഇന്ത്യൻ ടീമിന്‍റെ ഏറ്റവും ശ്രദ്ധേയമായ വശങ്ങളിലൊന്ന്. ബോളർമാർ അവരുടെ കഴിവുകൾ പ്രകടിപ്പിക്കുക മാത്രമല്ല, ടീം മാനേജ്‌മെന്‍റ് അവരിൽ അർപ്പിക്കുന്ന വിശ്വാസം ഉയർത്തിപ്പിടിക്കുകയും ചെയ്‌തതിനാൽ ഈ തീരുമാനം മികച്ച ഫലം നൽകി.
സ്പിന്നർമാരും പേസർമാരും ഉൾപ്പെടുന്ന ഇന്ത്യയുടെ അതിശക്തമായ ബോളിങ് ആക്രമണം, തുടർച്ചയായി എതിർ ബാറ്റ്സ്മാൻമാരെ പ്രയാസപ്പെടുത്തുന്ന കാഴ്‌ചയാണ് കാണാന്‍ കഴിയുന്നത്. മികച്ച ഫലം നല്‍കാന്‍ ഇന്ത്യന്‍ ബോളിങ് യൂണിറ്റിന് കഴിയുന്നുണ്ട്. ടീമിന്‍റെ മാരകമായ ബോളിങ്, പ്രത്യേകിച്ച് പേസർമാര്‍ ഇന്ത്യൻ ക്രിക്കറ്റിന് ഒരു പുതിയ മാനം നൽകിയിട്ടുണ്ട്. ലോകത്തെ ഏതൊരു ബാറ്റിങ് യൂണിറ്റിനും വെല്ലുവിളിയാവാന്‍ അവര്‍ക്ക് കഴിയുന്നുണ്ട്.