ചെന്നൈ : ഏകദിന ലോകകപ്പില്‍ (Cricket World Cup 2023 ) അഫ്‌ഗാനിസ്ഥാനെതിരെ ന്യൂസിലന്‍ഡിന് ബാറ്റിങ് (New Zealand vs Afghanistan Toss Report). ടോസ് നേടിയ അഫ്‌ഗാനിസ്ഥാന്‍ നായകന്‍ ഹഷ്‌മത്തുള്ള ഷാഹിദി (Hashmatullah Shahidi ) ബോളിങ് തിരഞ്ഞടുക്കുകയായിരുന്നു. രണ്ടാം പകുതിയില്‍ മഞ്ഞ് പ്രതീക്ഷിക്കുന്നതിലാണ് ആദ്യം ബോള്‍ ചെയ്യാന്‍ തീരുമാനിച്ചതെന്ന് അഫ്‌ഗാനിസ്ഥാന്‍ നായകന്‍ പറഞ്ഞു.
ഇംഗ്ലണ്ടിനെതിരായ കഴിഞ്ഞ മത്സരത്തിലെ ടീമില്‍ മാറ്റമില്ലാതെയാണ് അഫ്‌ഗാനിസ്ഥാന്‍ കളിക്കുന്നത്. ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ പരിക്കേറ്റ സ്ഥിരം നായകന്‍ കെയ്‌ന്‍ വില്യംസണിന് പകരം ടോം ലാഥമാണ് മത്സരത്തില്‍ കിവീസിനെ നയിക്കുന്നത്. വില്യംസണിന് പകരം വില്‍ യങ് ടീമിന്‍റെ പ്ലെയിങ് ഇലവനിലെത്തി.
ന്യൂസിലൻഡ് (പ്ലെയിങ് ഇലവൻ) : ഡെവോൺ കോൺവേ, വിൽ യങ്, രചിൻ രവീന്ദ്ര, ഡാരിൽ മിച്ചൽ, ടോം ലാഥം (ക്യാപ്റ്റന്‍/വിക്കറ്റ് കീപ്പര്‍), ഗ്ലെൻ ഫിലിപ്‌സ്, മാർക്ക് ചാപ്മാൻ, മിച്ചൽ സാന്‍റ്‌നര്‍, മാറ്റ് ഹെൻറി, ലോക്കി ഫെർഗൂസൺ, ട്രെന്‍റ് ബോൾട്ട്
അഫ്‌ഗാനിസ്ഥാന്‍ (പ്ലെയിങ് ഇലവന്‍): റഹ്മാനുള്ള ഗുർബാസ് (വിക്കറ്റ് കീപ്പര്‍), ഇബ്രാഹിം സദ്രാൻ, റഹ്മത്ത് ഷാ, ഹഷ്‌മത്തുള്ള ഷാഹിദി (ക്യാപ്റ്റന്‍), ഇക്രം അലിഖിൽ, മുഹമ്മദ് നബി, അസ്മത്തുള്ള ഒമർസായി, റാഷിദ് ഖാൻ, മുജീബ് ഉർ റഹ്മാൻ, നവീൻ ഉൽ ഹഖ്, ഫസൽഹഖ് ഫാറൂഖി.
ഏകദിന ലോകകപ്പിലെ 16-ാമത്തെ മത്സരമാണിത്. ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തിലാണ് കളി നടക്കുന്നത്. ടൂര്‍ണമെന്‍റിലെ തങ്ങളുടെ നാലാം മത്സരത്തിനാണ് ന്യൂസിലന്‍ഡും അഫ്‌ഗാനിസ്ഥാനും ഇറങ്ങുന്നത്. കളിച്ച മൂന്ന് മത്സരങ്ങളിലും വിജയം നേടിയ കിവീസ് നിലവിലെ പോയിന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്. ആദ്യ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ തറപറ്റിച്ച ടീം പിന്നീട് നെതര്‍ലന്‍ഡ്‌സിനേയും ബംഗ്ലാദേശിനെയുമാണ് തോല്‍പ്പിച്ചത്.
മറുവശത്ത് കളിച്ച മൂന്ന് മത്സരങ്ങളില്‍ ഒരു വിജയമുള്ള അഫ്‌ഗാന്‍ നിലവിലെ പോയിന്‍റ് പട്ടികയില്‍ ആറാം സ്ഥാനത്താണ്. ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനോടും പിന്നെ ആതിഥേയരായ ഇന്ത്യയോടുമായിരുന്നു അഫ്‌ഗാനിസ്ഥാന്‍റെ തോല്‍വി. മൂന്നാമത്തെ കളിയില്‍ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ തോല്‍പ്പിക്കാന്‍ അഫ്‌ഗാന് കഴിഞ്ഞിരുന്നു. ഇതോടെ വിജയത്തുടര്‍ച്ച ലക്ഷ്യം വച്ചെത്തുന്ന രണ്ട് ടീമുകളും ചെന്നൈയില്‍ നേര്‍ക്കുനേര്‍ എത്തുമ്പോള്‍ മത്സരം കടുക്കുമെന്ന് പ്രതീക്ഷിക്കാം.
കളി ലൈവായി കാണാന്‍ (Where to watch New Zealand vs Afghanistan Cricket World Cup 2023 match): ഏകദിന ലോകകപ്പിലെ ന്യൂസിലന്‍ഡ് vs അഫ്‌ഗാനിസ്ഥാന്‍ മത്സരം ടെലിവിഷനില്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്കുകളിലൂടെയാണ് തത്സമയം സംപ്രേഷണം ചെയ്യുന്നത്. ഈ മത്സരം ഡിസ്‌നി+ഹോട്ട്‌സ്റ്റാര്‍ ആപ്പിലും വെബ്‌സൈറ്റിലും ലഭ്യമാണ്.