കൊല്‍ക്കത്ത: ഏകദിന ലോകകപ്പില്‍ (Cricket World Cup 2023) നെതര്‍ലന്‍ഡ്‌സിനെതിരെ ബംഗ്ലാദേശിന് ബോളിങ്. ടോസ് നേടിയ നെതര്‍ലന്‍ഡ്‌സ് നായകന്‍ സ്‌കോട്ട് എഡ്വേർഡ്‌സ് (Scott Edwards) ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഓസ്‌ട്രേലിയയ്‌ക്ക് എതിരായ കഴിഞ്ഞ മത്സരത്തിലെ ടീമില്‍ രണ്ട് മാറ്റവുമായാണ് നെതര്‍ലന്‍ഡ്‌സ് കളിക്കുന്നത്.
ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ അവസാന മത്സരത്തിലെ പ്ലേയിങ് ഇലവനില്‍ രണ്ട് മാറ്റങ്ങള്‍ വരുത്തിയതായി ബംഗ്ലാദേശ് നായകന്‍ ഷാക്കിബ് അൽ ഹസനും (Shakib Al Hasan) അറിയിച്ചു. ഈ ഏകദിന ലോകകപ്പിലെ 28-ാം മത്സരമാണിത്.
ബംഗ്ലാദേശ് (പ്ലേയിങ് ഇലവന്‍): തൻസിദ് ഹസൻ, ലിറ്റൺ ദാസ്, നജ്‌മുൽ ഹുസൈൻ ഷാന്‍റോ, ഷാക്കിബ് അൽ ഹസൻ (സി), മുഷ്‌ഫിഖുർ റഹീം, മഹ്മൂദുള്ള, മെഹിദി ഹസൻ മിറാസ്, മെഹ്ദി ഹസൻ, തസ്‌കിൻ അഹമ്മദ്, മുസ്‌തഫിസുർ റഹ്മാൻ, ഷോറിഫുൾ ഇസ്‌ലാം.
നെതര്‍ലന്‍ഡ്‌സ് (പ്ലേയിങ് ഇലവന്‍): വിക്രംജിത് സിങ്, മാക്‌സ് ഒഡൗഡ്, വെസ്ലി ബറേസി, കോളിൻ അക്കർമാൻ, സ്കോട്ട് എഡ്വേർഡ്‌സ് (സി), ബാസ് ഡി ലീഡ്, സിബ്രാൻഡ് ഏംഗൽബ്രെക്റ്റ്, ലോഗൻ വാൻ ബീക്ക്, ഷാരിസ് അഹമ്മദ്, ആര്യൻ ദത്ത്, പോൾ വാൻ മീകെരെൻ.
കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സിലാണ് കളി നടക്കുന്നത്. ടൂര്‍ണമെന്‍റില്‍ തങ്ങളുടെ ആറാം മത്സരത്തിനാണ് നെതര്‍ലന്‍ഡ്‌സും ബംഗ്ലാദേശും ഇറങ്ങുന്നത്. കളിച്ച അഞ്ച് മത്സരങ്ങളില്‍ നാലെണ്ണം വീതം തോല്‍വി വഴങ്ങിയ ഇരു ടീമുകളുടെയും സെമി ഫൈനല്‍ പ്രതീക്ഷകള്‍ ഏറെക്കുറെ അവസാനിച്ചുകഴിഞ്ഞു.
നിലവിലെ പോയിന്‍റ് പട്ടികയില്‍ എട്ടാം സ്ഥാനക്കാരാണ് ഷാക്കിബ് അല്‍ ഹസന്‍റെ ബംഗ്ലാദേശ്. ടൂര്‍ണമെന്‍റില്‍ തങ്ങളുടെ ആദ്യ മത്സരത്തില്‍ അഫ്‌ഗാനിസ്ഥാനെ കീഴടക്കിക്കൊണ്ടായിരുന്നു ബംഗ്ലാദേശ് തുടങ്ങിയത്. എന്നാല്‍ പിന്നീട് തുടര്‍ച്ചയായ നാല് മത്സരങ്ങളില്‍ ടീം തോല്‍വി വഴങ്ങുകയായിരുന്നു.
മറുവശത്ത് പോയിന്‍റ് പട്ടികയില്‍ അവസാന സ്ഥാനക്കാരാണ് നെതര്‍ലന്‍ഡ്‌സ്. ആദ്യ രണ്ട് മത്സരങ്ങളില്‍ തോറ്റ ടീം മൂന്നാം മത്സരത്തില്‍ കരുത്തരായ ദക്ഷിണാഫ്രിക്കയെ ആയിരുന്നു അട്ടിമറിച്ചത്. എന്നാല്‍ തുടര്‍ന്ന് കളിച്ച രണ്ട് മത്സരങ്ങളിലും സ്‌കോട്ട് എഡ്വേർഡ്‌സിന്‍റെ ടീമിനെ കാത്തിരുന്നത് പരാജയമാണ്.
ഇതോടെ ആശ്വാസ വിജയമാണ് വാങ്കഡെയില്‍ നെതര്‍ലന്‍ഡ്‌സും ബംഗ്ലാദേശും ലക്ഷ്യം വയ്‌ക്കുന്നത്. ഏകദിന ചരിത്രത്തില്‍ ഇതേവരെ രണ്ട് മത്സരങ്ങളില്‍ മാത്രാണ് ബംഗ്ലാദേശും നെതര്‍ലന്‍ഡ്‌സും നേര്‍ക്കുനേര്‍ എത്തിയത്. ഇതില്‍ ഓരോ തവണ വീതം വിജയം നേടാന്‍ ഇരു ടീമുകള്‍ക്കും കഴിഞ്ഞിട്ടുണ്ട്. ഇന്ന് വാങ്കഡെയില്‍ വിജയം ആര്‍ക്കൊപ്പമെന്ന് കാത്തിരുന്ന് കാണാം..
മത്സരം കാണാനുള്ള വഴി: ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ നെതര്‍ലന്‍ഡ്‌സ് vs ബംഗ്ലാദേശ് മത്സരം ടെലിവിഷനില്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്കിലൂടെയാണ് തത്സമയം സംപ്രേഷണം ചെയ്യുന്നത്. ഡിസ്‌നി + ഹോട്‌സ്റ്റാര്‍ ആപ്ലിക്കേഷനിലൂടെയും വെബ്‌സെറ്റിലൂടെയും മത്സരം കാണാം. (Where to Watch Netherlands vs Bangladesh Cricket World Cup 2023 match)