ന്യൂഡല്‍ഹി : ഏകദിന ലോകകപ്പില്‍ (Cricket World Cup 2023) അഫ്‌ഗാനിസ്ഥാനെതിരായ മത്സരത്തില്‍ ഇന്ത്യയ്‌ക്ക് ആദ്യ ബ്രേക്ക് ത്രൂ നല്‍കിയത് സ്റ്റാര്‍ പേസര്‍ ജസ്‌പ്രീത് ബുംറയാണ് (Jasprit Bhumrah). അഫ്‌ഗാന്‍ ഓപ്പണര്‍ ഇബ്രാഹിം സദ്രാനെ (Ibrahim Zadran) വിക്കറ്റ് കീപ്പര്‍ കെഎല്‍ രാഹുലിന്‍റെ (KL Rahul) കയ്യിലെത്തിച്ചാണ് താരം തിരികെ അയച്ചത്. ഇതിന് ശേഷമുള്ള ബുംറയുടെ വിക്കറ്റ് ആഘോഷം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
-
Jasprit bumrah hits the Marcus Rashford celebration after getting wicket.#INDvsAFG pic.twitter.com/PIPWc7BOGV
— ° (@imGurjar_) October 11, 2023 " class="align-text-top noRightClick twitterSection" data="
">Jasprit bumrah hits the Marcus Rashford celebration after getting wicket.#INDvsAFG pic.twitter.com/PIPWc7BOGV
— ° (@imGurjar_) October 11, 2023Jasprit bumrah hits the Marcus Rashford celebration after getting wicket.#INDvsAFG pic.twitter.com/PIPWc7BOGV
— ° (@imGurjar_) October 11, 2023
കണ്ണുകളടച്ച് തന്‍റെ ചൂണ്ടുവിരല്‍ ചെവിക്ക് മുകളില്‍ നെറ്റിയോട് ചേര്‍ത്തുവച്ചായിരുന്നു 29-കാരനായ ജസ്‌പ്രീത് ബുംറ ആഘോഷിച്ചത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഫോർവേഡ് മാർക്കസ് റാഷ്‌ഫോർഡിന്‍റെ ഗോള്‍ ആഘോഷത്തിന് സമാനമാണിത് (Jasprit Bhumrah replicates Marcus Rashford celebration in India vs Afghanistan match).
2022-ലെ ഖത്തര്‍ ലോകകപ്പിന് ശേഷമാണ് 25-കാരനായ മാർക്കസ് റാഷ്‌ഫോർഡ് സമാന രീതിയില്‍ ഗോള്‍ ആഘോഷിച്ച് തുടങ്ങിയത്. താരത്തിന്‍റെ മാനസികാരോഗ്യവുമായി ബന്ധപ്പെട്ട പുരോഗതിയുടെ സൂചനയാണ് പ്രസ്‌തുത ആഘോഷമെന്നാണ് പൊതുവെ സംസാരമുള്ളത്. 21/22 സീസണിൽ തനിക്ക് മാനസികാരോഗ്യ പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്ന് കഴിഞ്ഞ വര്‍ഷം ഒക്‌ടോബറില്‍ മാർക്കസ് റാഷ്‌ഫോർഡ് വെളിപ്പെടുത്തിയിരുന്നു.
-
Jasprit Bumrah pulls out the Marcus Rashford celebration 🫡🤩#INDvAFG #CWC23 #INDvsAFG pic.twitter.com/ZiwU3m9vLe
— NextGenPlays (@yashtru) October 11, 2023 " class="align-text-top noRightClick twitterSection" data="
">Jasprit Bumrah pulls out the Marcus Rashford celebration 🫡🤩#INDvAFG #CWC23 #INDvsAFG pic.twitter.com/ZiwU3m9vLe
— NextGenPlays (@yashtru) October 11, 2023Jasprit Bumrah pulls out the Marcus Rashford celebration 🫡🤩#INDvAFG #CWC23 #INDvsAFG pic.twitter.com/ZiwU3m9vLe
— NextGenPlays (@yashtru) October 11, 2023
അതേസമയം മത്സരത്തില്‍ ടോസ് നേടിയ അഫ്‌ഗാനിസ്ഥാന്‍ ക്യാപ്റ്റന്‍ ഹഷ്‌മത്തുള്ള ഷാഹിദി Hashmatullah Shahidi ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ന്യൂഡല്‍ഹിയിലെ അരുണ്‍ ജെയ്‌റ്റ്‌ലി സ്റ്റേഡിയത്തിലാണ് ഇന്ത്യ- അഫ്‌ഗാന്‍ മത്സരം നടക്കുന്നത്. ബംഗ്ലാദേശിനെതിരായ കഴിഞ്ഞ മത്സരത്തിലെ ടീമില്‍ മാറ്റമില്ലാതെ അഫ്‌ഗാന്‍ ഇറങ്ങിയപ്പോള്‍ ഓസ്‌ട്രേലിയയ്‌ക്ക് എതിരായ പ്ലെയിങ് ഇലവനില്‍ ഇന്ത്യ ഒരു മാറ്റം വരുത്തി. ആര്‍ അശ്വിന് സ്ഥാനം നഷ്‌ടമായപ്പോള്‍ ശാര്‍ദുല്‍ താക്കൂറാണ് പ്ലെയിങ് ഇലവനില്‍ എത്തിയത്.
ഇന്ത്യ (പ്ലെയിങ് ഇലവൻ) India Playing XI against Afghanistan: രോഹിത് ശർമ (ക്യാപ്റ്റന്‍), ഇഷാൻ കിഷൻ, വിരാട് കോലി, ശ്രേയസ് അയ്യർ, കെഎൽ രാഹുൽ (വിക്കറ്റ് കീപ്പര്‍), ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ശാർദുൽ താക്കൂർ, കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.
അഫ്‌ഗാനിസ്ഥാന്‍ (പ്ലെയിങ് ഇലവന്‍) Afghanistan Playing XI against India: റഹ്മാനുള്ള ഗുർബാസ് (വിക്കറ്റ് കീപ്പര്‍), ഇബ്രാഹിം സദ്രാൻ, റഹ്മത്ത് ഷാ, ഹഷ്മത്തുള്ള ഷാഹിദി (ക്യാപ്റ്റന്‍), നജീബുള്ള സദ്രാൻ, മുഹമ്മദ് നബി, അസ്മത്തുള്ള ഒമർസായി, റാഷിദ് ഖാൻ, മുജീബ് ഉർ റഹ്മാൻ, നവീൻ ഉൽ ഹഖ്, ഫസൽഹഖ് ഫാറൂഖി.