ETV Bharat / sports

India vs Pakistan Cricket World Cup പാകിസ്ഥാനോട് തോല്‍ക്കാത്ത ഇന്ത്യ; ലോകകപ്പിലെ കണക്കിങ്ങനെ..... - രോഹിത് ശര്‍മ

2019-ല്‍ മാഞ്ചസ്റ്ററിലായിരുന്നു ലോകകപ്പിലെ അവസാന ഇന്ത്യ-പാകിസ്ഥാന്‍ India vs Pakistan മത്സരം നടന്നത്. അന്ന് രോഹിത് ശര്‍മയുടെ തകര്‍പ്പന്‍ സെഞ്ചുറി മികവില്‍ 89 റണ്‍സിനായിരുന്നു പാക് ടീം ഇന്ത്യയോട് തോറ്റത്.

India vs Pakistan  India vs Pakistan in Cricket World Cup  Rohit Sharma  Babar Azam  Cricket World Cup 2023  ഇന്ത്യ vs പാകിസ്ഥാന്‍  ഏകദിന ലോകകപ്പ് 2023  രോഹിത് ശര്‍മ  പാകിസ്ഥാന്‍
India vs Pakistan Head To Head Stats in Cricket World Cup
author img

By ETV Bharat Kerala Team

Published : Oct 14, 2023, 12:37 PM IST

അഹമ്മദാബാദ്: ഏകദിന ലോകകപ്പില്‍ (Cricket World Cup 2023) വീണ്ടുമൊരിക്കല്‍ കൂടി ചിരവൈരികളായ ഇന്ത്യയും പാകിസ്ഥാനും നേര്‍ക്കുനേര്‍ എത്തുകയാണ്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് അയല്‍ക്കാരുടെ പോര് നടക്കുന്നത്. മത്സരത്തില്‍ ആരാവും ജയിച്ച് കയറുകയെന്ന ആകാംക്ഷയിലാണ് ആരാധക ലോകം.

എന്നാല്‍ ലോകകപ്പില്‍ ഇന്ത്യയ്‌ക്ക് എതിരായ മത്സരങ്ങളില്‍ ചരിത്രം പാകിസ്ഥാന് എതിരാണ്. ഇതുവരെ ഏഴ്‌ തവണ തമ്മില്‍ പോരടിച്ചപ്പോഴും ഒരിക്കല്‍ പോലും ഇന്ത്യയെ കീഴടക്കാന്‍ പാകിസ്ഥാന് കഴിഞ്ഞിട്ടില്ല. ഏകദിന ലോകകപ്പ് വേദിയിലെ ഇന്ത്യ-പാക് മത്സരങ്ങളുടെ ചരിത്രം നോക്കാം...India vs Pakistan Head To Head Stats in Cricket World Cup

1992-ല്‍ ഓസ്‌ട്രേലിയയിലെ സിഡ്‌നിയില്‍ വച്ചായിരുന്നു ലോകകപ്പില്‍ ആദ്യമായി ഇന്ത്യ-പാകിസ്ഥാന്‍ മത്സരം നടക്കുന്നത്. അന്ന് 43 റണ്‍സിനായിരുന്നു ഇന്ത്യ കളിപിടിച്ചത്. 1996-ലെ ലോകകപ്പിന്‍റെ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തിലായിരുന്നു അടുത്ത തവണ ഇരു ടീമുകളും നേര്‍ക്കുനേര്‍ എത്തിയത്.

ബെംഗളൂരുവില്‍ 39 റണ്‍സിനായിരുന്നു ആതിഥേയരായ ഇന്ത്യ അയല്‍ക്കാരെ പരാജയപ്പെടുത്തിയത്. ബൗണ്ടറിക്ക് പിന്നാലെ ആമിര്‍ സൊഹൈലിനെ ക്ലീന്‍ ബൗള്‍ഡാക്കിയുള്ള വെങ്കടേഷ് പ്രസാദിന്‍റെ സെലിബ്രേഷനും വഖാര്‍ യൂനസിനെതിരായ അജയ് ജഡേജയുടെ പ്രകടനവും ആരാധകര്‍ എന്നും ഓര്‍ത്തിരിക്കുന്ന മത്സരം കൂടിയാണിത്. പാകിസ്ഥാൻ ഇതിഹാസം ജാവേദ് മിയാൻദാദിന്‍റെ അവസാന ഏകദിന മത്സരമെന്ന പ്രത്യേകതയും ഇതിനുണ്ട്.

തുടര്‍ന്ന് 1999-ലെ ലോകകപ്പില്‍ പാകിസ്ഥാന്‍ ഇന്ത്യയോട് 47 റണ്‍സിനാണ് കീഴടങ്ങിയത്. 9.3 ഓവറില്‍ 27 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്‌ത്തിക്കൊണ്ട് വെങ്കിടേഷ് പ്രസാദായിരുന്നു മത്സത്തിലെ താരമായത്. 2003-ല്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ തകര്‍പ്പന്‍ ഇന്നിങ്‌സിന്‍റെ കരുത്തില്‍ ആറ് വിക്കറ്റിന് ആയിരുന്നു പാക് പടയെ ഇന്ത്യ തകര്‍ത്ത് വിട്ടത്.

ALSO READ: Babar Azam on India's Win Streak Against Pakistan: 'കണക്കുകളില്‍ കാര്യമില്ല, ഇന്ത്യയുടെ വിജയക്കുതിപ്പ് തടയും..' ആത്മവിശ്വാസത്തില്‍ ബാബര്‍ അസം

ഇതിന് ശേഷം 2011-ലെ ലോകകപ്പിലായിരുന്നു വീണ്ടുമൊരു ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടം. മൊഹാലിയില്‍ നടന്ന സെമി ഫൈനല്‍ പോരാട്ടത്തില്‍ 29 റണ്‍സിനായിരുന്നു പാട് ടീം ആതിഥേയരോട് തോറ്റത്. തുടര്‍ന്ന് 2015-ല്‍ അഡ്‌ലെയ്‌ഡില്‍ 76 റണ്‍സിനായിരുന്നു പാകിസ്ഥാന്‍ ഇന്ത്യയോട് കീഴടങ്ങിയത്.

2019-ല്‍ മാഞ്ചസ്റ്ററിലായിരുന്നു ലോകകപ്പിലെ ഇന്ത്യ-പാക് മത്സരം നടന്നത്. ഇത്തവണ 89 റണ്‍സിനായിരുന്നു പാകിസ്ഥാന്‍ ഇന്ത്യയോട് തോല്‍വി വഴങ്ങിയത്. 113 പന്തില്‍ 140 റണ്‍സടിച്ച രോഹിത് ശര്‍മയുടെ Rohit Sharma മികവിലായിരുന്നു അന്ന് ഇന്ത്യ മത്സരം തൂക്കിയത്. ഇക്കുറി രോഹത്തിന്‍റെ കീഴിലിറങ്ങുന്ന ഇന്ത്യയെ തോല്‍പ്പിക്കാന്‍ ബാബര്‍ അസമിന്‍റെ Babar Azam നേതൃത്വത്തില്‍ കളിക്കുന്ന പാകിസ്ഥാന് വിയര്‍ത്തുകുളിക്കേണ്ടിവരും.

ALSO READ: Top Individual Score For India Against Pakistan: സച്ചിന്‍റെ മിന്നലാട്ടം, ആദ്യ സെഞ്ച്വറിയടിച്ച് കോലി, പിന്നാലെ ഹിറ്റ്‌മാന്‍ വെടിക്കെട്ട്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.