ചെന്നൈ: ഏകദിന ലോകകപ്പില്‍ (Cricket World Cup 2023) പാകിസ്ഥാനെതിരായ മത്സരത്തില്‍ അഫ്‌ഗാനിസ്ഥാന്‍ (Afghanistan vs Pakistan) വിജയത്തിന് ചുക്കാന്‍ പിടിച്ചത് ഓപ്പണര്‍ ഇബ്രാഹിം സദ്രാനാണ്. പാകിസ്ഥാന്‍ ഉയര്‍ത്തിയ 283 റണ്‍സിന്‍റെ ലക്ഷ്യം പിന്തുടര്‍ന്ന അഫ്‌ഗാനിസ്ഥാന് റഹ്‌മാനുള്ള ഗുര്‍ബാസിനൊപ്പം ആദ്യ വിക്കറ്റില്‍ 130 റണ്‍സ് ചേര്‍ത്ത് മികച്ച തുടക്കമാണ് ഇബ്രാഹിം സദ്രാന്‍ (Ibrahim Zadran) നല്‍കിയത്. ഗുര്‍ബാസ് മടങ്ങിയതിന് ശേഷമെത്തിയ റഹ്‌മത്ത് ഷായൊപ്പം 60 റണ്‍സും കൂട്ടിച്ചേര്‍ത്ത് ടീമിന് മികച്ച അടിത്തറയൊരുക്കിയായിരുന്നു സദ്രാന്‍ തിരിച്ച് കയറിയത്.
-
Brave of Afghan player Ibrahim Zadran to dedicate his Man of the Match award to Afghan refugees in Pakistan who are being forced to leave without any humanity.
— Aditya Raj Kaul (@AdityaRajKaul) October 23, 2023 " class="align-text-top noRightClick twitterSection" data="
Global embarrassment for Pakistan at Cricket World Cup in India. Not just defeat but resilience of Afghans. #PAKvsAFG pic.twitter.com/HrNAMHKxW6
">Brave of Afghan player Ibrahim Zadran to dedicate his Man of the Match award to Afghan refugees in Pakistan who are being forced to leave without any humanity.
— Aditya Raj Kaul (@AdityaRajKaul) October 23, 2023
Global embarrassment for Pakistan at Cricket World Cup in India. Not just defeat but resilience of Afghans. #PAKvsAFG pic.twitter.com/HrNAMHKxW6Brave of Afghan player Ibrahim Zadran to dedicate his Man of the Match award to Afghan refugees in Pakistan who are being forced to leave without any humanity.
— Aditya Raj Kaul (@AdityaRajKaul) October 23, 2023
Global embarrassment for Pakistan at Cricket World Cup in India. Not just defeat but resilience of Afghans. #PAKvsAFG pic.twitter.com/HrNAMHKxW6
113 പന്തില്‍ 10 ബൗണ്ടറികളോടെ 87 റണ്‍സെടുത്ത് ടീമിന്‍റെ ടോപ് സ്‌കോററാവാനും താരത്തിന് കഴിഞ്ഞിരുന്നു. പ്രകടനത്തിന് മത്സരത്തിലെ മികച്ച താരത്തിനുള്ള പുരസ്‌കാരവും ഇബ്രാഹിം സദ്രാനെത്തേടിയെത്തി. തനിക്ക് ലഭിച്ച പുരസ്‌കാരം പാകിസ്ഥാന്‍ തിരിച്ചയച്ച അഫ്‌ഗാനിസ്ഥാന്‍ അഭയാര്‍ത്ഥികള്‍ക്കാണ് ഇബ്രാഹിം സദ്രാൻ സമര്‍പ്പിച്ചിരിക്കുന്നത്.
"ഏകദിന ലോകകപ്പില്‍ മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമാണുള്ളത്. എന്നെക്കുറിച്ചും എന്‍റെ രാജ്യത്തെക്കുറിച്ചും എനിക്ക് വളരെ സന്തോഷം തോന്നുന്നു. എനിക്ക് ലഭിച്ച ഈ മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരം പാകിസ്ഥാനിൽ നിന്ന് അഫ്ഗാനിസ്ഥാനിലേക്ക് തിരിച്ചയക്കുന്നവർക്ക് സമർപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.
എപ്പോഴും നല്ല ഉദ്ദേശത്തോടെ കളിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഗുര്‍ബാസിനും എനിക്കും പലതവണ മികച്ച കൂട്ടുകെട്ടുകളുണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അണ്ടർ -16 കാലഘട്ടം മുതൽക്ക് തന്നെ ഞങ്ങൾ ഒരുമിച്ച് ഒരുപാട് ക്രിക്കറ്റ് കളിച്ചിട്ടുണ്ട്" പുരസ്‌കാരം സ്വീകരിച്ചതിന് ശേഷം സംസാരിക്കവെ ഇബ്രാഹിം സദ്രാൻ പറഞ്ഞു (Ibrahim Zadran On Winning Player Of The Match).
ചെപ്പോക്കില്‍ നടന്ന മത്സരത്തില്‍ എട്ട് വിക്കറ്റുകള്‍ക്കായിരുന്നു പാകിസ്ഥാനെ അഫ്‌ഗാനിസ്ഥാന്‍ തോല്‍പ്പിച്ചത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ പാകിസ്ഥാന്‍ നിശ്ചിത 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്‌ടത്തില്‍ 282 റണ്‍സായിരുന്നു നേടിയത്. മറുപടിക്കിറങ്ങിയ അഫ്‌ഗാനിസ്ഥാന്‍ 49 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്‌ടത്തില്‍ 286 റണ്‍സെടുത്താണ് വിജയം ഉറപ്പിച്ചത്.
ഏകദിനത്തില്‍ പാകിസ്ഥാനെതിരെ അഫ്‌ഗാനിസ്ഥാന്‍ നേടുന്ന ആദ്യ വിജമാണിത്. കൂടാതെ ഈ ലോകകപ്പില്‍ അഫ്‌ഗാന്‍റെ രണ്ടാം വിജയം കൂടിയാണിത്. നേരത്തെ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനേയും അഫ്‌ഗാന്‍ കീഴടക്കിയിരുന്നു. അതേസമയം ലോകകപ്പില്‍ പാകിസ്ഥാന്‍റെ തുടര്‍ച്ചയായ മൂന്നാം തോല്‍വിയാണിത്. ആദ്യ രണ്ട് മത്സരങ്ങളില്‍ നെതര്‍ലന്‍ഡ്‌സിനേയും ശ്രീലങ്കയേയും തോല്‍പ്പിച്ച പകിസ്ഥാന്‍ തുടര്‍ന്ന് ഇന്ത്യയോടും ഓസ്ട്രേലിയയോടുമായിരുന്നു തോറ്റത്.