ETV Bharat / sports

ലോകകപ്പിന്‍റെ ടീമില്‍ രോഹിത് തന്നെ നായകന്‍, കോലിയുമുള്‍പ്പടെ 6 ഇന്ത്യന്‍ താരങ്ങള്‍ ; ഓസീസ് പക്ഷത്തുനിന്ന് രണ്ടുപേര്‍ മാത്രം - ഏകദിന ലോകകപ്പ് 2023

Cricket World Cup 2023 Team of the Tournament : ഏകദിന ലോകകപ്പ് 2023-ന്‍റെ ടീമിനെ പ്രഖ്യാപിച്ച് ഐസിസി. രോഹിത് ശര്‍മ നയിക്കുന്ന ടീമില്‍ ആറ് ഇന്ത്യന്‍ താരങ്ങളാണ് ഉള്‍പ്പെട്ടിരിക്കുന്നത്.

Cricket World Cup 2023 Team of the Tournament  Rohit Sharma captain Team of World Cup 2023  Rohit Sharma  Indian players In Team of World Cup 2023  ICC World Cup 2023 Team of the Tournament  ഏകദിന ലോകകപ്പ് 2023 ഐസിസി ടീം  ഐസിസി ടീമിന്‍റെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ  ഏകദിന ലോകകപ്പ് 2023  വിരാട് കോലി ഐസിസി ലോകകപ്പ് ടീമില്‍
Cricket World Cup 2023 Team of the Tournament Rohit Sharma Virat Kohli
author img

By ETV Bharat Kerala Team

Published : Nov 20, 2023, 3:45 PM IST

മുംബൈ : ഏകദിന ലോകകപ്പ് 2023ന്‍റെ പൊതു ടീമിനെ തിരഞ്ഞെടുത്ത് ഇന്‍റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ (ഐസിസി). രോഹിത് ശര്‍മ (Rohit Sharma) നയിക്കുന്ന ടീമില്‍ ഇന്ത്യന്‍ താരങ്ങളുടെ ആധിപത്യമാണുള്ളത് (Rohit Sharma captain of ICC's Cricket World Cup 2023 Team of the Tournament). രോഹിത്തിനെ കൂടാതെ വിരാട് കോലി (Virat Kohli), കെഎൽ രാഹുൽ (KL Rahul), രവീന്ദ്ര ജഡേജ (Ravindra Jadeja), ജസ്പ്രീത് ബുംറ (Jasprit Bumrah), മുഹമ്മദ് ഷമി (Mohammed Shami) എന്നിവരാണ് പ്ലെയിങ് ഇലവനിലുള്ള മറ്റ് ഇന്ത്യന്‍ താരങ്ങള്‍ (Indian players In Team of World Cup 2023).

ഇവരെ കൂടാതെ, ദക്ഷിണാഫ്രിക്കയുടെ ക്വിന്‍റൺ ഡി കോക്ക്, ന്യൂസിലൻഡിന്‍റെ ഡാരിൽ മിച്ചൽ, ഓസ്‌ട്രേലിയൻ ഓൾറൗണ്ടർ ഗ്ലെൻ മാക്‌സ്‌വെൽ, സ്പിന്നർ ആദം സാംപ, ശ്രീലങ്കൻ ഫാസ്റ്റ് ബൗളർ ദിൽഷൻ മധുഷങ്ക എന്നിവരാണ് പ്ലെയിങ് ഇലവനിലുള്‍പ്പെട്ട കളിക്കാര്‍. 12-ാമനായി ദക്ഷിണാഫ്രിക്കന്‍ പേസര്‍ ജെറാൾഡ് കോറ്റ്‌സി ഇടം കണ്ടെത്തി (ICC's Cricket World Cup 2023 Team of the Tournament).

ക്വിന്‍റണ്‍ ഡി കോക്കും രോഹിത് ശര്‍മയുമാണ് ടീമിന്‍റെ ഓപ്പണര്‍മാര്‍. ഈ ലോകകപ്പില്‍ 59.40 ശരാശരിയില്‍ ഡി കോക്ക് 594 റണ്‍സും രോഹിത് 54.27 ശരാശരിയില്‍ 597 റണ്‍സുമാണ് നേടിയിട്ടുള്ളത്. വിക്കറ്റ് കീപ്പറുടെ ചുമതലയും ഡി കോക്കിനുണ്ട്. മൂന്നാം നമ്പറില്‍ വിരാട് കോലിയാണ് എത്തുന്നത്.

ടൂര്‍ണമെന്‍റിലെ റണ്‍വേട്ടക്കാരനായ കോലി 95.62 ശരാശരിയില്‍ 765 റണ്‍സാണ് അടിച്ച് കൂട്ടിയിട്ടുള്ളത്. നാലാം നമ്പറില്‍ ഡാരില്‍ മിച്ചലും അഞ്ചാം നമ്പറില്‍ കെഎല്‍ രാഹുലുമാണ് കളിക്കുക. ഡാരില്‍ മിച്ചല്‍ 69 ശരാശരിയില്‍ 552 റണ്‍സും രാഹുല്‍ 75.33 ശരാശരിയില്‍ 452 റണ്‍സുമാണ് ടൂര്‍ണമെന്‍റില്‍ നേടിയിട്ടുള്ളത്.

ALSO READ: 'ഒരിക്കലും അവസാനിക്കാത്ത ഈ പിന്തുണയ്‌ക്ക് നന്ദി' ; ആരാധകരോട് നന്ദി പറഞ്ഞ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം

ഗ്ലെന്‍ മാക്‌സ്‌വെല്‍, (66.66 ശരാശരിയില്‍ 400 റണ്‍സും 16 വിക്കറ്റും), രവീന്ദ്ര ജഡേജ (40 ശരാശരിയില്‍ 120 റണ്‍സും 16 വിക്കറ്റും) എന്നിവരാണ് ടീമിലെ ഓള്‍റൗണ്ടര്‍മാര്‍. ജസ്‌പ്രീത് ബുംറയ്‌ക്കും (18.65 ശരാശരി 20), മുഹമ്മദ് ഷമിയ്‌ക്കുമൊപ്പം (10.70 ശരാശരിയില്‍ 24 വിക്കറ്റ്) ദില്‍ഷന്‍ മധുഷങ്കയാണ് (25 ശരാശരിയില്‍ 21 വിക്കറ്റ്) ടീമിലെ മൂന്നാം പേസര്‍. ആദം സാംപയാണ് (22.39 ശരാശരിയില്‍ 23) ടീമിലെ സ്‌പെഷ്യലിസ്റ്റ് സ്‌പിന്നര്‍. റിസര്‍വ് താരമായി ഇടം നേടിയ ജെറാൾഡ് കോറ്റ്‌സി 19.80 ശരാശരിയില്‍ 20 വിക്കറ്റുകള്‍ വീഴ്‌ത്തിയിട്ടുണ്ട്.

ALSO READ: 'ഇനിയൊരങ്കത്തിന് ബാല്യമുണ്ടാകുമോ': 'ഫാബ് ഫോറും' രോഹിതും മാത്രമല്ല ഒരുപിടി സൂപ്പർതാരങ്ങളുണ്ട് ഈ ലിസ്റ്റില്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.