ETV Bharat / sports

ആ ഐഡിയ ഷാകിബിന്‍റേത് ആയിരുന്നില്ല ; പിരികയറ്റിയത് ഈ താരമെന്ന് സോഷ്യല്‍ മീഡിയ - Cricket World Cup 2023

Angelo Mathews timed out Shakib Al Hasan Najmul Hossain Shanto : എയ്‌ഞ്ചലോ മാത്യൂസിനെ ടൈം ഔട്ടാക്കുന്ന കാര്യം ബംഗ്ലാദേശ് നായകന്‍ ഷാകിബ് അല്‍ ഹസനെ ഓര്‍മ്മിപ്പിച്ച താരം നജ്‌മുല്‍ ഹുസൈന്‍ ഷാന്‍റോയെന്ന് സോഷ്യല്‍ മീഡിയ.

Angelo Mathews timed out  Shakib Al Hasan on Angelo Mathews timed out  Najmul Hossain Shanto  എയ്‌ഞ്ചലോ മാത്യൂസ്  ഷാക്കിബ് അല്‍ ഹസന്‍  നജ്‌മുല്‍ ഹുസൈന്‍ ഷാന്‍റോ  Cricket World Cup 2023  ഏകദിന ലോകകപ്പ് 2023
Angelo Mathews timed out Shakib Al Hasan Najmul Hossain Shanto Cricket World Cup 2023
author img

By ETV Bharat Kerala Team

Published : Nov 7, 2023, 8:45 PM IST

ന്യൂഡല്‍ഹി : ഏകദിന ലോകകപ്പില്‍ (Cricket World Cup 2023) ബംഗ്ലാദേശ്- ശ്രീലങ്ക മത്സരത്തിനിടെ ഉണ്ടായ ടൈം ഔട്ട് വിവാദം കെട്ടടങ്ങിയിട്ടില്ല. നിശ്ചിത സമയത്തിനുള്ളില്‍ ഗാര്‍ഡ് ചെയ്യാന്‍ കഴിയാതെ വന്നതോടെ ശ്രീലങ്കയുടെ വെറ്ററന്‍ താരം എയ്‌ഞ്ചലോ മാത്യൂസിനാണ് ഒരു പന്ത് പോലും നേരിടാന്‍ കഴിയാതെ തിരികെ മടങ്ങേണ്ടി വന്നത് (Angelo Mathews timed out in Sri Lanka vs Bangladesh Cricket World Cup 2023 match).

  • Shakib Al Hasan was asked multiple times the name of the fielder who made him aware of the time-out dismissal, but Shakib didn't reveal the name to protect the player. He knew that the player would get unnecessarily attacked despite following the 'rules' of cricket.

    Leader… pic.twitter.com/AbqKA4aSLe

    — Saif Ahmed 🇧🇩 (@saifahmed75) November 6, 2023 " class="align-text-top noRightClick twitterSection" data=" ">

ഏകദിന ലോകകപ്പ് 2023-ന്‍റെ പ്ലെയിങ് കണ്ടിഷന്‍ അനുസരിച്ച് ഒരു ബാറ്റര്‍ വിക്കറ്റാവുകയോ മറ്റ് കാരണത്താല്‍ പുറത്തുപോവുകയോ ചെയ്‌താല്‍ പകരമെത്തുന്ന കളിക്കാരന്‍ രണ്ട് മിനിട്ടിനകം ആദ്യം പന്ത് നേരിടേണ്ടതുണ്ട്. എന്നാല്‍ ഹെല്‍മറ്റിലെ പ്രശ്‌നത്തെ തുടര്‍ന്ന് ഈ സമയം പാലിക്കാന്‍ കഴിയാതെ വന്നതോടെയാണ് മാത്യൂസ് ടൈം ഔട്ടായത്. ക്രീസിലെത്തി ആദ്യ പന്ത് നേരിടാന്‍ തയ്യാറെടുക്കുന്നതിനിടെ മാത്യൂസിന്‍റെ ഹെല്‍മറ്റിന്‍റെ സ്‌ട്രാപ്പ് പൊട്ടി.

ഇതോടെ പകരമൊരു ഹെല്‍മറ്റ് എത്തിക്കാന്‍ റിസര്‍വ്‌ താരത്തോട് മാത്യൂസ് ആവശ്യപ്പെട്ടുവെങ്കിലും ഇത് എത്താന്‍ വൈകി. ഇതിനിടെ ബംഗ്ലാദേശ് താരങ്ങള്‍ അപ്പീല്‍ ചെയ്‌തതോടെയാണ് അമ്പയര്‍ ഔട്ട് വിധിച്ചത്. ബംഗ്ലാദേശ് നായകന്‍ ഷാകിബ് അല്‍ ഹസനെ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കി അപ്പീല്‍ പിന്‍വലിപ്പിക്കാന്‍ മാത്യൂസ് ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല.

ALSO READ: ഇന്ത്യയെ നേരിടാന്‍ എല്ലാ ടീമുകളും ഭയപ്പെടുന്നു; ക്രെഡിറ്റ് രോഹിത്തിനും ദ്രാവിഡിനും: മുൻ താരം രാജേഷ് ചൗഹാന്‍

മത്സരശേഷമുള്ള വാര്‍ത്താസമ്മേളനത്തില്‍ തങ്ങളുടെ ഫീല്‍ഡര്‍മാരില്‍ ഒരാളാണ് നിശ്ചിത സമയത്തിനുള്ളില്‍ ഗാര്‍ഡ് എടുക്കാത്തതിനാല്‍ മാത്യൂസ് ഔട്ടാവുമെന്ന കാര്യം തന്നെ ഓര്‍മ്മിപ്പിച്ചതെന്ന് ഷാകിബ് (Shakib Al Hasan) പ്രതികരിച്ചിരുന്നു. അതിന് ശേഷമായിരുന്നു താന്‍ അമ്പയറോട് വിക്കറ്റിനായി അപ്പീല്‍ ചെയ്‌തതെന്നുമായിരുന്നു ബംഗ്ലാ നായകന്‍റെ വാക്കുകള്‍. എന്നാല്‍ ആരാണ് ടൈം ഔട്ട് നിയമത്തെക്കുറിച്ച് തന്നോട് പറഞ്ഞതെന്ന കാര്യം ഷാകിബ് വെളിപ്പെടുത്തിയിരുന്നില്ല.

  • Here's Shanto whispering to Shakib to appeal for timeout, after about 133 secs and umpire informing Matthews after that. pic.twitter.com/sgL24E0avD

    — Sam Mathad (@sameermathad) November 7, 2023 " class="align-text-top noRightClick twitterSection" data=" ">

ഇത് നജ്‌മുല്‍ ഹുസൈന്‍ ഷാന്‍റോ ( Najmul Hossain Shanto) ആവാമെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. മാത്യൂസ് ഹെല്‍മറ്റിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുന്ന സയമത്ത് നജ്‌മുല്‍ ഹുസൈന്‍ ഷാന്‍റോ ഷാകിബുമായി സംസാരിക്കുന്ന നിരവധി ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

ALSO READ: 'ഷാകിബ് അല്‍ ഹസന്‍ ചെയ്‌തതില്‍ അതിശയിക്കാനില്ല'; മാത്യൂസിന്‍റെ ടൈംഡ് ഔട്ട് ചര്‍ച്ചകളില്‍ പ്രതികരിച്ച് വെങ്കടേഷ് പ്രസാദ്

അതേസമയം സംഭവത്തില്‍ ബംഗ്ലാദേശിനും നായകന്‍ ഷാകിബ് അല്‍ ഹസനുമെതിരെ എയ്‌ഞ്ചലോ മാത്യൂസ് തുറന്നടിച്ചിരുന്നു. തന്‍റെ 15 വര്‍ഷത്തെ കരിയറില്‍ ഇത്രയും തരം താഴ്‌ന്ന മറ്റൊരു ടീമിനെ കണ്ടിട്ടില്ല. ബംഗ്ലാദേശും ഷാകിബും ചെയ്തത് നാണംകെട്ട പ്രവര്‍ത്തിയാണെന്നുമായിരുന്നു താരം പറഞ്ഞത്.

ALSO READ: 'ഇത്രയും തരംതാഴുന്ന മറ്റൊരു ടീമിനെ കണ്ടിട്ടില്ല', ടൈം ഔട്ടില്‍ എയ്‌ഞ്ചലോ മാത്യൂസിന് പറയാനുള്ളത്

ALSO READ: ശ്രീലങ്കന്‍ കൂടോത്രമോ?; ഷാക്കിബിന് മുട്ടന്‍ പണി, ലോകകപ്പില്‍ നിന്നും പുറത്ത്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.