ETV Bharat / sports

INDW VS PAKW | വനിത ക്രിക്കറ്റ് ലോകകപ്പ്, ഇന്ന് ഇന്ത്യ-പാക് സൂപ്പര്‍പോരാട്ടം - ഇന്ത്യ - പാകിസ്ഥാൻ പോരാട്ടം

പാകിസ്ഥാനെ നിസാരക്കാരായി കാണുന്നില്ലെന്ന് മത്സരത്തിന് മുന്നോടിയായി ഇന്ത്യൻ ക്യാപ്‌റ്റൻ മിതാലി രാജ്

ICC womens world cup 2022  വനിതാ ഏകദിന ലോകകപ്പ്  മിതാലി രാജ്  പാകിസ്ഥാനെ നിസാരക്കാരായി കാണില്ല  India-Pakistan to play in Women's ODI World Cup tomorrow  INDW VS PAKW  ഇന്ത്യ - പാകിസ്ഥാൻ പോരാട്ടം  mitali raj
INDW VS PAKW | വനിതാ ഏകദിന ലോകകപ്പിൽ നാളെ ഇന്ത്യ-പാക് സൂപ്പര്‍പോരാട്ടം
author img

By

Published : Mar 5, 2022, 11:01 PM IST

Updated : Mar 6, 2022, 7:39 AM IST

ബേ ഓവല്‍ : ക്രിക്കറ്റിൽ വീണ്ടും ഇന്ത്യ - പാകിസ്ഥാൻ പോരാട്ടം. ന്യൂസിലൻഡിൽ നടക്കുന്ന വനിതാ ഏകദിന ലോകകപ്പിൽ ഇന്ന് ഇന്ത്യയും പാകിസ്ഥാനും ആദ്യ മത്സരത്തിന് ഇറങ്ങും. വൈകീട്ട് 6.30നാണ് മത്സരം. ഏഴ് മത്സരങ്ങളാണ് ലോകകപ്പിൽ ഓരോ ടീമുകളും കളിക്കുക.

ആദ്യ നാലിലെത്തുന്ന ടീമുകൾ സെമിയിലേക്ക് യോഗ്യത നേടും. പാകിസ്ഥാനെ നിസാരക്കാരായി കാണുന്നില്ലെന്ന് മത്സരത്തിന് മുന്നോടിയായി ക്യാപ്‌റ്റൻ മിതാലി രാജ് പറഞ്ഞു. ഇന്ത്യക്ക് ഹര്‍മന്‍പ്രീത് കൗറിന്‍റെ പരിചയസമ്പത്ത് ടീമിന് ഗുണം ചെയ്യുമെന്ന് മിതാലി മത്സരത്തിന് മുന്നോടിയായി പറഞ്ഞു. ഷെഫാലി വർമ ഫോമിലെത്തുമെന്നാണ് പ്രതീക്ഷയെന്നും മിതാലി പറഞ്ഞു.

ALSO READ:IND VS SL | കപില്‍ ദേവിന്‍റെ 36 വര്‍ഷമായുള്ള റെക്കോര്‍ഡ് തകർത്ത് ജഡേജ

' പാകിസ്ഥാൻ മികച്ച ടീമാണെന്ന് ഞാൻ കരുതുന്നു, ഒരു ടീമിനെയും നമുക്ക് നിസാരമായി കാണാനാകില്ല. അതുകൊണ്ട് തന്നെ ഓരോ കളിയും വളരെ പ്രധാനപ്പെട്ടതാണ്. വെറ്ററൻ പേസർ ജുലൻ ഗോസ്വാമിയുടെ അനുഭവസമ്പത്ത് ടീമിന് ഗുണം ചെയ്യും.

ഞാനും ജൂലന്‍ ഗോസ്വാമിയും ഏറെ വര്‍ഷങ്ങളായി ടീമിലുണ്ട്. ലോകകപ്പില്‍ ജൂലന്‍ കളിക്കുന്നത് മഹത്തരമാണ്. ഓരോ തവണ പന്തേൽപ്പിച്ചപ്പോഴും അവൾ മികച്ച പ്രകടനം പുറത്തെടുക്കാറുണ്ട്'. മിതാലി രാജ് വ്യക്തമാക്കി.

Last Updated : Mar 6, 2022, 7:39 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.