ദുബായ് : ഐസിസി ടി20 റാങ്കിങ്ങില്‍ ഇന്ത്യന്‍ താരം വിരാട് കോലിക്ക് തിരിച്ചടി. ന്യൂസിലാന്‍ഡിനെതിരായ ടി20 പരമ്പരയ്‌ക്കിറങ്ങാതിരുന്ന താരം ബാറ്റര്‍മാരുടെ പട്ടികയില്‍ ആദ്യ പത്തില്‍ നിന്നും പുറത്തായി. കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ ആദ്യമായാണ് കോലി ആദ്യ പത്തില്‍ നിന്നും പുറത്താവുന്നത്. കഴിഞ്ഞ ആഴ്‌ച എട്ടാം സ്ഥാനത്തായിരുന്ന താരം പുതിയ റാങ്കിങ്ങില്‍ മൂന്ന് പടിയിറങ്ങി 11ാം സ്ഥാനത്താണ്.
രാഹുലിനും രോഹിത്തിനും നേട്ടം
ഇന്ത്യന്‍ താരങ്ങളായ കെഎല്‍ രാഹുലും രോഹിത് ശര്‍മയും നേട്ടമുണ്ടാക്കി. രാഹുല്‍ ഒരു സ്ഥാനം മെച്ചപ്പെടുത്തി അഞ്ചാം സ്ഥാനത്തെത്തിയപ്പോള്‍ രോഹിത് രണ്ട് സ്ഥാനം മെച്ചപ്പെടുത്തി 13ാമതെത്തി. കെഎല്‍ രാഹുല്‍ മാത്രമാണ് ആദ്യ പത്തിലെ ഏക ഇന്ത്യന്‍ ബാറ്റര്‍. ഓള്‍ റൗണ്ടര്‍മാരുടേയും ബൗളര്‍മാരുടേയും പട്ടികയില്‍ ആദ്യ പത്തില്‍ ഇടം പിടിക്കാന്‍ ഇന്ത്യന്‍ താരങ്ങള്‍ക്കായില്ല.
-
↗️ Rizwan, Rahul move up one spot
— ICC (@ICC) November 24, 2021 " class="align-text-top noRightClick twitterSection" data="
↗️ Guptill back in top 10
Some notable changes in this week's @MRFWorldwide ICC Men's T20I Player Rankings 👀
Full list: https://t.co/uR3Jx2jJ5V pic.twitter.com/f5JDnWLrFa
">↗️ Rizwan, Rahul move up one spot
— ICC (@ICC) November 24, 2021
↗️ Guptill back in top 10
Some notable changes in this week's @MRFWorldwide ICC Men's T20I Player Rankings 👀
Full list: https://t.co/uR3Jx2jJ5V pic.twitter.com/f5JDnWLrFa↗️ Rizwan, Rahul move up one spot
— ICC (@ICC) November 24, 2021
↗️ Guptill back in top 10
Some notable changes in this week's @MRFWorldwide ICC Men's T20I Player Rankings 👀
Full list: https://t.co/uR3Jx2jJ5V pic.twitter.com/f5JDnWLrFa
ബാബറും ഹസരങ്കയും നബിയും തലപ്പത്ത് തുടരുന്നു
പാക്കിസ്ഥാന്‍ നായകന്‍ ബാബര്‍ അസം, ഇംഗ്ലണ്ട് താരം ഡേവിഡ് മലാന്‍, ദക്ഷിണാഫ്രിക്കന്‍ ഐഡൻ മാർക്രം എന്നിവര്‍ യഥാക്രമം ഒന്ന് മുതല്‍ മൂന്ന് വരെയുള്ള സ്ഥാനം നിലനിര്‍ത്തി. ഇന്ത്യയ്‌ക്കതിരെ തിളങ്ങിയ കിവീസ് ഓപ്പണര്‍ മാര്‍ട്ടിന്‍ ഗുപ്ടില്‍ മൂന്ന് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ആദ്യ പത്തില്‍ ഇടം പിടിച്ചു. പാക് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മുഹമ്മദ് റിസ്വാന്‍ ഒരു സ്ഥാനം ഉയര്‍ന്ന് നാലാം സ്ഥാനത്തെത്തി.
also read: Halal Meat | ഭക്ഷണ ശീലങ്ങള്‍ വ്യക്തിഗതം ; ഹലാല്‍ വിവാദത്തില്‍ ബിസിസിഐ
ബൗളർമാരിൽ ശ്രീലങ്കൻ താരം വനിന്ദു ഹസരങ്കയും ദക്ഷിണാഫ്രിക്കൻ താരം തബ്രൈസ് ഷംസിയും ഒന്നും രണ്ടും സ്ഥാനങ്ങള്‍ നിലനിര്‍ത്തി. ഓസീസ് താരം ആദം സാംപയാണ് മൂന്നാം സ്ഥാനത്ത്. ഓള്‍ റൗണ്ടര്‍മാരില്‍ അഫ്‌ഗാനിസ്ഥാന്‍ താരം മുഹമ്മദ് നബിയാണ് ഒന്നാം സ്ഥാനത്ത്. ബംഗ്ലാദേശിന്‍റെ ഷാക്കിബ് അൽ ഹസന്‍ രണ്ടാം സ്ഥാനത്തും ഇംഗ്ലണ്ടിന്‍റെ ലിയാം ലിവിങ്സ്റ്റണ്‍ മൂന്നാം സ്ഥാനത്തുമാണ്.