ETV Bharat / sports

ഇന്ത്യയ്‌ക്ക് മടങ്ങാം: അഫ്‌ഗാനിസ്ഥാനെ തോല്‍പ്പിച്ച് ന്യൂസിലൻഡ് സെമിയില്‍ - ടി20 ലോകകപ്പ്

ആദ്യം ബാറ്റ് ചെയ്‌ത അഫ്‌ഗാന്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ ഉയര്‍ത്തിയ 125 റണ്‍സിന്‍റെ വിജയ ലക്ഷ്യം 11 പന്തുകള്‍ ബാക്കി നില്‍ക്കെയാണ് കിവീസ് മറി കടന്നത്.

t20 world cup  new zealand vs afghanistan  ടി20 ലോകകപ്പ്  ന്യൂസിലന്‍ഡ്- അഫ്‌ഗാനിസ്ഥാന്‍
അഫ്‌ഗാനിസ്ഥാനെതിരെ ന്യൂസിലന്‍ഡിന് ജയം; ഇന്ത്യയ്‌ക്ക് മടങ്ങാം
author img

By

Published : Nov 7, 2021, 6:56 PM IST

അബുദാബി: ടി20 ലോകകപ്പിലെ സൂപ്പര്‍ 12 പോരാട്ടത്തില്‍ അഫ്‌ഗാനിസ്ഥാനെ എട്ട് വിക്കറ്റിന് തോല്‍പ്പിച്ച് ന്യൂസിലന്‍ഡ് സെമിയില്‍. ആദ്യം ബാറ്റ് ചെയ്‌ത അഫ്‌ഗാന്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ ഉയര്‍ത്തിയ 125 റണ്‍സിന്‍റെ വിജയ ലക്ഷ്യം 11 പന്തുകള്‍ ബാക്കി നില്‍ക്കെയാണ് കിവീസ് മറി കടന്നത്.

വിജയത്തോടെ ഗ്രൂപ്പ് രണ്ടില്‍ നിന്നും പാകിസ്ഥാന് പിന്നാലെ കിവീസ് സെമി ബര്‍ത്ത് ഉറപ്പിച്ചു. ഇതോടെ ഇന്ത്യ ലോക കപ്പിന്‍റെ സെമി കാണാതെ പുറത്താവുകയും ചെയ്‌തു. സ്കോര്‍: അഫ്‌ഗാനിസ്ഥാന്‍ 124/8 (20), ന്യൂസിലന്‍ഡ് 125/2(18.1).

42 പന്തില്‍ 40 റണ്‍സടിച്ച ക്യാപ്റ്റന്‍ കെയ്‌ന്‍ വില്ല്യംസണും 32 പന്തില്‍ നിന്ന് 36 റണ്‍സെടുത്ത ഡെവോൺ കോൺവെയുമാണ് കിവീസിന്‍റെ വിജയം ഉറപ്പിച്ചത്. ഇരുവരും പുറത്താവാതെ നിന്നു. മാര്‍ട്ടിന്‍ ഗപ്റ്റില്‍ (28), ഡാരില്‍ മിച്ചല്‍ (17) എന്നിവരാണ് കിവീസ് നിരയില്‍ പുറത്തായത്.

അഫ്‌ഗാനിസ്ഥാന് വേണ്ടി മുജിബ് ഉർ റഹ്മാന്‍ നാല് ഓവറില്‍ 31 റണ്‍സ് വഴങ്ങിയും റാഷിദ് ഖാന്‍ 27 റണ്‍സ് വഴങ്ങിയും ഓരോ വിക്കറ്റുകള്‍ വീതം നേടി.

നേരത്തെ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത അഫ്‌ഗാന്‍റെ ടോട്ടലില്‍ നിര്‍ണായകമായത് നജീബുള്ള സദ്രാന്‍റെ ഓറ്റയാള്‍ പോരാട്ടമാണ്. 48 പന്തില്‍ ആറ് ഫോറുകളും മൂന്ന് സിക്‌സുകളും കണ്ടെത്തിയ താരം 73 റണ്‍സെടുത്തു. 18 പന്തില്‍ 15 റണ്‍സെടുത്ത ഗുല്‍ബാദിന്‍ നെയ്ബ്, 20 പന്തില്‍ 14 റണ്‍സെടുത്ത മുഹമ്മദ് നെയ്ബ് എന്നിവര്‍ മാത്രമാണ് രണ്ടക്കം കണ്ട മറ്റ് താരങ്ങള്‍.

അഫ്‌ഗാന് ഞെട്ടിക്കുന്ന തുടക്കമാണ് കിവീസ് ബൗളര്‍മാര്‍ നല്‍കിയത്. 5.1 ഓവറില്‍ 19 റണ്‍സെടുക്കുന്നതിനിടെ അഫ്‌ഗാൻ സംഘത്തിന് മുഹമ്മദ് ഷഹ്‌സാദ് (4), ഹസ്‌റത്തുള്ള സസായ് (2), റഹ്മാനുള്ള ഗുര്‍ബാസ് (6) എന്നിങ്ങനെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായിരുന്നു. തുടര്‍ന്നെത്തിയ ഗുല്‍ബാദിന്‍ നയ്ബും നജിബുള്ള സദ്രാനും ചേര്‍ന്ന് ടീമിനെ 56 റണ്‍സിലെത്തിച്ചു.

10ാം ഓവറില്‍ 18 പന്തില്‍ നിന്ന് 15 റണ്‍സെടുത്ത നെയ്ബിനെ പുറത്താക്കി ഇഷ് സോധിയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. തുടര്‍ന്ന് ഒന്നിച്ച സദ്രാന്‍ - മുഹമ്മദ് നബി സഖ്യമാണ് അഫ്ഗാനെ 100 കടത്തിയത്. അഞ്ചാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 59 റണ്‍സിന്‍റെ കൂട്ടുകെട്ടുണ്ടാക്കി.20 പന്തില്‍ നിന്ന് 14 റണ്‍സെടുത്ത നബി 18-ാം ഓവറിലാണ് പുറത്തായത്.

പിന്നാലെ സദ്രാനും മടങ്ങി. തുടര്‍ന്നെത്തിയ കരീം ജനാത് രണ്ട് റണ്‍സെടുത്ത് പുറത്തായി. മൂന്ന് റണ്‍സുമായി റാഷിദ് ഖാനും റണ്‍സൊന്നുമെടുക്കാതെ നവീനുല്‍ ഹഖും പുറത്താവാതെ നിന്നു.

കിവീസിനായി നാല് ഓവറില്‍ വെറും 17 റണ്‍സ് മാത്രം വഴങ്ങിയ മൂന്ന് വിക്കറ്റ് വീഴ്ത്തിയ ട്രെന്‍ഡ് ബോള്‍ട്ടാണ് അഫ്‌ഗാന്‍റെ നട്ടെല്ലൊടിച്ചത്. ടിം സൗത്തി രണ്ട് വിക്കറ്റ് വീഴ്ത്തി. ജയിംസ് നീഷാം, ആഡം മില്‍നെ, ഇഷ് സോഥി എന്നിവര്‍ ഓരോ വിക്കറ്റും വീഴ്‌ത്തി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.