ETV Bharat / sports

ICC T20 rankings| കുതിപ്പുമായി വിരാട് കോലി; മെച്ചപ്പെടുത്തിയത് 14 സ്ഥാനങ്ങള്‍ - Wanindu Hasaranga

ടി20 ബാറ്റര്‍മാരുടെ പുതിയ റാങ്കിങ്ങില്‍ ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലി 15-ാം സ്ഥാനത്ത്. ഏഷ്യ കപ്പ് ക്രിക്കറ്റിലെ മിന്നുന്ന പ്രകടനത്തോടെയാണ് താരം റാങ്കിങ്ങില്‍ നേട്ടമുണ്ടാക്കിയത്. ടൂര്‍ണമെന്‍റ്‌ ആരംഭിക്കും മുമ്പ് 33-ാം സ്ഥാനത്തായിരുന്നു കോലി.

ICC T20 rankings  Virat Kohli  Virat Kohli T20 rankings  Asia Cup  surya kumar yadav  surya kumar yadav T20 rankings  Rohit sharma T20 rankings  Rohit sharma  വിരാട് കോലി  ടി20 റാങ്കിങ്  സൂര്യകമാര്‍ യാദവ്  രോഹിത് ശര്‍മ  വാനിന്ദു ഹസരങ്ക  Wanindu Hasaranga  ഏഷ്യ കപ്പ്
ICC T20 rankings| കുതിപ്പുമായി വിരാട് കോലി; മെച്ചപ്പെടുത്തിയത് 14 സ്ഥാനങ്ങള്‍
author img

By

Published : Sep 14, 2022, 4:03 PM IST

ദുബായ്‌: ടി20 ക്രിക്കറ്റിലെ ആദ്യ സെഞ്ചുറിക്ക് പിന്നാലെ റാങ്കിങ്ങില്‍ നേട്ടം കൊയ്‌ത് ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലി. ടി20 ബാറ്റര്‍മാരുടെ പുതിയ റാങ്കിങ്ങില്‍ 14 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ കോലി 15ാം സ്ഥാനത്തേക്കുയര്‍ന്നു. ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്‍റ് ആരംഭിക്കും മുമ്പ് 33ാം സ്ഥാനത്തായിരുന്നു കോലി.

ഗംഭീര തിരിച്ച് വരവ്: സമീപ കാലത്ത് മോശം ഫോമിനാല്‍ വലഞ്ഞ 33കാരനായ കോലി ഏഷ്യ കപ്പിലെ തകര്‍പ്പന്‍ പ്രകടത്തോടെയാണ് റാങ്കിങ്ങില്‍ ആദ്യ 15ലേക്ക് തിരിച്ചെത്തിയത്. അഫ്‌ഗാനെതിരെ സെഞ്ചുറി നേടിയ താരം ഹോങ്കോങ്ങിനെതിരെയും പാകിസ്ഥാനെതിരെയും അര്‍ധ സെഞ്ചുറി നേടിയിരുന്നു. അഫ്‌ഗാനെതിരെ 61 പന്തില്‍ 12 ഫോറും ആറ് സിക്‌സും സഹിതം 122 റണ്‍സാണ് കോലി അടിച്ച് കൂട്ടിയത്.

ഫോര്‍മാറ്റില്‍ ഒരു ഇന്ത്യന്‍ താരത്തിന്‍റെ ഉയര്‍ന്ന സ്‌കോറാണിത്. താരത്തിന്‍റെ കരിയറിലെ 71ാം സെഞ്ചുറിയും ടി20യിലെ ആദ്യ സെഞ്ചുറിയും കൂടിയായിരുന്നുവിത്. ടൂര്‍ണമെന്‍റില്‍ ആകെ അഞ്ച് മത്സരങ്ങളില്‍ നിന്നും 276 റണ്‍സ് അടിച്ച് കൂട്ടിയ താരം റണ്‍വേട്ടക്കാരുടെ പട്ടികയില്‍ രണ്ടാമതെത്തുകയും ചെയ്‌തു.

നാലാം സ്ഥാനത്തുള്ള സൂര്യകുമാര്‍ യാദവാണ് ഏറ്റവും ഉയര്‍ന്ന റാങ്കിങ്ങിലുള്ള ഇന്ത്യന്‍ ബാറ്റര്‍. 14ാം റാങ്കിലുള്ള ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ആദ്യ 15ലുണ്ട്. ആദ്യ ആറ് സ്ഥാനങ്ങള്‍ മാറ്റമില്ലാതെ തുടരുകയാണ്. ഏഷ്യ കപ്പിലെ ടോപ് സ്‌കോററായ പാകിസ്ഥാന്‍റെ മുഹമ്മദ് റിസ്‌വാന്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്.

എയ്ഡന്‍ മാര്‍ക്രം (ദക്ഷിണാഫ്രിക്ക), ബാബര്‍ അസം (പാകിസ്ഥാന്‍) എന്നിവര്‍ രണ്ടും മൂന്നും സ്ഥാനത്തും, ഡേവിഡ് മലാന്‍ (ഇംഗ്ലണ്ട്), ആരോണ്‍ ഫിഞ്ച് (ഓസ്‌ട്രേലിയ) എന്നിവര്‍ അഞ്ചും ആറും സ്ഥാനങ്ങളില്‍ തുടരുന്നു. ഡെവോണ്‍ കോണ്‍വെ (ന്യൂസിലന്‍ഡ്) ഒരു സ്ഥാനം മെച്ചപ്പെടുത്തി ഏഴാമതെത്തിയപ്പോള്‍ ഒരു പടിയിറങ്ങിയ പഥും നിസ്സാങ്ക (ശ്രീലങ്ക) എട്ടാമതായി. മുഹമ്മദ് വസീം (യുഎഇ), റീസ ഹെന്‍ഡ്രിക്‌സ് (ദക്ഷിണാഫ്രിക്ക) എന്നിവരാണ് യഥാക്രമം ആദ്യ പത്തില്‍ ഉള്‍പ്പെട്ട മറ്റ് താരങ്ങള്‍.

ബൗളര്‍മാരുടെ പട്ടികയില്‍ ശ്രീലങ്കയുടെ വാനിന്ദു ഹസരങ്ക ഒരു സ്ഥാനം ഉയര്‍ന്ന് ആറാമതായി. ഇതോടെ ഇന്ത്യന്‍ പേര്‍ ഭുവനേശ്വര്‍ കുമാര്‍ ഏഴാം സ്ഥാനത്തേക്ക് താഴ്‌ന്നു. ഈ പട്ടികയില്‍ ആദ്യ പത്തിലുള്‍പ്പെട്ട ഏക താരമാണ് ഭുവനേശ്വര്‍ കുമാര്‍.

ഓസ്‌ട്രേലിയുടെ ജോഷ് ഹേസല്‍വുഡാണ് ഒന്നാം സ്ഥാനത്ത് തുടരുന്നത്. തബ്രൈസ് ഷംസി (ദക്ഷിണാഫ്രിക്ക), ആദില്‍ റഷീദ് (ഇംഗ്ലണ്ട്), ആദം സാംപ (ഓസ്‌ട്രേലിയ), റാഷിദ് ഖാന്‍ (5) എന്നിവരാണ് യഥാക്രമം ആദ്യ അഞ്ച് വരെയുള്ള സ്ഥാനങ്ങില്‍.

ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ ബംഗ്ലാദേശ് ക്യാപ്റ്റന്‍ ഷാക്കിബ് അല്‍ ഹസന്‍ ഒന്നാം സ്ഥാനം തിരിച്ചു പിടിച്ചു. അഫ്‌ഗാന്‍ നായകന്‍ മുഹമ്മദ് നബിയെയാണ് ഷാക്കിബ് പിന്തള്ളിയത്. ഏഴാം റാങ്കിലുള്ള ഹാര്‍ദിക് പാണ്ഡ്യയാണ് ആദ്യ പത്തില്‍ ഉള്‍പ്പെട്ട ഏക ഇന്ത്യന്‍ താരം. ഏഴ്‌ സ്ഥാനങ്ങള്‍ ഉയര്‍ന്ന ഹസരങ്ക ഈ പട്ടികയില്‍ നാലാം സ്ഥാനത്തെത്തി.

also read: 'അവയെല്ലാം നിങ്ങള്‍ക്ക് പരാജയങ്ങളായിരുന്നു'; അഭിനന്ദന പ്രവാഹങ്ങള്‍ക്കിടെ കൊടിയ വിമര്‍ശനത്തിന്‍റെ കയ്‌പ്പ് ഓര്‍ത്തെടുത്ത് വിരാട് കോലി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.