ETV Bharat / sports

ടി-20 റാങ്കിങില്‍ വൻകുതിപ്പുമായി ഇഷാൻ കിഷൻ; ഒറ്റകുതിപ്പിൽ പിന്നിട്ടത് 68 സ്ഥാനങ്ങൾ

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്‍റി-20 പരമ്പരയിലെ മികച്ച പ്രകടനമാണ് ഇഷാന് തുണയായത്

ICC Rankings: Ishan Kishan jumps 68th places t0 7th in T20 batters list  ICC Rankings  ICC ODI ranking  ICC T20 ranking  ICC Test ranking  ഐസിസി ട്വന്‍റി 20 റാങ്കിങ്  ഐസിസി ഏകദിന റാങ്കിങ്  ഐസിസി ടെസ്‌റ്റ് റാങ്കിങ്  ഐസിസി ടി20 റാങ്കിംഗില്‍ ഇഷാന്‍ കിഷന് വന്‍ നേട്ടം  ടി20 റാങ്കിങില്‍ വൻകുതിപ്പുമായി ഇഷാൻ കിഷൻ  ഇഷാൻ കിഷൻ
ടി-20 റാങ്കിങില്‍ വൻകുതിപ്പുമായി ഇഷാൻ കിഷൻ; ഒറ്റകുതിപ്പിൽ പിന്നിട്ടത് 68 സ്ഥാനങ്ങൾ
author img

By

Published : Jun 15, 2022, 5:45 PM IST

ദുബായ്: ഐസിസി ട്വന്‍റി-20 റാങ്കിങിൽ വൻകുതിപ്പുമായി ഇന്ത്യൻ യുവ ബാറ്റർ ഇഷാൻ കിഷൻ. 75-ാം സ്ഥാനത്ത് നിന്നും 68 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി ഏഴാം സ്ഥാനത്തേക്കാണ് ഇന്ത്യൻ ഓപ്പണർ എത്തിയത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്‍റി-20 പരമ്പരയിൽ മൂന്ന് മത്സരങ്ങളിലായി രണ്ട് അർധ സെഞ്ച്വറികളടക്കം 164 റണ്‍സ് നേടിയതാണ് ഇഷാനെ റാങ്കിങിൽ ആദ്യ പത്തിലെത്തിച്ചത്. പ്രധാന താരങ്ങളെല്ലാം തിരിച്ചടി നേരിട്ടപ്പോൾ ആദ്യ പത്തിലുള്ള ഏക ഇന്ത്യൻ ബാറ്ററും ഇഷാനാണ്.

വിക്കറ്റ് കീപ്പർ ബാറ്റര്‍ കെ.എൽ രാഹുൽ രണ്ട് സ്ഥാനങ്ങൾ ഇറങ്ങി 14-ാം സ്ഥാനത്താണ്. ഓരോ സ്ഥാനങ്ങൾ വീതം താഴോട്ട് പോയ ക്യാപ്‌റ്റൻ രോഹിത് ശർമയും, ശ്രേയസ് അയ്യരും യഥാക്രമം 16, 17 സ്ഥാനങ്ങളിലാണ്. മുൻ ക്യാപ്‌റ്റൻ വിരാട് കോലി രണ്ട് സ്ഥാനങ്ങൾ താഴ്‌ന്ന് 21-ാം സ്ഥാനത്താണുളളത്. പാകിസ്ഥാൻ ക്യാപ്‌റ്റൻ ബാബർ അസമാണ് ഒന്നാമത്.

ടി-20 ബൗളർമാരിൽ ഭുവനേശ്വർ കുമാർ ഏഴ് സ്ഥാനങ്ങൾ ഉയർന്ന് 11-ാം സ്ഥാനത്ത് എത്തിയപ്പോൾ ലെഗ് സ്‌പിന്നർ യൂസവേന്ദ്ര ചഹൽ നാല് സ്ഥാനങ്ങൾ ഉയർന്ന് 26-ാം സ്ഥാനത്ത് എത്തി. ഓസ്‌ട്രേലിയയുടെ ജോഷ് ഹെയ്‌സൽവുഡ് ടി-20 ബൗളർമാരിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചപ്പോൾ ശ്രീലങ്കയുടെ മഹേഷ് തീക്ഷണ 16 സ്ഥാനങ്ങൾ ഉയർന്ന് എട്ടാം സ്ഥാനത്ത് എത്തി.

ടെസ്റ്റ് റാങ്കിങില്‍ ഇംഗ്ലണ്ടിന്‍റെ ജോ റൂട്ട് ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി. ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയില്‍ പുറത്തെടുത്ത പ്രകടനമാണ് റൂട്ടിന് തുണയായത്. 2015 ൽ ആദ്യമായി ഒന്നാം റാങ്കിങിൽ എത്തിയ റൂട്ട് 2021 ഡിസംബറിലാണ് അവസാനമായി ഒന്നാമതെത്തിയിരുന്നത്.

ഓസ്‌ട്രേലിയയുടെ മാര്‍നസ് ലബുഷെയ്‌ന്‍ രണ്ടാം സ്ഥാനത്തേക്ക് ഇറങ്ങി. മറ്റു സ്ഥാനങ്ങളില്‍ കളിക്കാരുടെ റാങ്കിങ് മാറ്റമില്ലാതെ തുടരുന്നു. രോഹിതും കോലിയും ബാറ്റർമാരിൽ യഥാക്രമം ഏഴാം സ്ഥാനവും, 10 സ്ഥാനവും നിലനിർത്തി.

ബൗളര്‍മാരില്‍ ഓസ്‌ട്രേലിയയുടെ പാറ്റ് കമ്മിന്‍സ് ഒന്നാമത് തുടരുന്നു. ആര്‍. അശ്വിന്‍, ജസ്‌പ്രിത് ബുമ്ര എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങളിലുണ്ട്. മൂന്ന് സ്ഥാനങ്ങള്‍ നഷ്‌ടമായ ന്യൂസിലന്‍ഡിന്‍റെ കെയ്‌ൽ ജാമിസണ്‍ ആറാമതെത്തി. ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ രവീന്ദ്ര ജഡേജയാണ് ഒന്നാമത്. ആര്‍. അശ്വിന്‍ രണ്ടാം സ്ഥാനത്തും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.