ETV Bharat / sports

'മികച്ച പോരാളി' ആൻഡ്ര്യൂ സൈമണ്ട്‌സിന് ആദരാഞ്ജലിയർപ്പിച്ച് ബോളിവുഡ് താരങ്ങൾ - Australian cricketer Andrew Symonds

ട്വിറ്ററിലൂടെയാണ് സൈമണ്ട്‌സിന്‍റെ നിര്യാണത്തില്‍ ബോളിവുഡ് താരങ്ങൾ അനുശോചിച്ചത്

മികച്ച പോരാളി ആൻഡ്ര്യൂ സൈമണ്ട്‌സിന് ആദരാഞ്ജലിയർപ്പിച്ച് ബോളിവുഡ് താരങ്ങൾ  Andrew Symonds passes away  Bollywood stars pay tribute to Andrew Symonds  മികച്ച പോരാളി ആൻഡ്ര്യൂ സൈമണ്ട്‌സ്  one of the crickets finest Andrew Symonds  Australian cricketer Andrew Symonds  finest cricketer
'മികച്ച പോരാളി' ആൻഡ്ര്യൂ സൈമണ്ട്‌സിന് ആദരാഞ്ജലിയർപ്പിച്ച് ബോളിവുഡ് താരങ്ങൾ
author img

By

Published : May 15, 2022, 4:42 PM IST

മുംബൈ: ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ഓൾറൗണ്ടർ ആൻഡ്ര്യൂ സൈമണ്ട്‌സിന്‍റെ വിയോഗം ലോകമെമ്പാടുമുള്ള കായിക പ്രേമികളെ ഞെട്ടിച്ചു. ബോളിവുഡ് താരങ്ങളായ സഞ്ജയ് ദത്ത്, ഫർഹാൻ അക്തർ, അർജുൻ രാംപാൽ എന്നിവർ താരത്തിന്‍റെ അപ്രതീക്ഷിത വിയോഗത്തിൽ അനുശോചനമറിയിച്ചു. 'റോയ്' എന്ന് സ്‌നേഹപൂർവ്വം വിളിക്കപ്പെട്ടിരുന്ന സൈമണ്ട്‌സ് ശനിയാഴ്‌ച രാത്രി ക്യൂൻസ്‌ലാന്‍റിൽ ഒരു വാഹനാപകടത്തിലാണ് മരണപ്പെട്ടത്.

  • In a series of heartbreaks for Australian cricket and cricket lovers worldwide. RIP #AndrewSymonds .. a terrific competitor who on his day, could turn any game on its head.. condolences to the family. ❤️ pic.twitter.com/xd4XlDlq8m

    — Farhan Akhtar (@FarOutAkhtar) May 15, 2022 " class="align-text-top noRightClick twitterSection" data=" ">

ക്രിക്കറ്റ് താരത്തിന്‍റെ ആകസ്‌മിക മരണവാർത്ത തന്നെ വളരെയധികം ഞെട്ടിച്ചുവെന്നാണ് സഞ്ജയ് ദത്ത് പറഞ്ഞത്. "ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓൾറൗണ്ടറായിരുന്ന ആൻഡ്ര്യൂ സൈമണ്ട്സിന്‍റെ മരണവാർത്ത കേട്ടപ്പോൾ ശരിക്കും ഞെട്ടിപ്പോയി. അദ്ദേഹത്തിന്‍റെ കുടുംബത്തോടൊപ്പം ദുഃഖത്തിൽ പങ്ക്ചേരുന്നു. ദൈവം അവന്‍റെ ആത്മാവിനെ അനുഗ്രഹിക്കട്ടെ. ആർഐപി ലെജൻഡ്!" അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

  • Deeply shocked to hear about one of cricket's finest #AndrewSymonds. Thoughts and prayers with his family. May God bless his soul. RIP Legend!

    — Sanjay Dutt (@duttsanjay) May 15, 2022 " class="align-text-top noRightClick twitterSection" data=" ">

മാർച്ചിൽ ഓസ്‌ട്രേലിയൻ ഇതിഹാസങ്ങളായ ഷെയ്ൻ വോണിന്‍റെയും റോഡ്‌ മാർഷിന്‍റെയും മരണത്തിനു പിന്നാലെ സൈമണ്ട്‌സിന്‍റെ വിയോഗം ക്രിക്കറ്റ് പ്രേമികളുടെ ഹൃദയം തകർക്കുന്നതാണെന്ന് കുറിച്ച ഫർഹാൻ അക്തർ സൈമണ്ട്‌സിനെ "മികച്ച പോരാളി" എന്നാണ് അഭിസംബോധന ചെയ്‌തത്. തന്‍റെതായ ദിവസത്തിൽ, ഏത് മത്സരത്തെയും അനുകൂലമാക്കാൻ കഴിയുന്ന മികച്ച പോരാളി.. 'ആർഐപി ആൻഡ്ര്യൂ സൈമണ്ട്‌സ്'.

ഇത് വളരെ സങ്കടകരമാണ്, ആൻഡ്രൂ സൈമണ്ട്സിന്‍റെ ഈ ദാരുണമായ മരണവാർത്ത കേട്ടാണ് ഉണർന്നത്, മാരകമായ വാഹനാപകടം. അദ്ദേഹത്തിന്‍റെ കുടുംബത്തിന് പ്രാർത്ഥനയും അനുശോചനവും. രാംപാലിന്‍റെ വാക്കുകൾ ഇങ്ങനെയായിരുന്നു.

സൈമണ്ട്‌സിന്‍റെ മരണം ക്രിക്കറ്റ് ലോകത്തിനാകെ വലിയ നഷ്‌ടമാണെന്ന് സംവിധായകൻ നിലമാധബ് പാണ്ഡ പറഞ്ഞു. നിർഭാഗ്യവശാൽ, ആൻഡ്രൂ സൈമണ്ട്സിന്‍റെ ദാരുണമായ അപകടത്തെക്കുറിച്ച് അറിയുന്നതിൽ വളരെ ദുഃഖമുണ്ട്, കുടുംബത്തിനും ആരാധകർക്കും എന്‍റെ അഗാധമായ അനുശോചനം, മുഴുവൻ ക്രിക്കറ്റ് ലോകത്തിനും വലിയ നഷ്‌ടമാണ്.

ഒരേ സമയം മീഡിയം പേസും സ്പിന്നും എറിയാൻ കഴിവുള്ള ഒരു അറ്റാക്കിംഗ് ബാറ്ററായ സൈമണ്ട്സ് മികച്ച ഫീൽഡർ കൂടെയായിരുന്നു. 1998 നും 2009 നും ഇടയിൽ വിജയകരമായ കരിയറിൽ 26 ടെസ്റ്റുകൾ, 198 ഏകദിനങ്ങൾ, 14 ടി-20 മത്സരങ്ങൾ എന്നിവ കളിച്ചു. 2003-ലും 2007-ലും ഏകദിന ലോകകപ്പ് നേടിയ ഓസ്‌ട്രേലിയൻ ടീമിൽ ഉൾപ്പെട്ട താരം 2000 ൽ ഓസ്‌ട്രേലിയയുടെ ടെസ്റ്റ് ടീമിലെ പ്രധാന അംഗങ്ങളിൽ ഒരാളായിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.