ഇസ്‌ലാമാബാദ് : ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ (Cricket World Cup 2023) ഐസിസിയും (ICC) ബിസിസിഐയും (BCCI) ചേര്‍ന്ന് ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് പ്രത്യേകം പന്ത് നല്‍കുന്നുവെന്ന വിവാദ പരാമര്‍ശത്തിന് പിന്നാലെ വീണ്ടും ടീം ഇന്ത്യയ്‌ക്കെതിരെ ആരോപണവുമായി പാകിസ്ഥാന്‍ മുന്‍ താരം ഹസന്‍ റാസ (Hasan Raza). ഡിആര്‍എസിനെ (DRS) സ്വാധീനിച്ച് തീരുമാനങ്ങള്‍ എല്ലാം ഇന്ത്യന്‍ ടീം തങ്ങള്‍ക്ക് അനുകൂലമാക്കി മാറ്റുകയാണെന്നാണ് ഹസന്‍ റാസയുടെ ആരോപണം (Hasan Raza Allegations Against DRS). ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ഇന്ത്യ തങ്ങളുടെ എട്ടാം ജയം നേടിയതിന് പിന്നാലെ ആയിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.
ഇന്നലെ (നവംബര്‍ 5) ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 243 റണ്‍സിന്‍റെ ജയമാണ് ടീം ഇന്ത്യ നേടിയത്. മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്‌ത ആതിഥേയരായ ഇന്ത്യ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ 326 റണ്‍സാണ് സ്കോര്‍ ചെയ്‌തത്. വിരാട് കോലിയുടെ സെഞ്ച്വറിയും ശ്രേയസ് അയ്യറുടെ അര്‍ധസെഞ്ച്വറിയുമാണ് ഇന്ത്യയ്‌ക്ക് പ്രോട്ടീസിനെതിരെ മികച്ച സ്‌കോര്‍ സമ്മാനിച്ചത്.
-
Hasan Raza Raises Questions on Indian Victory!
— Hasnain Liaquat (@iHasnainLiaquat) November 5, 2023 " class="align-text-top noRightClick twitterSection" data="
1 :- DRS was manipulated by BCCI with help of Broadcasters
2:- DRS was also Manipulated in 2011 when Sachin Tendulkar was playing Against Saeed Ajmal.
3:- Why Indian Team is Playing Outclass in every worldcup Event Happened in India.… pic.twitter.com/ieIJGy0cqH
">Hasan Raza Raises Questions on Indian Victory!
— Hasnain Liaquat (@iHasnainLiaquat) November 5, 2023
1 :- DRS was manipulated by BCCI with help of Broadcasters
2:- DRS was also Manipulated in 2011 when Sachin Tendulkar was playing Against Saeed Ajmal.
3:- Why Indian Team is Playing Outclass in every worldcup Event Happened in India.… pic.twitter.com/ieIJGy0cqHHasan Raza Raises Questions on Indian Victory!
— Hasnain Liaquat (@iHasnainLiaquat) November 5, 2023
1 :- DRS was manipulated by BCCI with help of Broadcasters
2:- DRS was also Manipulated in 2011 when Sachin Tendulkar was playing Against Saeed Ajmal.
3:- Why Indian Team is Playing Outclass in every worldcup Event Happened in India.… pic.twitter.com/ieIJGy0cqH
മറുപടി ബാറ്റിങ്ങില്‍ ദക്ഷിണാഫ്രിക്കയുടെ പോരാട്ടം 27.1 ഓവറില്‍ 83 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. അഞ്ച് വിക്കറ്റ് നേടിയ രവീന്ദ്ര ജഡേജയുടെയും രണ്ട് വിക്കറ്റ് വീതം നേടിയ മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ് എന്നിവരുടെയും പ്രകടനങ്ങളാണ് ഇന്ത്യയ്‌ക്ക് മത്സരത്തില്‍ അനായാസ ജയം സമ്മാനിച്ചത്. മത്സരത്തില്‍ ദക്ഷിണാഫ്രിക്കന്‍ ബാറ്റര്‍ റാസി വാന്‍ഡര്‍ ഡസന്‍റെ പുറത്താകലിലാണ് ഹസന്‍ റാസ തന്‍റെ സംശയം പ്രകടിപ്പിച്ചത്.
ദക്ഷിണാഫ്രിക്കന്‍ ഇന്നിങ്‌സിന്‍റെ 14-ാം ഓവറില്‍ ആയിരുന്നു 32 പന്തില്‍ 13 റണ്‍സ് നേടിയ റാസി വാന്‍ഡര്‍ ഡസന്‍ പുറത്തായത്. പ്രോട്ടീസ് ബാറ്ററെ ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമി എല്‍ബിഡബ്ല്യു ആക്കിയാണ് മടക്കിയത്. ഓണ്‍ ഫീല്‍ഡ് അമ്പയര്‍ നോട്ട് ഔട്ട് വിളിച്ച തീരുമാനത്തെ ചലഞ്ച് ചെയ്‌ത ഇന്ത്യ ഡിആര്‍എസിലൂടെയാണ് ദക്ഷിണാഫ്രിക്കന്‍ ബാറ്ററുടെ വിക്കറ്റ് സ്വന്തമാക്കിയത്.
ഷമിയുടെ പന്ത് മിഡില്‍ സ്റ്റമ്പിനും ലെഗ് സ്റ്റമ്പിനും ഇടയിലാണ് കൊണ്ടതെന്ന് റീപ്ലേകളില്‍ നിന്നും വ്യക്തമാകുകയായിരുന്നു. ഇതോടെയാണ് ഓണ്‍ഫീല്‍ഡ് അമ്പയര്‍ തന്‍റെ തീരുമാനം പിന്‍വലിച്ച് വാന്‍ഡര്‍ ഡസന്‍ ഔട്ട് ആണെന്ന് അറിയിച്ചത്. എന്നാല്‍, ഈ വിക്കറ്റ് ചൂണ്ടിക്കാട്ടി ഡിആര്‍എസില്‍ ഇന്ത്യ കൃത്രിമം കാണിക്കുന്നുവെന്നാണ് ഹസന്‍ റാസയുടെ ആരോപണം.
'ബ്രോഡ്‌കാസ്റ്റേഴ്‌സിന്‍റെ സഹായത്തോടെ ഇന്ത്യ ഡിആര്‍എസ് തീരുമാനങ്ങള്‍ എല്ലാം തങ്ങള്‍ക്ക് അനുകൂലമാക്കി മാറ്റുകയാണ്. ഇന്ത്യയില്‍ 2011ല്‍ നടന്ന ഏകദിന ലോകകപ്പില്‍ സയീദ് അജ്‌മലിന്‍റെ പന്തില്‍ നിന്നും സച്ചിന്‍ ടെണ്ടുല്‍ക്കറെ രക്ഷിക്കാന്‍ ഇന്ത്യ കൃത്രിമം കാട്ടിയിരുന്നു. ഇവിടെ നടക്കുന്ന ടൂര്‍ണമെന്‍റുകളില്‍ മാത്രം എങ്ങനെയാണ് കാര്യങ്ങള്‍ ഇന്ത്യയ്‌ക്ക് മാത്രം അനുകൂലമാകുന്നത്? മികച്ച രീതിയില്‍ കളിക്കുന്ന ടീമുകളെല്ലാം ഇന്ത്യയ്‌ക്കെതിരെ കളിക്കുമ്പോള്‍ മാത്രം എങ്ങനെയാണ് മോശം പ്രകടനം കാഴ്‌ചവയ്‌ക്കുന്നത്.
ബാറ്റിങ് ആയാലും ബൗളിങ് ആയാലും ബാലന്‍സ്‌ഡ് ആയൊരു ടീമാണ് ദക്ഷിണാഫ്രിക്കയുടെത്. എന്നാല്‍, ഇന്ത്യയ്‌ക്കെതിരെ അവരും കളി മറന്നു. റാസി വാന്‍ഡര്‍ ഡസന്‍ പുറത്തായ രീതി, ലെഗ് സ്റ്റമ്പിലേക്ക് പിച്ച് ചെയ്‌ത പന്ത് മിഡില്‍ സ്റ്റമ്പിലേക്കാണ് പതിക്കുന്നത്. അത് എങ്ങനെയാണ് സാധ്യമാകുന്നത്?
പന്തിന്‍റെ ഇംപാക്‌ട് ലൈനിലാണ് ഉള്ളതെന്നത് ശരിയാണ്. എന്നാല്‍, ലെഗ് സൈഡിലേക്കാണ് ആ പന്ത് പോയത്. എല്ലാവരെയും പോലെ ഞാനും എന്‍റെ അഭിപ്രായം മാത്രമാണ് പറയുന്നത്. ഇവിടെ ഡിആര്‍എസില്‍ കൃത്രിമം നടന്നു എന്ന കാര്യം വളരെ വ്യക്തമാണ്'- എന്നായിരുന്നു ഒരു ടെലിവിഷന്‍ ചര്‍ച്ചയ്‌ക്കിടെ ഹസന്‍ റാസ അഭിപ്രായപ്പെട്ടത്.
Also Read : സെഞ്ച്വറിക്കായി കോലി 'സെല്‍ഫിഷായോ...?' ഈഡന്‍ ഗാര്‍ഡന്‍സിലെ വിരാടിന്‍റെ ഇന്നിങ്‌സിനെ കുറിച്ച് രോഹിത് ശര്‍മ