ETV Bharat / sports

'അമ്പയര്‍മാരെ കൂടെ വിളിക്കൂ...' ; സമ്മാനദാനത്തിനിടെയും ഹര്‍മന്‍റെ കലിപ്പ്, ഫോട്ടോക്ക് പോസ് ചെയ്യാതെ ബംഗ്ലാ താരങ്ങള്‍

author img

By

Published : Jul 23, 2023, 7:26 PM IST

ഏകദിന പരമ്പരയ്‌ക്ക് ശേഷമുള്ള സമ്മാനദാനച്ചടങ്ങിന് ശേഷം ഇന്ത്യന്‍ വനിത താരങ്ങള്‍ക്കൊപ്പം ഫോട്ടോയ്‌ക്ക് പോസ് ചെയ്യാതെ ബംഗ്ലാദേശ് താരങ്ങള്‍

BANW vs INDW  india women vs bangladesh women  india women  Harmanpreet Kaur  bangladesh women  ഹര്‍മന്‍പ്രീത് കൗര്‍  ഇന്ത്യന്‍ വനിത ക്രിക്കറ്റ്  Nigar sultana  നിഗര്‍ സുല്‍ത്താന  ഇന്ത്യ vs ബംഗ്ലാദേശ്
ഹര്‍മന്‍പ്രീത് കൗര്‍

മിര്‍പൂര്‍: ബംഗ്ലാദേശ് വനിതകളും ഇന്ത്യന്‍ വനിതകളും തമ്മിലുള്ള മൂന്നാം എകദിനം സമനിലയില്‍ അവസാനിച്ചിരുന്നു. മത്സരത്തിന് ശേഷം അമ്പയറിങ്ങിന് എതിരെ കടുത്ത ഭാഷയിലാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ പ്രതികരിച്ചത്. അമ്പയറിങ്‌ നിലവാരം തങ്ങളെ അതിശയിപ്പിച്ചുവെന്ന് പറഞ്ഞ ഹര്‍മന്‍പ്രീത് കൗര്‍, ബംഗ്ലാദേശിലേക്ക് അടുത്ത തവണ വരുമ്പോള്‍ ഇതുകൂടി കണക്കിലെടുത്തുള്ള തയ്യാറെടുപ്പുകള്‍ നടത്തുമെന്നായിരുന്നു തുറന്നടിച്ചത്.

സ്വന്തം പുറത്താകല്‍ ഉള്‍പ്പെടെ ഹര്‍മനെ കടുത്ത രീതിയില്‍ ചൊടിപ്പിച്ചിരുന്നു. ഇന്ത്യന്‍ ഇന്നിങ്‌സിന്‍റെ 34-ാം ഓവറില്‍ നാഹിദ അക്തറിന്‍റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങിയാണ് ഹര്‍മന്‍പ്രീത് കൗര്‍ പുറത്താവുന്നത്. പാഡില്‍ തട്ടി ഉയര്‍ന്ന പന്തില്‍ ക്യാച്ചിനായി ബംഗ്ലാ താരങ്ങള്‍ അപ്പീല്‍ ചെയ്‌തു. എന്നാല്‍ മറ്റൊന്നുമാലോചിക്കാതെ തന്നെ അമ്പയര്‍ വിരലുയര്‍ത്തി.

സ്റ്റംപ് ബാറ്റുകൊണ്ട് അടിച്ച് തെറിപ്പിച്ചശേഷമായിരുന്നു ഇന്ത്യന്‍ ക്യാപ്റ്റന്‍ ഗ്രൗണ്ട് വിട്ടത്. തിരിച്ചുനടക്കുമ്പോള്‍ അമ്പയറോട് താരം തര്‍ക്കിക്കുകയും ചെയ്‌തിരുന്നു. കളി സമനിലയില്‍ പിരിഞ്ഞതോടെ മൂന്ന് മത്സര പരമ്പരയും 1-1ന് സമനിലയിലാണ് അവസാനിച്ചത്. ഇതോടെ വിജയികള്‍ക്കുള്ള ട്രോഫി ഇരു ടീമുകള്‍ക്കും പങ്കിടേണ്ടിയും വന്നു.

ട്രോഫി ഏറ്റുവാങ്ങുന്ന സമയത്തും ഹര്‍മന്‍പ്രീതിന്‍റെ കലിപ്പ് അടങ്ങിയിരുന്നില്ല. ഫോട്ടോയ്‌ക്ക് പോസ് ചെയ്യുന്നതിനായി അമ്പയര്‍മാരെ കൂടെ വിളിക്കൂവെന്ന് താരം വിളിച്ച് പറയുന്നുണ്ടായിരുന്നു. അവരും ബംഗ്ലാദേശ് ടീമിന്‍റെ ഭാഗമാണെന്ന് സൂചിപ്പിച്ചുകൊണ്ടായിരുന്നു ഇന്ത്യന്‍ ക്യാപ്റ്റന്‍റെ വാക്കുകള്‍.

'നിങ്ങള്‍ മാത്രം എന്താണിവിടെ? നിങ്ങൾ മത്സരം സമനിലയിലാക്കിയിട്ടില്ല. അമ്പയർമാർ അത് നിങ്ങൾക്കായി ചെയ്‌തു. അവരെ വിളിക്കൂ... ഞങ്ങൾ അവരുടെ കൂടെ ഒരു ഫോട്ടോ എടുക്കുന്നതാവും നല്ലത്' എന്നും ഹര്‍മന്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ട്. ഇതോടെ ഇന്ത്യന്‍ താരങ്ങള്‍ക്കൊപ്പം ഫോട്ടോക്ക് പോസ് ചെയ്യാതെ ക്യാപ്റ്റന്‍ നിഗര്‍ സുല്‍ത്താനയും മറ്റ് ബംഗ്ലാദേശ് താരങ്ങളും ഗ്രൗണ്ട് വിടുകയും ചെയ്‌തു. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

വിഡിയോ കാണാം...

  • Why are you only here? The umpires tied the match for you. Call them up! We better have a photo with them as well - Harmanpreet Kaur

    Bangladesh Captain took her players back to the dressing room after this incident 😳#HarmanpreetKaur #INDvsBAN pic.twitter.com/dyKGwPrnfG

    — OneCricket (@OneCricketApp) July 23, 2023 " class="align-text-top noRightClick twitterSection" data="

Why are you only here? The umpires tied the match for you. Call them up! We better have a photo with them as well - Harmanpreet Kaur

Bangladesh Captain took her players back to the dressing room after this incident 😳#HarmanpreetKaur #INDvsBAN pic.twitter.com/dyKGwPrnfG

— OneCricket (@OneCricketApp) July 23, 2023 ">
  • Bangladesh-W captain & her team left the photo session after Indian-W captain Harmanpreet Kaur told them,
    -“Why you are only here? You haven't tied the match. The umpires did it for you. Call them up! We better have photo with them as well.”

    BCB to notify BCCI & ICC soon. pic.twitter.com/PnyEQxoYuC

    — SazzaDul Islam (@iam_sazzad) July 23, 2023 " class="align-text-top noRightClick twitterSection" data=" ">

അതേസമയം മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ ബംഗ്ലാദേശ് നിശ്ചിത 50 ഓവറില്‍ നാല് വിക്കറ്റ് നഷ്‌ടത്തില്‍ 225 റണ്‍സാണ് നേടിയിരുന്നത്. ഫര്‍ഗാന ഹഖിന്‍റെ സെഞ്ചുറിയാണ് ആതിഥേയരെ മികച്ച നിലയില്‍ എത്തിച്ചത്. ഷമിമ സുല്‍ത്താനയുടെ അര്‍ധ സെഞ്ചുറിയും ടീമിന് മുതല്‍ക്കൂട്ടായി.

ഫര്‍ഗാന ഹഖ് 160 പന്തുകളില്‍ 107 റണ്‍സ് നേടിയപ്പോള്‍ 78 പന്തുകളില്‍ 52 റണ്‍സായിരുന്നു ഷമിമ സുല്‍ത്താനയുടെ സമ്പാദ്യം. മറുപടിക്കിറങ്ങിയ 49.3 ഓവറില്‍ ഇതേ സ്‌കോറില്‍ ഔള്‍ ഔട്ട് ആവുകയായിരുന്നു. 108 പന്തില്‍ 77 റണ്‍സെടുത്ത ഹര്‍ലിന്‍ ഡിയോള്‍ ടീമിന്‍റെ ടോപ് സ്‌കോററായി. സ്‌മൃതി മന്ദാനയും സന്ദര്‍ശകര്‍ക്കായി (85 പന്തുകളില്‍ 59) അര്‍ധ സെഞ്ചുറി നേടിയിരുന്നു. 45 പന്തുകളില്‍ 33 റണ്‍സുമായി ജമീമ റോഡ്രിഗസും പൊരുതി.

ALSO READ: ഹര്‍മനെ ഉന്നം വച്ച് റിപ്പോര്‍ട്ടറുടെ ചോദ്യം ; നിര്‍ത്തിപ്പൊരിച്ച് സ്‌മൃതി മന്ദാന

മിര്‍പൂര്‍: ബംഗ്ലാദേശ് വനിതകളും ഇന്ത്യന്‍ വനിതകളും തമ്മിലുള്ള മൂന്നാം എകദിനം സമനിലയില്‍ അവസാനിച്ചിരുന്നു. മത്സരത്തിന് ശേഷം അമ്പയറിങ്ങിന് എതിരെ കടുത്ത ഭാഷയിലാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ പ്രതികരിച്ചത്. അമ്പയറിങ്‌ നിലവാരം തങ്ങളെ അതിശയിപ്പിച്ചുവെന്ന് പറഞ്ഞ ഹര്‍മന്‍പ്രീത് കൗര്‍, ബംഗ്ലാദേശിലേക്ക് അടുത്ത തവണ വരുമ്പോള്‍ ഇതുകൂടി കണക്കിലെടുത്തുള്ള തയ്യാറെടുപ്പുകള്‍ നടത്തുമെന്നായിരുന്നു തുറന്നടിച്ചത്.

സ്വന്തം പുറത്താകല്‍ ഉള്‍പ്പെടെ ഹര്‍മനെ കടുത്ത രീതിയില്‍ ചൊടിപ്പിച്ചിരുന്നു. ഇന്ത്യന്‍ ഇന്നിങ്‌സിന്‍റെ 34-ാം ഓവറില്‍ നാഹിദ അക്തറിന്‍റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങിയാണ് ഹര്‍മന്‍പ്രീത് കൗര്‍ പുറത്താവുന്നത്. പാഡില്‍ തട്ടി ഉയര്‍ന്ന പന്തില്‍ ക്യാച്ചിനായി ബംഗ്ലാ താരങ്ങള്‍ അപ്പീല്‍ ചെയ്‌തു. എന്നാല്‍ മറ്റൊന്നുമാലോചിക്കാതെ തന്നെ അമ്പയര്‍ വിരലുയര്‍ത്തി.

സ്റ്റംപ് ബാറ്റുകൊണ്ട് അടിച്ച് തെറിപ്പിച്ചശേഷമായിരുന്നു ഇന്ത്യന്‍ ക്യാപ്റ്റന്‍ ഗ്രൗണ്ട് വിട്ടത്. തിരിച്ചുനടക്കുമ്പോള്‍ അമ്പയറോട് താരം തര്‍ക്കിക്കുകയും ചെയ്‌തിരുന്നു. കളി സമനിലയില്‍ പിരിഞ്ഞതോടെ മൂന്ന് മത്സര പരമ്പരയും 1-1ന് സമനിലയിലാണ് അവസാനിച്ചത്. ഇതോടെ വിജയികള്‍ക്കുള്ള ട്രോഫി ഇരു ടീമുകള്‍ക്കും പങ്കിടേണ്ടിയും വന്നു.

ട്രോഫി ഏറ്റുവാങ്ങുന്ന സമയത്തും ഹര്‍മന്‍പ്രീതിന്‍റെ കലിപ്പ് അടങ്ങിയിരുന്നില്ല. ഫോട്ടോയ്‌ക്ക് പോസ് ചെയ്യുന്നതിനായി അമ്പയര്‍മാരെ കൂടെ വിളിക്കൂവെന്ന് താരം വിളിച്ച് പറയുന്നുണ്ടായിരുന്നു. അവരും ബംഗ്ലാദേശ് ടീമിന്‍റെ ഭാഗമാണെന്ന് സൂചിപ്പിച്ചുകൊണ്ടായിരുന്നു ഇന്ത്യന്‍ ക്യാപ്റ്റന്‍റെ വാക്കുകള്‍.

'നിങ്ങള്‍ മാത്രം എന്താണിവിടെ? നിങ്ങൾ മത്സരം സമനിലയിലാക്കിയിട്ടില്ല. അമ്പയർമാർ അത് നിങ്ങൾക്കായി ചെയ്‌തു. അവരെ വിളിക്കൂ... ഞങ്ങൾ അവരുടെ കൂടെ ഒരു ഫോട്ടോ എടുക്കുന്നതാവും നല്ലത്' എന്നും ഹര്‍മന്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ട്. ഇതോടെ ഇന്ത്യന്‍ താരങ്ങള്‍ക്കൊപ്പം ഫോട്ടോക്ക് പോസ് ചെയ്യാതെ ക്യാപ്റ്റന്‍ നിഗര്‍ സുല്‍ത്താനയും മറ്റ് ബംഗ്ലാദേശ് താരങ്ങളും ഗ്രൗണ്ട് വിടുകയും ചെയ്‌തു. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

വിഡിയോ കാണാം...

  • Why are you only here? The umpires tied the match for you. Call them up! We better have a photo with them as well - Harmanpreet Kaur

    Bangladesh Captain took her players back to the dressing room after this incident 😳#HarmanpreetKaur #INDvsBAN pic.twitter.com/dyKGwPrnfG

    — OneCricket (@OneCricketApp) July 23, 2023 " class="align-text-top noRightClick twitterSection" data=" ">
  • Bangladesh-W captain & her team left the photo session after Indian-W captain Harmanpreet Kaur told them,
    -“Why you are only here? You haven't tied the match. The umpires did it for you. Call them up! We better have photo with them as well.”

    BCB to notify BCCI & ICC soon. pic.twitter.com/PnyEQxoYuC

    — SazzaDul Islam (@iam_sazzad) July 23, 2023 " class="align-text-top noRightClick twitterSection" data=" ">

അതേസമയം മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ ബംഗ്ലാദേശ് നിശ്ചിത 50 ഓവറില്‍ നാല് വിക്കറ്റ് നഷ്‌ടത്തില്‍ 225 റണ്‍സാണ് നേടിയിരുന്നത്. ഫര്‍ഗാന ഹഖിന്‍റെ സെഞ്ചുറിയാണ് ആതിഥേയരെ മികച്ച നിലയില്‍ എത്തിച്ചത്. ഷമിമ സുല്‍ത്താനയുടെ അര്‍ധ സെഞ്ചുറിയും ടീമിന് മുതല്‍ക്കൂട്ടായി.

ഫര്‍ഗാന ഹഖ് 160 പന്തുകളില്‍ 107 റണ്‍സ് നേടിയപ്പോള്‍ 78 പന്തുകളില്‍ 52 റണ്‍സായിരുന്നു ഷമിമ സുല്‍ത്താനയുടെ സമ്പാദ്യം. മറുപടിക്കിറങ്ങിയ 49.3 ഓവറില്‍ ഇതേ സ്‌കോറില്‍ ഔള്‍ ഔട്ട് ആവുകയായിരുന്നു. 108 പന്തില്‍ 77 റണ്‍സെടുത്ത ഹര്‍ലിന്‍ ഡിയോള്‍ ടീമിന്‍റെ ടോപ് സ്‌കോററായി. സ്‌മൃതി മന്ദാനയും സന്ദര്‍ശകര്‍ക്കായി (85 പന്തുകളില്‍ 59) അര്‍ധ സെഞ്ചുറി നേടിയിരുന്നു. 45 പന്തുകളില്‍ 33 റണ്‍സുമായി ജമീമ റോഡ്രിഗസും പൊരുതി.

ALSO READ: ഹര്‍മനെ ഉന്നം വച്ച് റിപ്പോര്‍ട്ടറുടെ ചോദ്യം ; നിര്‍ത്തിപ്പൊരിച്ച് സ്‌മൃതി മന്ദാന

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.