ETV Bharat / sports

Haris Rauf Met Virat Kohli : കൈ കൊടുത്തു, പിന്നെ കെട്ടിപ്പിടിച്ചു ; മെല്‍ബണിലെ 'ഏറ്റുമുട്ടലിന്' ശേഷം ആദ്യമായി കോലിയും റൗഫും കണ്ടപ്പോള്‍ - ടി20 ലോകകപ്പ് 2022

Haris Rauf Virat Kohli viral video കഴിഞ്ഞ ടി20 ലോകകപ്പിന് ശേഷമുള്ള ഹാരിസ് റൗഫ്- വിരാട് കോലി ആദ്യ കൂടിക്കാഴ്‌ചയുടെ വീഡിയോ വൈറല്‍.

Haris Rauf met Virat Kohli  Haris Rauf  Virat Kohli  T20 world cup  Asia Cup 2023  India vs Pakistan  Haris Rauf Virat Kohli viral video  ഇന്ത്യ vs പാകിസ്ഥാന്‍  വിരാട് കോലി  ഹാരിസ് റൗഫ്  ടി20 ലോകകപ്പ് 2022  ഏഷ്യ കപ്പ് 2023
Haris Rauf met Virat Kohli first time after T20 world cup
author img

By ETV Bharat Kerala Team

Published : Sep 2, 2023, 5:05 PM IST

കാന്‍ഡി : കഴിഞ്ഞ ടി20 ലോകകപ്പിലെ ഇന്ത്യ-പാകിസ്ഥാന്‍ (India vs Pakistan ) മത്സരം ക്രിക്കറ്റ് ലോകം അത്ര പെട്ടെന്ന് മറക്കാന്‍ ഇടയില്ല. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ തോല്‍വിയുടെ വക്കില്‍ നിന്ന ഇന്ത്യയെ വിരാട് കോലി ഐതിഹാസിക പ്രകടനത്തിലൂടെ വിജയത്തിലേക്ക് നയിച്ചിരുന്നു. മുന്‍നിര തകര്‍ന്ന് പരുങ്ങലിലായ ഇന്ത്യയ്‌ക്കായി ഏറെക്കുറ ഒറ്റയ്‌ക്കായിരുന്നു വിരാട് കോലി പൊരുതിയത്.

മത്സരത്തിന്‍റെ അവസാനത്തേക്ക് അടുക്കുമ്പോള്‍ വമ്പന്‍ പ്രതിരോധത്തിലായിരുന്നു ഇന്ത്യ. എന്നാല്‍ പാകിസ്ഥാന്‍ പേസര്‍ ഹൗരിസ് റൗഫിന്‍റെ 19-ാം ഓവറിലെ അവസാന രണ്ട് പന്തുകളില്‍ വിരാട് കോലി അടിച്ച സിക്‌സറുകളാണ് കളി തിരിച്ചത്. ഏറെക്കുറെ അവിശ്വസനീയമെന്ന് തോന്നിച്ച ആംഗിളുകളിലായിരുന്നു കോലിയുടെ സിക്‌സറുകള്‍.

അഞ്ചാം പന്ത് ബാക്ക്‌ ഫൂട്ട് പഞ്ചിലൂടെ ലോങ്‌ ഓണിലേക്കാണ് കോലി പായിച്ചത്. ആറാം പന്താവട്ടെ ബിഹൈന്‍ഡ് സ്‌ക്വയര്‍ ലഗ്ഗിലേക്ക് ഫ്ലിക്ക് ചെയ്‌തും പറത്തി. കോലിയുടെ ഈ അടിയുടെ നടുക്കം വിട്ടുമാറാന്‍ തനിക്ക് ഏറെ സമയം ആവശ്യമായി വന്നുവെന്ന് പല അഭിമുഖങ്ങളിലും ഹാരിസ്‌ റൗഫ് പറഞ്ഞിരുന്നു.

മെല്‍ബണിലെ മത്സരത്തിന് ശേഷം വിരാട് കോലിയും ഹാരിസ് റൗഫും തമ്മിലുള്ള ആദ്യ കൂടിക്കാഴ്‌ചയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് (Haris Rauf met Virat Kohli first time after T20 world cup). ഇന്നലെ നടന്ന പരിശീലന സെഷനിടെയാണ് ഇരുവരും കണ്ടുമുട്ടിയത്. അന്നത്തെ കളിക്കളത്തിലെ വൈരം മറന്ന് പരസ്‌പരം കൈ കൊടുത്ത് കെട്ടിപ്പിടിക്കുകയാണ് ഇരുവരും ചെയ്‌തത്. ശരിരായ സ്‌പോര്‍ട്‌സ്‌മാന്‍ സ്‌പിരിറ്റ് എന്താണെന്നാണ് കോലിയും റൗഫും കാണിച്ച് തന്നതെന്നാണ് ആരാധകര്‍ പറയുന്നത് (Haris Rauf Virat Kohli viral video).

ALSO READ: Rohit Sharma On India vs Pakistan final : ഏഷ്യ കപ്പില്‍ ഇന്ത്യ-പാക് ഫൈനലുണ്ടാവുമോ ? ; ഉത്തരം നല്‍കി രോഹിത് ശര്‍മ

അതേസമയം പല്ലേക്കലെ അന്താരാഷ്‌ട്ര സ്റ്റേഡിയത്തില്‍ ഇന്ത്യ-പാകിസ്ഥാന്‍ മത്സരം പുരോഗമിക്കുകയാണ്. മത്സരത്തിന് മഴ ഭീഷണിയുണ്ട്. പല്ലേക്കലെ അന്താരാഷ്‌ട്ര സ്റ്റേഡിയം ഉള്‍പ്പെടുന്ന പ്രദേശത്ത് 84 ശതമാനമാണ് പകൽ സമയത്ത് മഴയ്‌ക്കുള്ള സാധ്യത.

ALSO READ: Asia Cup 2023 IND vs PAK മഴക്കളി തുടര്‍ന്നാല്‍ ഇന്ത്യ-പാക് മത്സരത്തിന് എന്തു സംഭവിക്കും, ഇന്ത്യയുടെ സൂപ്പര്‍ 4 സാധ്യത അറിയാം...

ഇന്ത്യ (പ്ലെയിങ് ഇലവൻ) (India Playing XI Against Pakistan): രോഹിത് ശർമ (സി), ശുഭ്‌മാന്‍ ഗിൽ, വിരാട് കോലി, ശ്രേയസ് അയ്യർ, ഇഷാൻ കിഷൻ (ഡബ്ല്യു), ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ശാർദുൽ താക്കൂർ, കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.

പാകിസ്ഥാൻ (പ്ലെയിങ് ഇലവൻ) (Pakistan Playing XI Against India ): ബാബർ അസം (സി), മുഹമ്മദ് റിസ്വാൻ (ഡബ്ല്യു), ഫഖർ സമാൻ, ഇമാം ഉൾ ഹഖ്, ആഗ സൽമാൻ, ഇഫ്തിഖർ അഹമ്മദ്, ഷദാബ് ഖാൻ, മുഹമ്മദ് നവാസ്, ഷഹീൻ അഫ്രീദി, നസീം ഷാ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.