കൊളംബോ: ഇന്ത്യൻ ടീമിന്‍റെ വെടിക്കെട്ട് ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ ഏറ്റവും മികച്ച മധ്യനിര ബാറ്റ്സ്മാനാണെന്ന് മുൻ ശ്രീലങ്കൻ താരം റസ്സൽ അർനോൾഡ്. ഇ.ടി.വി ഭാരതുമായുള്ള അഭിമുഖത്തിനിടെയാണ് അദ്ദേഹം അഭിപ്രായം രേഖപ്പെടുത്തിയത്.
'ഹാർദിക്കിന് വമ്പൻ അടികളിലൂടെ കളിയുടെ ഗതി മാറ്റാൻ കഴിയും. ഇന്ത്യൻ മുൻനിര ബാറ്റ്സ്മാൻമാരെ പോലെ കളിയെ വേറൊരു തലത്തിലേക്ക് കൊണ്ടുപോകാൻ കഴിവുള്ള ബാറ്റ്സ്‌മാനാണ് അദ്ദേഹം', റസ്സൽ അർനോൾഡ് പറഞ്ഞു.
ALSO READ: '2021 അവന്‍റെ വര്‍ഷമാണ്'; ലങ്കയ്‌ക്കതിരെ ഓപ്പണിങ്ങില്‍ പൃഥ്വി ഷായെ പിന്തുണച്ച് ആകാശ് ചോപ്ര
ധവാനും, പാണ്ഡ്യയും, പൃഥ്വി ഷായും മികച്ച പ്രകടനം പുറത്തെടുക്കും. എന്നിരുന്നാലും ഹോം മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ച വെയ്ക്കുന്ന പ്രവണത ശ്രീലങ്കക്കുള്ളതിനാൽ ശിഖർ ധവാൻ നയിക്കുന്ന ഇന്ത്യൻ ടീമിന് കടുത്ത വെല്ലുവിളി നേരിടേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജൂലൈ 18 മുതലാണ് ഇന്ത്യയുടെ ശ്രീലങ്കൻ പര്യടനം ആരംഭിക്കുന്നത്. മൂന്ന് ഏകദിനങ്ങളും മൂന്ന് ടി- ട്വന്‍റികളും ഉൾപ്പെടുന്ന പരമ്പരയിൽ ശിഖർ ധവാന്‍റെ നേതൃത്വത്തിൽ ഒരുപിടി യുവതാരങ്ങളാണ് ഇത്തവണ പോരാട്ടത്തിനിറങ്ങുന്നത്. മലയാളി താരങ്ങളായ സഞ്ജു സാംസണും, ദേവ്ദത്ത് പടിക്കലും ടീമിലുണ്ട്.
ALSO READ: ദ്രാവിഡ് ശാന്തനായ മനുഷ്യൻ, ഒട്ടേറെ കാര്യങ്ങൾ പഠിക്കാനുണ്ട്; ദേവ്ദത്ത് പടിക്കൽ
വിരാട് കോലി, രോഹിത് ശര്‍മ തുടങ്ങിയ മുതിര്‍ന്ന താരങ്ങള്‍ ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്കായി പോയതോടെയാണ് യുവ താരങ്ങള്‍ക്ക് അവസരം ലഭിച്ചത്.