ETV Bharat / sports

Harbhajan Singh About Team India Key Player : ജഡേജയും പാണ്ഡ്യയുമല്ല, ഇപ്രാവശ്യം യുവിയുടെ റോള്‍ ചെയ്യുക മറ്റൊരാളെന്ന് ഹര്‍ഭജന്‍ സിങ് - ഹര്‍ഭജന്‍ സിങ് യുവരാജ് സിങ്

Harbhajan Singh Predicts Team India's Yuvraj Singh In Cricket World Cup 2023: ഏകദിന ലോകകപ്പിലെ ഇന്ത്യയുടെ പ്രധാന താരത്തെ തെരഞ്ഞെടുത്ത് ഹര്‍ഭജന്‍ സിങ്.

Cricket World Cup 2023  Harbhajan Singh About Team India Key Player  Team India s Yuvraj Singh In Cricket World Cup  Harbhajan Singh VIrat Kohli  Yuvraj Sing Virat Kohli  ഏകദിന ക്രിക്കറ്റ് ലോകകപ്പ്  ലോകകപ്പ് ക്രിക്കറ്റ് 2023  ഇന്ത്യന്‍ ക്രിക്കറ്റ് ടീം  ഹര്‍ഭജന്‍ സിങ് യുവരാജ് സിങ്  ഹര്‍ഭജന്‍ സിങ് വിരാട് കോലി
Harbhajan Singh About Team India Key Player
author img

By ETV Bharat Kerala Team

Published : Oct 22, 2023, 1:46 PM IST

മുംബൈ : ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരുടെ നീണ്ട 28 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിച്ച വര്‍ഷമായിരുന്നു 2011. എംഎസ് ധോണിക്ക് കീഴില്‍ ലോകകപ്പ് മത്സരങ്ങള്‍ക്കിറങ്ങിയ ടീം ഇന്ത്യ അന്ന് കിരീടവും സ്വന്തമാക്കിയാണ് മടങ്ങിയത്. ഫൈനലില്‍ ശ്രീലങ്കയെ തകര്‍ത്തായിരുന്നു ഇന്ത്യ വിശ്വകിരീടത്തില്‍ രണ്ടാം വട്ടം മുത്തമിട്ടത്.

ആ ലോകകപ്പില്‍ ഇന്ത്യയ്‌ക്കായി കളത്തിലിറങ്ങിയ എല്ലാവരും ഒന്നിനൊന്ന് മെച്ചപ്പെട്ട പ്രകടനങ്ങളാണ് ടീമിന് വേണ്ടി പുറത്തെടുത്തത്. ലോക കിരീടത്തില്‍ ഇന്ത്യ മുത്തമിട്ടതോടെ ആ താരങ്ങളില്‍ ഹീറോ പരിവേഷം ലഭിച്ചത് യുവരാജ് സിങ്ങിനായിരുന്നു. ഓള്‍റൗണ്ട് പ്രകടനം നടത്തി ഇന്ത്യയുടെ കിരീട നേട്ടത്തില്‍ ഏറെ നിര്‍ണായകമായത് അന്ന് യുവി ആയിരുന്നു.

362 റണ്‍സും 15 വിക്കറ്റും നേടിയ യുവരാജ് സിങ്ങായിരുന്നു ആ ലോകകപ്പിലെ താരവും. 2011 ലോകകപ്പ് ജയത്തിന് ശേഷം രണ്ട് പ്രാവശ്യം ഐസിസിയുടെ മെഗ പോരാട്ടത്തില്‍ ഇന്ത്യ പോരിനിറങ്ങിയെങ്കിലും ഒരിക്കലും കിരീടത്തിന് അരികിലെത്താന്‍ ആയിരുന്നില്ല. സ്വന്തം നാട്ടില്‍ മറ്റൊരു ലോകകപ്പിന് വീണ്ടും വേദിയാകുമ്പോള്‍ ഏറെ നാളായി കിട്ടാക്കനിയായി തുടരുന്ന കിരീടം സ്വന്തമാക്കാനുള്ള പടയോട്ടത്തിലാണ് ടീം ഇന്ത്യ.

രോഹിത് ശര്‍മയുടെ ക്യാപ്‌റ്റന്‍സിയില്‍ വിരാട് കോലി, കെഎല്‍ രാഹുല്‍, ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ തുടങ്ങിയ വമ്പന്‍ താരനിരയാണ് ലോകകപ്പില്‍ ഇന്ത്യയ്‌ക്കായി കളത്തിലിറങ്ങുന്നത്. ലോകകപ്പിലെ ആദ്യ നാല് മത്സരവും ജയിച്ച് തങ്ങളുടെ നയം വ്യക്തമാക്കാനും രോഹിതിനും കൂട്ടര്‍ക്കും സാധിച്ചിട്ടുണ്ട്. നേരത്തെ, ലോകകപ്പ് മത്സരങ്ങള്‍ ആരംഭിക്കുന്നതിന് മുന്‍പ് 2011ല്‍ യുവരാജ് സിങ് ചെയ്‌ത റോള്‍ ഇക്കുറി രവീന്ദ്ര ജഡേജയോ ഹാര്‍ദിക് പാണ്ഡ്യയോ ചെയ്യുമെന്നായിരുന്നു പലരുടെയും അഭിപ്രായം.

എന്നാല്‍, ഇന്ത്യയുടെ മുന്‍താരം ഹര്‍ഭജന്‍ സിങ്ങിന് ഈ കാര്യത്തില്‍ മറ്റൊരു അഭിപ്രായമാണ് ഉള്ളത്. 2023ലെ ലോകകപ്പ് സ്വന്തമാക്കാന്‍ ഇന്ത്യയ്‌ക്ക് ഏറെ നിര്‍ണായകമാകുന്നത് വിരാട് കോലിയുടെ പ്രകടനങ്ങളായിരിക്കുമെന്ന് ഹര്‍ഭജന്‍ സിങ് പറഞ്ഞു.

'ഏറെ മികവുറ്റ നിരവധി താരങ്ങള്‍ ഈ ലോകകപ്പില്‍ ഇന്ത്യയുടെ ബാറ്റിങ് നിരയിലും ബൗളിങ് നിരയിലുമുണ്ട്. ബൗളര്‍മാരില്‍ ഇന്ത്യയ്‌ക്ക് ബുംറയുണ്ട്, സിറാജുണ്ട്, കുല്‍ദീപ് യാദവും മികച്ച ഫോമില്‍. ഈ സാഹചര്യത്തില്‍ യുവരാജ് സിങ്ങിന്‍റെ റോള്‍ ആര് ചെയ്യും എന്ന് പ്രവചിക്കുക ഏറെ പ്രയാസമാണ്.

എങ്കിലും ഈ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ പറ്റിയ താരം ആരെന്ന് ചോദിച്ചാല്‍ ഞാന്‍ വിരാട് കോലിയുടെ പേരായിരിക്കും പറയുന്നത്. ഇന്ത്യയെ കിരീടത്തിലേക്ക് എത്തിക്കാന്‍ വിരാടിന് സാധിക്കും' - ഹര്‍ഭജന്‍ സിങ് പറഞ്ഞു. ഈ ലോകകപ്പില്‍ തകര്‍പ്പന്‍ ഫോമിലാണ് വിരാട് കോലി. ആദ്യ നാല് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 259 റണ്‍സാണ് വിരാട് കോലി അടിച്ചെടുത്തത്. ഒരു സെഞ്ച്വറിയും രണ്ട് അര്‍ധസെഞ്ച്വറികളും സ്വന്തമാക്കാനും മുന്‍ ഇന്ത്യന്‍ നായകന് സാധിച്ചിട്ടുണ്ട്.

Also Read : Wasim Akram Praises Virat Kohli : 'അയാള്‍ വന്നത് മറ്റൊരു ഗ്രഹത്തില്‍ നിന്ന്'; കോലിയെ വാഴ്‌ത്തി വസീം അക്രം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.