ക്വീൻസ്‌ലാൻഡ്: ഓസ്ട്രേലിയൻ ബിഗ് ബാഷ് ലീഗിൽ ഹാട്രിക്കിൽ ഹാട്രിക്ക് തികച്ച് ഇന്ത്യൻ വംശജനായ പേസർ ഗുരീന്ദർ സന്ധു. ക്വീൻസ്‌ലാൻഡിൽ നടന്ന സിഡ്‌നി തണ്ടറും പെർത്ത് സ്കോച്ചേഴ്‌സും തമ്മിലുള്ള മത്സരത്തിനിടെയാണ് സിഡ്‌നി തണ്ടറിന്‍റെ താരമായ സന്ധു ഹാട്രിക് സ്വന്തമാക്കിയത്. ഇതോടെ ഓസ്ട്രേലിയൻ ആഭ്യന്തര ടൂർണമെന്‍റുകളിൽ മൂന്ന് ഹാട്രിക്ക് നേടുന്ന ആദ്യ താരമെന്ന റെക്കോഡും സന്ധു സ്വന്തമാക്കി.
-
Gurinder Sandhu now has not one, not two, but THREE domestic hat-tricks to his name. INCREDIBLE!
— cricket.com.au (@cricketcomau) January 6, 2022 " class="align-text-top noRightClick twitterSection" data="
A BKT Golden Moment | #BBL11 pic.twitter.com/NUsnit0SFo
">Gurinder Sandhu now has not one, not two, but THREE domestic hat-tricks to his name. INCREDIBLE!
— cricket.com.au (@cricketcomau) January 6, 2022
A BKT Golden Moment | #BBL11 pic.twitter.com/NUsnit0SFoGurinder Sandhu now has not one, not two, but THREE domestic hat-tricks to his name. INCREDIBLE!
— cricket.com.au (@cricketcomau) January 6, 2022
A BKT Golden Moment | #BBL11 pic.twitter.com/NUsnit0SFo
മത്സരത്തിന്‍റെ 12-ാം ഓവറിലെ അവസാന പന്തിൽ കോളിൻ മണ്‍റോയെ പുറത്താക്കിയാണ് സന്ധു വിക്കറ്റ് വേട്ടക്ക് തുടക്കം കുറിച്ചത്. പിന്നാലെ 15-ാം ഓവർ എറിയാനെത്തിയ താരം ആദ്യ പന്തിൽ ആരോണ്‍ ഹാർഡിയേയും രണ്ടാം പന്തിൽ ലൗറി ഇവാൻസിനേയും പുറത്താക്കി മൂന്ന് വിക്കറ്റ് നേട്ടം ആഘോഷിച്ചു. മത്സരത്തിൽ നാല് ഓവർ എറിഞ്ഞ താരം 22 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റും വീഴ്ത്തി.
ALSO READ: Ashes: ജോണി ബെയർസ്റ്റോയ്ക്ക് സെഞ്ച്വറി; ഓസീസിനെതിരെ ഇംഗ്ലണ്ട് പൊരുതുന്നു
28 കാരനായ സന്ധു 2015 ജനുവരിയില്‍ ഇന്ത്യക്കെതിരെ ഓസീസ് ദേശീയ ടീമിന്‌വേണ്ടി അരങ്ങേറ്റം കുറിച്ചിരുന്നു. അന്ന് അജിങ്ക്യ രഹാനെയുടെ വിക്കറ്റും താരം നേടിയിരുന്നു. ഇതേ മാസം തന്നെ ഇംഗ്ലണ്ടിനെതിരേയുള്ള ഏകദിനത്തിനു ശേഷം അദ്ദേഹത്തിനു പിന്നീട് ഓസീസ് ടീമില്‍ ഇടം ലഭിച്ചില്ല. രണ്ട് ഏകദിനങ്ങളില്‍ നിന്നും മൂന്ന് വിക്കറ്റുകളാണ് സന്ധുവിന് വീഴ്ത്താനായത്.