മുംബൈ: ഇന്ത്യയുടെ മുന്‍ നായകന്‍ എംഎസ് ധോണിയും സഹതാരമായിരുന്ന ഗൗതം ഗംഭീറും തമ്മില്‍ വലിയ സ്വരചേര്‍ച്ചയില്‍ അല്ലെന്നാണ് പൊതുവെ ആരാധക ലോകത്ത് സംസാരമുള്ളത്. 2011-ലെ ഏകദിന ലോകകപ്പിന്‍റെ ഫൈനലില്‍ സിക്‌സര്‍ നേടിക്കൊണ്ട് ധോണി ഇന്ത്യയുടെ വിജയമുറപ്പിച്ച മത്സരത്തില്‍ ടോപ് സ്‌കോററായത് ഗൗതം ഗംഭീറായിരുന്നു. ധോണിയുടെ ആ സിക്‌സറിനെ ചുറ്റിപ്പറ്റി ചര്‍ച്ചകള്‍ നടക്കുമ്പോള്‍ ഒരാള്‍ ഒറ്റയ്‌ക്ക് അല്ല ലോകകപ്പ് വിജയിച്ചതെന്ന് ഓര്‍മിപ്പിച്ച് പലപ്പോഴും ഗൗതം ഗംഭീര്‍ രംഗത്ത് എത്താറുണ്ട്.
പിന്നീട് പലപ്പോഴും ധോണിയ്‌ക്കെതിരെ ഒളിയമ്പുമായി ഗംഭീര്‍ രംഗത്ത് എത്തുന്നതിനും ആരാധക ലോകം സാക്ഷിയായിട്ടുണ്ട്. ഇപ്പോഴിതാ തനിക്ക് ഏറ്റവും പ്രിയപ്പെട്ട ബാറ്റിങ് പങ്കാളിയാണ് ധോണിയെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഗൗതം ഗംഭീര്‍ (Gautam Gambhir Favourite Batting Partner MS Dhoni).
തനിക്ക് ഏറ്റവും പ്രിയപ്പെട്ട ബാറ്റിങ് പങ്കാളി വീരേന്ദർ സെവാഗാണെന്ന് ആളുകള്‍ കരുതുന്നതായും ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു. "എംഎസ് ധോണിയായിരുന്നു എന്‍റെ പ്രിയപ്പെട്ട ബാറ്റിങ് പങ്കാളി. അതു വിരേന്ദർ സെവാഗ് ആണെന്നാണ് ആളുകൾ കരുതുന്നത്.
എന്നാൽ ധോണിയ്‌ക്കൊപ്പം കൂടുതല്‍ കളിക്കാന്‍ ഞാന്‍ ഇഷ്‌ടപ്പെട്ടിരുന്നു. പ്രത്യേകിച്ച് വൈറ്റ്-ബോൾ ക്രിക്കറ്റിൽ. അവിടെ വലിയ കൂട്ടുകെട്ടുകൾ തീര്‍ക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്", ഒരു സ്‌പോര്‍ട്‌സ് മാധ്യമത്തോട് സംസാരിക്കവെ ഗംഭീര്‍ പറഞ്ഞു.
-
Partnership that won us WC after 28 years 🏆🇮🇳@MSDhoni - @GautamGambhir ❤ pic.twitter.com/PLqFYSzdfN
— ` (@WorshipDhoni) November 21, 2023 " class="align-text-top noRightClick twitterSection" data="
">Partnership that won us WC after 28 years 🏆🇮🇳@MSDhoni - @GautamGambhir ❤ pic.twitter.com/PLqFYSzdfN
— ` (@WorshipDhoni) November 21, 2023Partnership that won us WC after 28 years 🏆🇮🇳@MSDhoni - @GautamGambhir ❤ pic.twitter.com/PLqFYSzdfN
— ` (@WorshipDhoni) November 21, 2023
ALSO READ: 'അതാണ് സൂര്യയെ ഏറ്റവും അപകടകാരിയാക്കുന്നത്'; കാരണം പറഞ്ഞ് ആകാശ് ചോപ്ര
അതേസമയം അടുത്തിടെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (Indian Premier League franchise Lucknow Super Giants) ടീമായ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിന്‍റെ മെന്‍റര്‍ സ്ഥാനം രാജി വച്ച ഗൗതം ഗംഭീര്‍ തന്‍റെ പഴയ ടീമായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിലേക്ക് (Kolkata Knight Riders) മടങ്ങിയിരുന്നു. ഐപിഎല്ലിന്‍റെ പുതിയ സീസണിന് മുന്നോടിയായി ആണ് ഗംഭീറിന്‍റെ കൂടുമാറ്റം.
ALSO READ: 'അച്ഛന്‍ വീണ്ടും ചിരിക്കും...' സമൂഹമാധ്യമങ്ങളില്‍ തരംഗമായി രോഹിത് ശര്‍മയുടെ മകള്‍ സമൈറയുടെ വീഡിയോ
കൊല്‍ക്കത്തയുടെ മെന്‍ററായാണ് മുന്‍ നായകന്‍ കൂടിയായ 42-കാരന്‍ പ്രവര്‍ത്തിക്കുക. ഗംഭീറിന്‍റെ കീഴില്‍ രണ്ട് തവണ ഐപിഎല്‍ ചാമ്പ്യന്മാരാവാന്‍ കൊല്‍ക്കത്തയ്‌ക്ക് കഴിഞ്ഞിട്ടുണ്ട്. താരത്തെ സ്വാഗതം ചെയ്‌ത ടീമിന്‍റെ സഹ ഉടമയും ബോളിവുഡ് നടനുമായ ഷാരൂഖ് ഖാന്‍ 'ക്യാപ്റ്റന്‍റെ തിരിച്ചുവരവാ'ണിതെന്നായിരുന്നു പ്രതികരിച്ചത്.
കഴിഞ്ഞ രണ്ട് സീസണുകളിലാണ് ഗംഭീർ ലഖ്‌നൗ സൂപ്പർ ജയന്‍റ്‌സിന്‍റെ ഉപദേശകനായി പ്രവര്‍ത്തിച്ചത്. 2022, 2023 സീസണുകളില്‍ ടീമിനെ പ്ലേഓഫില്‍ എത്തിച്ചതില്‍ ഗൗതം ഗംഭീര്‍ നിര്‍ണായക പങ്കാണ് വഹിച്ചത്.
ALSO READ: 'ഇനി എന്നെന്നും ഒരുമിച്ച്' ; സ്വാതി അസ്‌താനയെ കൂടെക്കൂട്ടി നവ്ദീപ് സൈനി