ETV Bharat / sports

Gautam Gambhir Backs Ishan Kishan : രാഹുല്‍ എത്തുമ്പോള്‍ ഇഷാന്‍ പുറത്തെന്ന് കൈഫ് ; വായടപ്പിച്ച് ഗൗതം ഗംഭീര്‍ - ODI World Cup 2023

Mohammad Kaif backs KL Rahul over Ishan Kishan ഒരു മാച്ച് വിന്നറാണെന്ന് കെഎല്‍ രാഹുല്‍ പലകുറി തെളിയിച്ചിട്ടുണ്ടെന്നും ഇഷാന്‍ കിഷന്‍ ഒരു ബാക്കപ്പ് മാത്രമാണെന്നും ഇന്ത്യയുടെ മുന്‍ താരം മുഹമ്മദ് കൈഫ്

Gautam Gambhir backs Ishan Kishan  Gautam Gambhir  Ishan Kishan  KL Rahul  Mohammad Kaif  മുഹമ്മദ് കൈഫ്  Mohammad Kaif backs KL Rahul over Ishan Kishan  Gautam Gambhir backs Ishan Kishan over KL Rahul  ഇഷാന്‍ കിഷന്‍  കെഎല്‍ രാഹുല്‍  ഏഷ്യ കപ്പ്  ഏഷ്യ കപ്പ് 2023  ഇന്ത്യ vs പാകിസ്ഥാന്‍  എകദിന ലോകകപ്പ്  ODI World Cup  ODI World Cup 2023  India vs Pakistan
Gautam Gambhir backs Ishan Kishan over KL Rahul
author img

By ETV Bharat Kerala Team

Published : Sep 3, 2023, 1:02 PM IST

മുംബൈ : ഏഷ്യ കപ്പ് (Asia Cup 2023) ക്രിക്കറ്റില്‍ പാകിസ്ഥാനെതിരായ മിന്നും പ്രകടനത്തോടെ (India vs Pakistan) ഏകദിന ലോകകപ്പിനുള്ള (ODI World Cup) ഇന്ത്യന്‍ ടീമിലേക്കുള്ള അവകാശവാദം ശക്തമാക്കിയിരിക്കുകയാണ് ഇഷാന്‍ കിഷന്‍ (Ishan Kishan). പാകിസ്ഥാനെതിരെ മുന്‍ നിര തകര്‍ന്ന് വമ്പന്‍ പ്രതിരോധത്തിലായ ഇന്ത്യയെ ഇഷാന്‍ കിഷന്‍ - ഹാര്‍ദിക് പാണ്ഡ്യ കൂട്ടുകെട്ടാണ് ട്രാക്കിലാക്കിയത്.

അഴിഞ്ഞാടുകയായിരുന്ന പാക് പേസ് നിരയെ മികച്ച രീതിയില്‍ ഇഷാനും ഹാര്‍ദിക്കും നേരിട്ടതോടെയാണ് ഇന്ത്യ മാന്യമായ നിലയിലേക്ക് എത്തിച്ചേര്‍ന്നത്. എന്നാല്‍ കെഎല്‍ രാഹുല്‍ തിരികെ എത്തുമ്പോള്‍ ഇഷാന്‍ കിഷന്‍ വഴിമാറിക്കൊടുക്കേണ്ടി വരുമെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ബാറ്റര്‍ മുഹമ്മദ് കൈഫ് (Mohammad Kaif).

രാഹുല്‍ കഴിവ് തെളിയിച്ച താരം : "താനൊരു മാച്ച് വിന്നറാണെന്ന് കെഎല്‍ രാഹുല്‍ (KL Rahul) പലകുറി തെളിയിച്ചിട്ടുണ്ട്. 5-ാം നമ്പറിൽ, അവന്‍റെ പ്രകടനം ഏറെ മികച്ചതാണ്. അതിനാല്‍ രാഹുലിന്‍റെ കാര്യത്തില്‍ രാഹുൽ ദ്രാവിഡിന് വ്യക്തതയുണ്ടെന്ന് തന്നെയാണ് എനിക്ക് തോന്നുന്നത്. മോശം ഫോമിനാല്‍ അല്ല പരിക്ക് പറ്റിയതുകൊണ്ടാണ് രാഹുലിന് കളിക്കാന്‍ കഴിയാതെ വന്നത്.

രാഹുല്‍ മടങ്ങിയെത്തുമ്പോള്‍ തീര്‍ച്ചയായും അവന്‍ തന്‍റെ അടുത്ത അവസരത്തിനായി കാത്തിരിക്കേണ്ടിവരും. എന്നാല്‍ തനിക്ക് ആവശ്യമുള്ളതെല്ലാം ഇഷാന്‍ ചെയ്യുന്നുണ്ട്. വെസ്റ്റ് ഇൻഡീസിനെതിരായ കഴിഞ്ഞ പരമ്പരയിൽ അവൻ സ്കോർ ചെയ്തു. അവന്‍റെ ഗ്രാഫ് ഉയരുകയാണ്, ദിനംപ്രതി മെച്ചപ്പെടുകയും ചെയ്യുന്നുണ്ട്.

ഏകദിനത്തില്‍ ഇരട്ട സെഞ്ചുറി നേടാനും അവന് കഴിഞ്ഞിട്ടുണ്ട്. ക്ലാസും പ്രതിഭയും ഉള്ള താരമാണവന്‍ (Mohammad Kaif on Ishan Kishan). എന്നാല്‍ ഇഷാന്‍ കിഷന്‍ ഒരു ബാക്കപ്പ് വിക്കറ്റ് കീപ്പര്‍ ബാറ്ററാണെന്ന കാര്യം ഓര്‍ക്കേണ്ടതുണ്ട്''- മുഹമ്മദ് കൈഫ് പറഞ്ഞു. ഒരു പ്രമുഖ സ്‌പോര്‍ട്‌സ് മാധ്യമത്തില്‍ ഗൗതം ഗംഭീറുമൊത്തുമുള്ള ചര്‍ച്ചയ്‌ക്കിടെയായിരുന്നു കൈഫ് ഇക്കാര്യം പറഞ്ഞത്.

പേരിനല്ല, ഫോമിന് പ്രധാന്യം : എന്നാല്‍ ടീമിലേക്ക് ഇഷാനെ പിന്തുണയ്‌ക്കുന്നതായിരുന്നു ഗൗതം ഗംഭീറിന്‍റെ നിലപാട് (Gautam Gambhir backs Ishan Kishan over Rahul in ODI World Cup India Squad). ഒരു കളിക്കാരന്‍റെ പേരിനേക്കാളും പ്രശസ്‌തിയേക്കാളും നിലവിലെ ഫോമിന് വലിയ പ്രാധാന്യമുണ്ടെന്നാണ് ഗൗതം ഗംഭീർ (Gautam Gambhir) വാദിക്കുന്നത്.

"വിരാട് കോലിയോ രോഹിത് ശര്‍മയോ തുടർച്ചയായി ആ നാല് അർധസെഞ്ചുറികൾ നേടിയിരുന്നെങ്കിൽ കെ എൽ രാഹുലിനെക്കുറിച്ച് ഇത് തന്നെ പറയുമായിരുന്നോ?. ലോകകപ്പ് നേടാൻ തയ്യാറെടുക്കുമ്പോൾ പേരിലേക്കല്ല, കളിക്കാരന്‍റെ ഫോമിലേക്കാണ് നിങ്ങൾ നോക്കേണ്ടത്. എങ്കില്‍ മാത്രമേ കിരീടങ്ങള്‍ നേടാന്‍ കഴിയൂ.

പരിക്കിനെ തുടര്‍ന്ന് പുറത്തായ ശേഷം മടങ്ങിയെത്തുമ്പോള്‍, പകരക്കാരന്‍ മികച്ച പ്രകടനം നടത്തുന്നതിനാല്‍ ടീമില്‍ ഇടം ലഭിക്കാത്ത നിരവധി കളിക്കാരുണ്ട്. ചിലര്‍ക്കൊക്കെ പിന്നീട് അവസരം കിട്ടിയെങ്കിലും പലര്‍ക്കും പിന്നീട് അവസരമേ കിട്ടിയില്ല. രാഹുല്‍ അഞ്ചാം നമ്പറില്‍ കഴിവുതെളിയിച്ച താരമാണ്.

പക്ഷേ ഇതുവരെ കളിക്കാത്ത അഞ്ചാം നമ്പറിലിറങ്ങി പാകിസ്ഥാനെപ്പോലെ മികച്ചൊരു ബൗളിംഗ് നിരയ്‌ക്കെതിരെ റണ്‍സടിച്ച കിഷനെ പ്ലെയിംഗ് ഇലവനില്‍ കളിപ്പിക്കുകയാണ് വേണ്ടതെന്ന് ഗംഭീര്‍ പറ‌ഞ്ഞു. ലോകകപ്പ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടാന്‍ ഇഷാൻ സാധ്യമായതെല്ലാം ചെയ്തിട്ടുണ്ട്.

ALSO READ: India vs Pakistan Ishan Kishan Record പാകിസ്ഥാനെതിരെ അര്‍ധ സെഞ്ചുറി; ധോണിയുടെ വമ്പന്‍ റെക്കോഡിനൊപ്പം പിടിച്ച് ഇഷാന്‍ കിഷന്‍

രാഹുലിനോളം അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ചിട്ടില്ലെന്നത് മാത്രമാണ് വ്യത്യാസം. തീര്‍ച്ചയായും രാഹുൽ അഞ്ചാം നമ്പറിൽ തെളിയിക്കപ്പെട്ട കളിക്കാരനാണ്, എന്നാൽ ആ സ്ഥാനത്ത് ഒരിക്കലും ബാറ്റ് ചെയ്തിട്ടില്ലാത്ത ഇഷാൻ, ആ സമ്മർദ ഘട്ടത്തില്‍ പാകിസ്ഥാന്‍റെ ബോളിങ് ആക്രമണത്തെ മികച്ച രീതിയില്‍ നേരിട്ടാണ് അര്‍ധ സെഞ്ചുറി പ്രകടനം നടത്തിയത്. അതിനാല്‍ തന്നെ ഇരുവരെയും താരതമ്യം ചെയ്യാൻ കഴിയില്ല"- ഗംഭീര്‍ പറഞ്ഞുനിര്‍ത്തി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.