ETV Bharat / sports

ജയത്തില്‍ 'സെഞ്ച്വറി', അന്താരാഷ്‌ട്ര പുരുഷ ടി20യില്‍ ആദ്യം; ചരിത്രനേട്ടവുമായി രോഹിത് ശര്‍മ

Most Matches Won In Men's T20I: പുരുഷ ടി20 ക്രിക്കറ്റില്‍ കൂടുതല്‍ ജയം നേടുന്ന താരമായി രോഹിത് ശര്‍മ. ഇന്ത്യന്‍ നായകന്‍ ചരിത്രനേട്ടത്തിലെത്തിയത് മൊഹാലിയില്‍ അഫ്‌ഗാനിസ്ഥാനെതിരായ പരമ്പരയിലെ ആദ്യ മത്സരത്തിലെ ജയത്തോടെ.

Rohit Sharma 100 T20I Win  Ind vs Afg 1st T20I  രോഹിത് ശര്‍മ റെക്കോഡ്  ഇന്ത്യ അഫ്‌ഗാനിസ്ഥാന്‍
Most Matches Won In Men's T20I
author img

By ETV Bharat Kerala Team

Published : Jan 12, 2024, 7:26 AM IST

മൊഹാലി : അന്താരാഷ്‌ട്ര പുരുഷ ടി20 ക്രിക്കറ്റില്‍ 100 ജയങ്ങളുടെ ഭാഗമാകുന്ന ആദ്യ താരമായി ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ (First Player To Be Part Of 100 Wins In Men's T20I). അഫ്‌ഗാനിസ്ഥാനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ആറ് വിക്കറ്റിന്‍റെ ജയം ഇന്ത്യ സ്വന്തമാക്കിയതിന് പിന്നാലെയാണ് രോഹിത് ചരിത്ര നേട്ടത്തിന് അര്‍ഹനായത് (India vs Afghanistan 1st T20I). 2023 ഏകദിന ലോകകപ്പ് ഫൈനലിലെ തോല്‍വിക്ക് ശേഷം രോഹിത് ശര്‍മ (Rohit Sharma) ആദ്യമായി കളിക്കാനിറങ്ങിയ മത്സരം കൂടിയായിരുന്നു ഇന്നലത്തേത്.

നിലവില്‍ അന്താരാഷ്‌ട്ര ടി20 ക്രിക്കറ്റില്‍ കൂടുതല്‍ ജയങ്ങളുടെ ഭാഗമായിട്ടുള്ളത് ഇംഗ്ലണ്ടിന്‍റെ ഡാനി വയറ്റ് (Dani Wyatt) മാത്രമാണ്. 111 ജയങ്ങളാണ് ഇംഗ്ലീഷ് വനിത താരത്തിന്‍റെ അക്കൗണ്ടില്‍ ഉള്ളത്. ഓസ്‌ട്രേലിയയുടെ അലീസ ഹീലി (Alyssa Healy), എല്ലിസ് പെറി (Elysse Perry) എന്നിവരാണ് ടി20 ക്രിക്കറ്റില്‍ 100 ജയങ്ങളുടെ ഭാഗമായ മറ്റ് താരങ്ങള്‍.

പുരുഷ രാജ്യാന്തര ടി20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ ജയത്തിന്‍റെ ഭാഗമായ താരങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്ത് പാകിസ്ഥാന്‍ മുന്‍താരം ഷൊയ്‌ബ് മാലിക്കാണ്. 86 ജയങ്ങളാണ് മാലിക്ക് പാക് പടയ്‌ക്കൊപ്പം നേടിയത്. 73 ജയത്തിന്‍റെ ഭാഗമായ വിരാട് കോലിയാണ് പട്ടികയില്‍ മൂന്നാമന്‍.

മൊഹാലിയില്‍ ചരിത്രനേട്ടം കുറിക്കാന്‍ സാധിച്ചെങ്കിലും ടി20 ക്രിക്കറ്റിലേക്കുള്ള മടങ്ങിവരവില്‍ ആരാധകരെ ബാറ്റ് കൊണ്ട് തൃപ്‌തിപ്പെടുത്താന്‍ രോഹിത് ശര്‍മയ്‌ക്ക് സാധിച്ചിരുന്നില്ല. 159 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യയ്‌ക്കായി ശുഭ്‌മാന്‍ ഗില്ലിനൊപ്പം ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്‌ത രോഹിത് രണ്ടാം പന്തില്‍ റണ്‍സ് ഒന്നുമെടുക്കാതെ റണ്‍ ഔട്ട് ആകുകയായിരുന്നു. രോഹിതിനെ തുടക്കത്തില്‍ തന്നെ നഷ്‌ടപ്പെട്ടെങ്കിലും ശിവം ദുബെയുടെ അര്‍ധസെഞ്ച്വറി പ്രകടനമായിരുന്നു ഇന്ത്യയ്‌ക്ക് അഫ്‌ഗാനെതിരായ മത്സരത്തില്‍ അനായാസ ജയം സമ്മാനിച്ചത്.

40 പന്ത് നേരിട്ട ദുബെ 60 റണ്‍സ് നേടി പുറത്താകാതെ നിന്നു. ജിതേഷ് ശര്‍മ (20 പന്തില്‍ 31), റിങ്കു സിങ് (9 പന്തില്‍ 16) എന്നിവരുടെ ഇന്നിങ്‌സുകളും ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായകമാകുകയായിരുന്നു. നേരത്തെ, ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത അഫ്‌ഗാനിസ്ഥാന്‍ അഞ്ച് വിക്കറ്റ് നഷ്‌ടത്തിലാണ് നിശ്ചിത ഓവറില്‍ 158 റണ്‍സ് നേടിയത്. 27 പന്തില്‍ 42 റണ്‍സ് അടിച്ചെടുത്ത വെറ്ററന്‍ താരം മുഹമ്മദ് നബിയായിരുന്നു സന്ദര്‍ശകരുടെ ടോപ്‌ സ്കോറര്‍.

Also Read : ഇന്ത്യ-അഫ്‌ഗാന്‍ ആദ്യ ടി20; ഇന്ത്യക്ക് ആറ് വിക്കറ്റിന്‍റെ ഉജ്ജ്വല വിജയം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.