വിരാട് കോലി... ലോക ക്രിക്കറ്റിന്‍റെ ബ്രാന്‍ഡ് അംബാസഡര്‍ എന്ന വിശേഷണമുള്ള താരം. നിരവധി ആരാധകരാണ് സമകാലീന ക്രിക്കറ്റിലെ സൂപ്പര്‍ സ്റ്റാറായ വിരാട് കോലിക്കുള്ളത്. കളിയാസ്വാദകരെ ഒന്നടങ്കം ആവേശത്തിലാഴ്‌ത്തുന്ന പെരുമറ്റവും കളിക്കളത്തിലെ പ്രകടനമികവുമാണ് വിരാട് കോലിയെ (Virat Kohli) ആരാധകരുടെ പ്രിയങ്കരനാക്കിയത്. അതില്‍ ഒരു ആരാധകന്‍ തന്‍റെ പ്രിയ താരത്തിനയൊരുക്കിയ സമ്മാനമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമായിക്കൊണ്ടിരിക്കുന്നത്.
വിരാട് കോലിയുടെ ഒരു ഛായചിത്രം, ഇതില്‍ എന്താകാം പ്രത്യേകത എന്ന് പലരും ചിന്തിച്ചേക്കാം. ക്യാന്‍വാസുകളിലും പേപ്പര്‍ കഷ്‌ണങ്ങളിലും പ്രിയ താരത്തിന്‍റെ ചിത്രങ്ങള്‍ വരയ്‌ക്കുന്ന ആരാധകരെ കുറിച്ചുള്ള വാര്‍ത്തകള്‍ പലപ്പോഴായി നമ്മുടെ മാധ്യമങ്ങളില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. ഇതില്‍ നിന്നെല്ലാം കാര്യങ്ങള്‍ വ്യത്യസ്‌തമാണ് ഇവിടെ.
-
An art work for King Kohli by a fan.pic.twitter.com/YdUacQZqJH
— Johns. (@CricCrazyJohns) May 28, 2023 " class="align-text-top noRightClick twitterSection" data="
">An art work for King Kohli by a fan.pic.twitter.com/YdUacQZqJH
— Johns. (@CricCrazyJohns) May 28, 2023An art work for King Kohli by a fan.pic.twitter.com/YdUacQZqJH
— Johns. (@CricCrazyJohns) May 28, 2023
ഈ ആരാധകന്‍ തന്‍റെ പ്രിയതാരത്തിന്‍റെ ഛായാചിത്രം വരയ്‌ക്കാന്‍ ക്യാന്‍വാസോ പേപ്പര്‍ കട്ടിങ്ങുകളോ ഒന്നും തെരഞ്ഞെടുത്തിട്ടില്ല എന്നതാണ് ശ്രദ്ദേയം. ഒരു ചുമരിലാണ് ഈ ആരാധകന്‍ തന്‍റെ പ്രിയ താരത്തിന്‍റെ ചിത്രം വരച്ചിരിക്കുന്നത്. അതും സാധാരണയായി ചിത്രം വരയ്‌ക്കാന്‍ ഉപയോഗിക്കുന്ന ബ്രഷുകള്‍ ഒന്നും ഇല്ലാതെ.
ബ്രഷിന് പകരം ഈ വ്യക്തി ഉപയോഗിച്ചിരിക്കുന്നത് ടെന്നീസ് പന്തുകളാണ്. അത് കറുത്ത പെയിന്‍റില്‍ മുക്കി വെളുത്ത പെയിന്‍റ് അടിച്ച ചുമരിലേക്ക് എറിഞ്ഞാണ് ഇയാള്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍റെ ഛായാചിത്രം തയ്യാറാക്കിയത്. ഓരോ പ്രാവശ്യവും പന്ത് ചുമരില്‍ പതിക്കുമ്പോഴും അവിടെ കറുത്ത വൃത്താകൃതിയിലുള്ള പൊട്ട് രൂപപ്പെടുന്നത് കാണാം.
മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് ആരാധകനായ ഈ കലാകാര്‍ തന്‍റെ പ്രിയ താരത്തിന്‍റെ ഛായാചിത്രം ഒരു ചുമരില്‍ പൂര്‍ത്തിയാക്കിയത്. ചിത്രം ഗംഭീരമായി പൂര്‍ത്തിയാക്കിയ ശേഷം, അത് വരച്ച ആ വ്യക്തി ക്യാമറയ്‌ക്ക് മുന്നില്‍ മനോഹരമായ ഒരു പുഞ്ചിരിയോടെ തന്‍റെ മുഖവും വെളിപ്പെടുത്തുന്നത് വീഡിയോയില്‍ കാണാം.
സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ പ്രചരിക്കുന്ന വീഡിയോ കോലി ആരാധകരും ഏറ്റെടുത്തിട്ടുണ്ട്. നിരവധി പേരാണ് വീഡിയോക്ക് കീഴെ വിവിധ കമന്‍റുകള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. പലരും വ്യത്യസ്‌തമായ രീതിയില്‍ തന്‍റെ പ്രിയ താരത്തിന്‍റെ ഛായാചിത്രം വരച്ച ആരാധകനേയും പ്രശംസിക്കുന്നുണ്ട്. ഇക്കഴിഞ്ഞ ഐപിഎല്ലിനിടെയാണ് വീഡിയോ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്വിറ്ററില്‍ ആദ്യം പ്രത്യക്ഷപ്പെട്ടത്. പിന്നാലെ നിരവധി പേര്‍ വീഡിയോ പങ്കിടുകയും ചെയ്‌തിരുന്നു.
അതേസമയം, ഐപിഎല്ലിന് പിന്നാലെ അടുത്തിടെ കഴിഞ്ഞ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ വിരാട് കോലി ഇന്ത്യയ്‌ക്കായി കളിച്ചിരുന്നു. ഓസ്‌ട്രേലിയ ആയിരുന്നു ഈ മത്സരത്തില്‍ ഇന്ത്യന്‍ ടീമിന്‍റെ എതിരാളികള്‍. ഇംഗ്ലണ്ടിലെ കെന്നിങ്‌ടണ്‍ല ഓവലിലാണ് മത്സരം നടന്നത്.
ഈ പോരാട്ടത്തില്‍ ബാറ്റ് കൊണ്ട് മികവ് കാട്ടാന്‍ മുന്‍ ഇന്ത്യന്‍ നായകന് സാധിച്ചിരുന്നില്ല. ഇതിന് പിന്നാലെ താരത്തെ വിമര്‍ശിച്ച് സുനില്‍ ഗവാസ്‌കര്‍ ഉള്‍പ്പടെയുള്ള പ്രമുഖരും രംഗത്തെത്തിയിരുന്നു.