ETV Bharat / sports

മൊട്ടേരയില്‍ കുട്ടി ക്രിക്കറ്റ് പോരാട്ട കാലം; മോര്‍ഗനും കോലിയും നേര്‍ക്കുനേര്‍ - t20 series

ദക്ഷിണാഫ്രിക്കെതിരായ ടി20 പരമ്പര തുടച്ചുനീക്കിയാണ് ഇംഗ്ലീഷ് ടീം മൊട്ടേരയില്‍ വിരാട് കോലിയെയും കൂട്ടരെയും നേരിടാന്‍ എത്തുന്നത്

ടി20 പരമ്പര വാര്‍ത്ത  കോലിക്ക് റെക്കോഡ് വാര്‍ത്ത  t20 series  kohli with record news
മൊട്ടേര
author img

By

Published : Mar 11, 2021, 4:31 PM IST

Updated : Mar 11, 2021, 10:59 PM IST

അഹമ്മദാബാദ്: ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയത്തിലെ കുട്ടിക്രിക്കറ്റ് പോരാട്ടങ്ങള്‍ക്ക് നാളെ തുടക്കമാകും. ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടി20 പരമ്പരയിലെ ആദ്യ മത്സരം നാളെ രാത്രി ഏഴിന് ആരംഭിക്കും. ടെസ്റ്റ് പരമ്പരയില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ പ്രവേശിച്ചതിന്‍റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ വീണ്ടും ഇറങ്ങുന്നത്. പരമ്പരയിലെ അഞ്ച് മത്സരങ്ങളും ഇതേവേദിയില്‍ നടക്കുമ്പോള്‍ മൊട്ടേര ആര്‍ക്കൊപ്പം നില്‍ക്കുമെന്ന ചോദ്യമാണ് ബാക്കിയാകുന്നത്.

ടി20 ക്രിക്കറ്റില്‍ രോഹിത് ഉള്‍പ്പെടെയുള്ള ബാറ്റിങ്‌നിരയാണ് ഇന്ത്യയുടെ കരുത്ത്. രോഹിതിനെ കൂടാതെ ശിഖര്‍ ധവാനെയും കെഎല്‍ രാഹുലിനെയുമാണ് ഓപ്പണറെന്ന നിലയില്‍ പരിഗണിക്കുക. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഫോമിലേക്കുയര്‍ന്ന രോഹിതിനൊപ്പം ശിഖര്‍ ധവാനെ ഓപ്പണര്‍ സ്ഥാനത്തേക്ക് പരിഗണിക്കാനാണ് സാധ്യത കൂടുതല്‍. കഴിഞ്ഞ വര്‍ഷം അവസാനം ഓസ്ട്രേലിയന്‍ പര്യടനത്തിന്‍റെ ഭാഗമായി നടന്ന ടി20 പരമ്പരയില്‍ ധവാനും രാഹുലും ഓരോ ഫിഫ്‌റ്റി വീതം സ്വന്തമാക്കിയിരുന്നു. അന്ന് ഇരുവരും തിളങ്ങിയ മത്സരങ്ങളില്‍ ജയിച്ച് ഇന്ത്യ പരമ്പര നേടി. അതിനാല്‍ തന്നെ ഇത്തവണ അന്തിമ ഇലവന്‍ തയ്യാറാക്കുമ്പോള്‍ ആരെ ഓപ്പണറാക്കുമെന്ന കാര്യത്തില്‍ ടീം മാനേജ്‌മെന്‍റിന് കൂടുതല്‍ ആലോചിക്കേണ്ടിവരും. 2019ന് ശേഷം ആദ്യമായാണ് മൂന്ന് പേരും ടീം മാനേജ്‌മെന്‍റിന് മുന്നില്‍ ഒരേസമയം എത്തുന്നത്. രാഹുല്‍ വിക്കറ്റ് കാക്കാന്‍ തുടങ്ങിയതോടെ ഓപ്പണര്‍ സ്ഥാനത്തേക്ക് പരിഗണിച്ചത് ധവാനെ മാത്രമാണ്.

ഏത് ഗെയിമിലും സ്വതസിദ്ധമായ ശൈലിയില്‍ ഫോമിലേക്ക് ഉയരാന്‍ കെല്‍പ്പുള്ള നായകന്‍ വിരാട് കോലിയെ പതിവ് പോലെ വണ്‍ ഡൗണായി പ്രതീക്ഷിക്കാം. നാലാമനായി സൂര്യകുമാര്‍ യാദവിനെയോ ശ്രേയസ് അയ്യരെയോ പരിഗണിച്ചേക്കും. ആദ്യ അന്താരാഷ്‌ട്ര മത്സരത്തിനുള്ള കാത്തിരിപ്പിലാണ് ഇരുവരും. മധ്യനിരിയിലേക്ക് പരിഗണിക്കുന്ന മറ്റൊരു ബാറ്റ്‌സ്‌മാനാണ് റിഷഭ് പന്ത്. അടുത്തിടെ ഇംഗ്ലണ്ടിനും ഓസ്‌ട്രേലിയക്കും എതിരെ നടന്ന ടെസ്റ്റ് പരമ്പരകളില്‍ ഉള്‍പ്പെടെ ഫോമിലേക്ക് ഉയര്‍ന്നതോടെ മധ്യനിരയില്‍ റിഷഭ് സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ്. മാച്ച് വിന്നര്‍ എന്ന നിലയിലായിരിക്കും റിഷഭിനെ അന്തിമ ഇലവനിലേക്ക് പരിഗണിക്കുക. പ്രതിസന്ധി ഘട്ടങ്ങളെ നേരിടുന്നതില്‍ റിഷഭ് അസാമാന്യ പാടവമാണ് കാണിക്കുന്നത്. മൊട്ടേരിയില്‍ നടന്ന അവസാന ടെസ്റ്റില്‍ ഉള്‍പ്പെടെ റിഷഭ് അത് തെളിയിച്ചു. റിഷഭിന്‍റെ സെഞ്ച്വറിയുടെ കരുത്തിലാണ് അവസാന ടെസ്റ്റില്‍ സന്ദര്‍ശകരായ ഇംഗ്ലണ്ടിനെ തറപറ്റിക്കാന്‍ ഇംഗ്ലണ്ടിനായത്. ഓള്‍ റൗണ്ടറെന്ന നിലയില്‍ ഹര്‍ദിക് പാണ്ഡ്യ ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തുന്ന മത്സരം കൂടിയാകും മൊട്ടേരയിലേത്. പരിക്ക് ഭേദമായ ഹര്‍ദിക് മൊട്ടേരയില്‍ തന്‍റെ സ്‌പെല്‍ പൂര്‍ത്തിയാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഓള്‍ റൗണ്ടര്‍ എന്ന നിലയില്‍ അക്‌സര്‍ പട്ടേലും ശ്രേയസ് അയ്യരും ഉള്‍പ്പെടെയുള്ളവരെയും പരിഗണിക്കും.

ബൗളിങ് ഡിപ്പാര്‍ട്ടുമെന്‍റില്‍ പരിക്കാണ് ടീം ഇന്ത്യയെ വലക്കുന്നത്. ജസ്‌പ്രീത് ബുമ്രയെ കൂടാതെ പേസര്‍ ടി നടരാജനും പരിക്ക് കാരണം നാളെ കളിക്കില്ലെന്നാണ് ലഭിക്കുന്ന സൂചന. ഈ സാഹചര്യത്തില്‍ പരിചയ സമ്പന്നനായ പേസര്‍ എന്ന നിലയില്‍ ഭുവനേശ്വര്‍ കുമാറിന് വിളിയെത്തും. നവദീപ് സെയ്‌നിയെയും ടീമിലേക്ക് പരിഗണിച്ചേക്കും. സ്‌പിന്‍ ബൗളിങ്ങിനെ അനുകൂലിക്കുന്ന പിച്ചില്‍ സ്‌പെഷ്യലിസ്റ്റ് സ്‌പിന്നര്‍ എന്ന നിലയില്‍ യുസ്‌വേന്ദ്ര ചാഹലിനെയും രാഹുല്‍ തെവാട്ടിയെയും ഓള്‍റൗണ്ടര്‍ എന്ന നിലയില്‍ വാഷിങ്‌ടണ്‍ സുന്ദറിനെയും ടീമിലേക്ക് പരിഗണിച്ചേക്കും.

മറുഭാഗത്ത് ഓയിന്‍ മോര്‍ഗന്‍റെ നേതൃത്വത്തില്‍ ഇംഗ്ലണ്ടും മാറ്റങ്ങളുമായാകും ഇറങ്ങുക. ഇത്തവണയും ജോ റൂട്ട് ടി20 ടീമില്‍ ഇടം നേടിയിട്ടില്ല. കൂടാതെ പരിക്ക് കാരണം ജോഫ്ര ആര്‍ച്ചര്‍ പുറത്തിരിക്കുന്നതും ഇംഗ്ലണ്ടിന് വെല്ലുവിളി ഉയര്‍ത്തും. സാം കുറാന്‍, ടോം കുറാന്‍, ജേസണ്‍ റോയി, മാര്‍ക്ക് വുഡ് തുടങ്ങിയവരാണ് ടീമില്‍ പുതുതായി എത്തിയവര്‍. ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയിലെ തോല്‍വിയുടെ ക്ഷീണം മാറ്റാനാകും ഇത്തവണ ഇംഗ്ലണ്ട് ടി20 പരമ്പരയില്‍ ഇന്ത്യയെ നേരിടുക. ടെസ്റ്റ് ക്രിക്കറ്റിനെ അപേക്ഷിച്ച് ഇംഗ്ലീഷ് ടി20 ടീം മികച്ച ഫോമിലാണ്. ദക്ഷിണാഫ്രിക്കെതിരെ നടന്ന അവസാന മത്സരം ഇംഗ്ലണ്ട് തുടച്ചുനീക്കിയിരുന്നു. ജോസ്‌ ബട്‌ലറും ഡേവിഡ് മലാനും ജോണി ബെയര്‍സ്റ്റോയും ഉള്‍പ്പെടുന്ന ഇംഗ്ലീഷ് ബാറ്റിങ് നിര ടീം ഇന്ത്യക്ക് വെല്ലുവിളി ഉയര്‍ത്തുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

Last Updated : Mar 11, 2021, 10:59 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.