ETV Bharat / sports

ഹിറ്റ്‌മാന് റെക്കോഡ്; ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ വേഗത്തില്‍ ആയിരം റണ്‍സ്

അജിങ്ക്യാ രഹാനെ ഉള്‍പ്പെടെ അഞ്ച് ബാറ്റ്‌സ്‌മാന്‍മാരെ മറികടന്നാണ് രോഹിത് ശര്‍മ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഈ നേട്ടം സ്വന്തമാക്കിയത്

ഹിറ്റ്‌മാന് റെക്കോഡ് വാര്‍ത്ത  1000 റണ്‍സുമായി രോഹിത് വാര്‍ത്ത  hitman with record news  rohit with 1000 runs news
ഹിറ്റ്‌മാന്‍
author img

By

Published : Mar 5, 2021, 9:05 PM IST

അഹമ്മദാബാദ്: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ വേഗത്തില്‍ ആയിരം റണ്‍സ് തികക്കുന്ന ബാറ്റ്‌സ്‌മാനായി രോഹിത് ശര്‍മ. 17 ഇന്നിങ്സുകളില്‍ നിന്നാണ് രോഹിത് 1000 റണ്‍സ് തികച്ചത്. ഇന്ത്യയില്‍ നിന്നും ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ 1000 റണ്‍സിലധികം സ്വന്തമാക്കുന്ന രണ്ടാമത്തെ ബാറ്റ്‌സ്‌മാനാണ് ഹിറ്റ്‌മാന്‍. നേരത്തെ ഈ നേട്ടം സ്വന്തമാക്കിയത് അജിങ്ക്യാ രഹാനെയാണ്. നിലവില്‍ 28 ഇന്നിങ്സുകളില്‍ നിന്നായി 1095 റണ്‍സാണ് രഹാനെയുടെ പേരിലുള്ളത്.

രോഹിതിനെയും രഹാനെയും കൂടാതെ നാല് ബാറ്റ്‌സ്‌മാന്‍മാരാണ് ഈ നേട്ടം ഇതേവരെ സ്വന്തമാക്കിയത്. 1675 റണ്‍സെടുത്ത ഓസ്‌ട്രേലിയയുടെ മാര്‍നസ് ലബുഷെയിനാണ് പട്ടികയില്‍ ഒന്നാമത്. രണ്ടാം സ്ഥാനത്ത് 1630 റണ്‍സുമായി ഇംഗ്ലീഷ് നായകന്‍ ജോ റൂട്ടും മൂന്നാം സ്ഥാനത്ത് റണ്‍സുമായി മുന്‍ ഓസിസ് നായകന്‍ സ്റ്റീവ്‌ സ്‌മിത്തും നാലാം സ്ഥാനത്ത് ഇംഗ്ലീഷ്‌ ഓള്‍ റൗണ്ടര്‍ ബെന്‍ സ്റ്റോക്‌സുമാണ്.

ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റവും കൂടുതല്‍ സിക്‌സടിച്ച ബാറ്റ്‌സ്‌മാനെന്ന റെക്കോഡും ഹിറ്റ്‌മാന്‍റെ പേരിലാണ്. 27 സിക്‌സുകളാണ് ഹിറ്റ്‌മാന്‍റെ ബാറ്റില്‍ നിന്നും പിറന്നത്. ഒരു തവണ കൂടി ഹിറ്റ്‌മാന്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ സെഞ്ച്വറി അടിച്ചാല്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറികള്‍ സ്വന്തമാക്കുന്ന ലെബുഷെയിന്‍റെ റെക്കോഡിനൊപ്പമെത്തും. ലെബുഷെയിന്‍ അഞ്ച് തവണയും രോഹിത് നാല് തവണ സെഞ്ച്വറി അടിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.