ചെന്നൈ: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ കലാശപ്പോരിന് യോഗ്യത നേടാന്‍ ടീം ഇന്ത്യ വീണ്ടും ചെപ്പോക്കിലേക്ക്. കഴിഞ്ഞ തവണ ഇംഗ്ലണ്ടിന് മുന്നില്‍ അടിപതറിയ കോലിയും കൂട്ടരും ഇത്തവണ കൂടുതല്‍ മുന്നൊരുക്കങ്ങളോടെയാകും സന്ദര്‍ശകരെ നേരിടാന്‍ എത്തുക. 3-1ന് പരമ്പര സ്വന്തമാക്കിയാലെ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഫൈനല്‍ പോരാട്ടത്തിനായി ടീം ഇന്ത്യക്ക് ലോഡ്‌സിലേക്ക് വിമാനം കയറാനാകൂ. ചെന്നൈയില്‍ കഴിഞ്ഞ ടെസ്റ്റ് നടന്ന പിച്ചിലാകില്ല ഇത്തവണ പോരാട്ടം. കളിമണ്‍ പ്രതലത്തിലൊരുക്കിയ രണ്ടാമത്തെ പിച്ചില്‍ പേസര്‍മാര്‍ക്ക് കൂടുതല്‍ ആനുകൂല്യം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
-
Dear #TeamIndia fans we've missed you and we are now all set to welcome back crowds to cricket for the second Test.
— BCCI (@BCCI) February 12, 2021 " class="align-text-top noRightClick twitterSection" data="
Can't wait to have you roaring at The Chepauk tomorrow 💙💙@Paytm #INDvENG pic.twitter.com/7q4S1hPXrB
">Dear #TeamIndia fans we've missed you and we are now all set to welcome back crowds to cricket for the second Test.
— BCCI (@BCCI) February 12, 2021
Can't wait to have you roaring at The Chepauk tomorrow 💙💙@Paytm #INDvENG pic.twitter.com/7q4S1hPXrBDear #TeamIndia fans we've missed you and we are now all set to welcome back crowds to cricket for the second Test.
— BCCI (@BCCI) February 12, 2021
Can't wait to have you roaring at The Chepauk tomorrow 💙💙@Paytm #INDvENG pic.twitter.com/7q4S1hPXrB
വിരാട് കോലി നയിക്കുന്ന ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങള്‍ അനിവാര്യമാണ്. ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റില്‍ താളം കണ്ടെത്താന്‍ സാധിക്കാതെ പോയ ഷഹബാസ് നദീമിന് പകരം കുല്‍ദീപ് യാദവിനെ നാളെ ആരംഭിക്കുന്ന ടെസ്റ്റില്‍ വിരാട് കോലി പരീക്ഷിച്ചേക്കും. ഇന്ത്യന്‍ മണ്ണില്‍ നടക്കുന്ന ടെസ്റ്റില്‍ പരിചയ സമ്പന്നരായ സ്‌പിന്നര്‍മാരുടെ സാന്നിധ്യം കരുത്താകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ ടെസ്റ്റിന്‍റെ ആദ്യ ഇന്നിങ്സില്‍ മികച്ച പ്രകടനം പുറത്തെടുത്ത ഓള്‍ റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദറെ നിലനിര്‍ത്താനാകും വിരാട് കോലിയുടെ തീരുമാനം. ഓപ്പണറെന്ന നിലയില്‍ രോഹിത് ശര്‍മയും ശുഭ്‌മാന്‍ ഗില്ലും തുടരുമ്പോള്‍ അജിങ്ക്യാ രഹാനെക്ക് പകരം മറ്റൊരു ബാറ്റ്സ്‌മാനെ പരീക്ഷിക്കാന്‍ കോലി തയ്യാറായേക്കും. രഹാനെക്ക് പകരം അക്‌സര്‍ പട്ടേലിനെ ടീമിലെത്തിച്ചാല്‍ അഞ്ചാമതൊരു ബൗളറുടെ ഗുണം കൂടി ടീം ഇന്ത്യക്ക് ലഭിക്കും.
ചെപ്പോക്കിലെ രണ്ടാം അങ്കത്തിനായി പേസര്‍മാരായ ജയിംസ് ആന്‍ഡേഴ്‌സണും ജോഫ്ര ആര്‍ച്ചറും സ്‌പിന്നര്‍ ഡോം ബസുമില്ലാതെയാണ് ഇംഗ്ലണ്ട് വരുന്നത്. നാല് മാറ്റങ്ങളാണ് ഇംഗ്ലീഷ് നിരയില്‍ വരുത്തിയിരിക്കുന്നത്. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്‌മാന്‍ ജോഷ് ബട്‌ലര്‍ മത്സരത്തിനുണ്ടാകില്ലെന്ന് ടീം മാനേജ്‌മെന്‍റ് നേരത്തെ വ്യക്തമാക്കിയിരുന്നു. റോട്ടേഷന്‍ പോളിസി പ്രകാരം വിശ്രമം അനുവദിച്ച ആൻഡേഴ്‌സണ് പകരം സ്റ്റുവര്‍ട് ബ്രോഡ് ടീമിന്‍റെ ഭാഗമാകും. ആര്‍ച്ചര്‍ക്ക് പകരം ക്രിസ് വോക്‌സോ ഒലി സ്റ്റോണോ അന്തിമ ഇലവനില്‍ ഇടംപിടിക്കും. ബട്‌ലര്‍ക്ക് പകരം ബെന്‍ ഫോക്‌സാകും ഇംഗ്ലണ്ടിന് വേണ്ടി വിക്കറ്റ് കാക്കുക. അന്തിമ ഇലവന്‍ പിന്നീട് പ്രഖ്യാപിക്കും. ആദ്യ ടെസ്റ്റില്‍ കളിച്ച ഡോം സിബ്ലി, റോറി ബേണ്‍സ്, ഡാന്‍ ലോറന്‍സ്, ബെന്‍ സ്റ്റോക്‌സ്, ഒലി പോപ്പ്, ജാക്ക് ലീച്ച് എന്നിവരെ രണ്ടാം ടെസ്റ്റിനുള്ള സംഘത്തിലും നിലനിര്‍ത്തിയിട്ടുണ്ട്.
-
Predictions for the second Test? 🏴🇮🇳#INDvENG pic.twitter.com/rRrPwLqjvB
— England Cricket (@englandcricket) February 12, 2021 " class="align-text-top noRightClick twitterSection" data="
">Predictions for the second Test? 🏴🇮🇳#INDvENG pic.twitter.com/rRrPwLqjvB
— England Cricket (@englandcricket) February 12, 2021Predictions for the second Test? 🏴🇮🇳#INDvENG pic.twitter.com/rRrPwLqjvB
— England Cricket (@englandcricket) February 12, 2021
ആദ്യ ടെസ്റ്റിലെ വമ്പന്‍ തോല്‍വിക്ക് പിന്നാലെ രണ്ടാം ടെസ്റ്റിനുള്ള പിച്ചൊരുക്കാനുള്ള ചുമതലയില്‍ നിന്നും ബിസിസിഐ ക്യുറേറ്ററെ മാറ്റിയിരുന്നു. ഇന്ത്യന്‍ ടീം മാനേജ്‌മെന്‍റിന്‍റെ മേല്‍നോട്ടത്തില്‍ ചീഫ് ഗ്രൗണ്ട്‌സ്‌മാന്‍ വി രമേശ് കുമാറാണ് ചെപ്പോക്കില്‍ പിച്ചൊരുക്കുന്നത്. ആദ്യ ടെസ്റ്റിന് പിച്ചൊരുക്കിയ സെന്‍ട്രല്‍ സോണ്‍ ക്യുറേറ്റര്‍ തപോഷ് ചാറ്റര്‍ജിയെ മാറ്റിയാണ് രമേശ് കുമാറിനെ നിയോഗിച്ചത്. തപോഷിന് നിലവില്‍ വിജയ് ഹസാരെ ട്രോഫിക്കുള്ള പിച്ചുകളുടെ വിലയിരുത്താനുള്ള ചുമതലയാണുള്ളത്. ആദ്യ ടെസ്റ്റിലെ ഇന്ത്യയുടെ തോല്‍വിക്ക് പിന്നാലെ പിച്ചിനെ കുറിച്ച് വ്യാപക വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ ടീം മാനേജ്‌മെന്‍റും പിച്ചിന്‍റെ കാര്യത്തില്‍ അതൃപ്‌തി രേഖപ്പെടുത്തിയിരുന്നു.
നായകനെന്ന നിലയില്‍ മഹേന്ദ്രസിങ് ധോണിയുടെ 21 ജയങ്ങളെന്ന റെക്കോഡിനൊപ്പമെത്താന്‍ നിലവിലെ നായകന്‍ വിരാട് കോലിക്ക് സാധിക്കും. ഇതിനായി ചെന്നൈയിലെ രണ്ടാം ടെസ്റ്റില്‍ ടീം ഇന്ത്യക്ക് ജയം സ്വന്തമാക്കണം. ഹര്‍ഭജന്‍ സിങ്ങിന്‍റെ സ്വന്തം മണ്ണിലെ 265 ടെസ്റ്റ് വിക്കറ്റുകളെന്ന നേട്ടത്തിനൊപ്പമെത്താന്‍ ആര്‍ അശ്വിനും സാധിക്കും. മൂന്ന് വിക്കറ്റ് മാത്രം അകലെയാണ് അശ്വിന് ഈ നേട്ടം. കൊവിഡ് ഇടവേളക്ക് ശേഷം ഇന്ത്യന്‍ ഗാലറിയിലേക്ക് കാണികള്‍ തിരിച്ചെത്തുന്ന ആദ്യ മത്സരമെന്ന പ്രത്യേകതയും ചെന്നൈ ടെസ്റ്റിനുണ്ട്. 50 ശതമാനം കാണികള്‍ക്കാണ് ചെപ്പോക്കില്‍ പ്രവേശനം അനുവദിക്കുക.